പവൻ കല്യാണിന്റെ ഭാര്യയായ റഷ്യക്കാരി ശരിക്കും ആരാണ്; കോടികളുടെ ആസ്തിയുള്ള താരപത്‌നി നേടിയ പുതിയ നേട്ടം എന്ത്?

Divya John
 പവൻ കല്യാണിന്റെ ഭാര്യയായ റഷ്യക്കാരി ശരിക്കും ആരാണ്; കോടികളുടെ ആസ്തിയുള്ള താരപത്‌നി നേടിയ പുതിയ നേട്ടം എന്ത്? തന്റെ സിനിമാ - രാഷ്ട്രീയ തിരക്കുകളിൽ നിന്നെല്ലാം അവധിയെടുത്ത്, ഭാര്യയുടെ ഗ്രാജ്വേഷൻ പ്രോഗ്രാമിന് പങ്കെടുത്ത പവൻ കല്യാണിന്റെ ചിത്രങ്ങളും വൈറലാവുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പവൻ കല്യാണിന്റെ റഷ്യക്കാരിയായ ഭാര്യയെ കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാവുന്നത്. 1980 ൽ റഷ്യയിൽ ജനിച്ച അന്ന ലെഷ്‌നവെ മോഡലിങിലൂടെയാണ് കരിയർ ആരംഭിച്ചത്. ആ മേഘലയിൽ സജീവമായി നിൽക്കുന്ന സമയത്താണ് പവൻ കല്യാണിനെ കണ്ടുമുട്ടുന്നത്. 2011 ൽ ടീന മാർ എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടയിലായിരുന്നു ആ കൂടിക്കാഴ്ച. രണ്ടാം ഭാര്യയുമായുള്ള വിവാഹ ബന്ധം വേർപിരിയലിന്റെ വക്കിൽ നിൽക്കുന്ന അവസ്ഥയിലാണ് പവൻ അന്നയെ കണ്ടുമുട്ടുന്നതും പരിചയപ്പെടുന്നതും. അത് പിന്നീട് പ്രണയമായി വളർന്നു. 



നടനും രാഷ്ട്രീയ നേതാവും ഒക്കെയായ പവൻ കല്യാണിന്റെ ഭാര്യ അന്ന ലെഷ്‌നവെ സിംഗപൂർ നാഷണൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ്റ്റർ ഡിഗ്രി എടുത്ത വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. അന്ന നേരത്തെ വിവാഹിതയാണ്, ആ ബന്ധത്തിൽ ഒരു മകളും ഉണ്ട്. രേണു ദേശായിയുമായുള്ള ബന്ധത്തിൽ പവൻ കല്യാണിന് രണ്ട് മക്കളാണ്. അന്നയ്ക്കും പവൻ കല്യാണിനും ഒരു മകനാണ് ജനിച്ചത്. മോഡലിങ് രംഗത്ത് സജീവമായി നിൽക്കുന്ന കാലത്ത് ബിസിനസ് രംഗത്തും അന്ന ഒരുപാട് ഇൻവസ്റ്റ് ചെയ്തിരുന്നു. സിംഗപ്പൂരിലെ പ്രമുഖ ഹോട്ടൽ ചെയിനിൽ അന്നയ്ക്ക് വലിയ ഒരു ഇൻവസ്റ്റ്‌മെന്റ് ഉണ്ട് എന്നാണ് റിപ്പോർട്ടുകൾ. എക്കണോമിക് ടൈസ് റിപ്പോർട്ട് പ്രകാരം 1800 കോടി രൂപയുടെ ആസ്തിയുള്ള വനിതയാണ് പവൻ കല്യാണിന്റെ റഷ്യക്കാരിയായ ഭാര്യ അന്ന ലെഷ്‌നവെ 2013 ൽ പവൻ കല്യാണിന്റെയും അന്ന ലെഷ്‌നവെയുടെയും വിവാഹം കഴിഞ്ഞു. 



അന്ന് അതൊരു വലിയ ചർച്ചയാവാൻ കാരണം, അന്ന റഷ്യക്കാരിയാണ് എന്നത് മാത്രമല്ല, പവൻ കല്യാണിന്റെ മൂന്നാമത്തെ വിവാഹമാണ് എന്നതും കൂടെയാണ്. 1997 ൽ ആയിരുന്നു നന്ദിനിയുമായുള്ള പവൻ കല്യാണിന്റെ വിവാഹം. അത് 2008 ൽ അവസാനിച്ചു. 2009 ൽ രേണു ദേശായിയെ വിവാഹം ചെയ്തുവെങ്കിലും, 2012 ൽ ആ ബന്ധവും വിവാഹ മോചനത്തിൽ അവസാനച്ചു. 2013 ൽ അന്നയെ വിവാഹം ചെയ്യുമ്പോൾ, അന്നയ്ക്ക് വേണ്ടിയാണ് രേണുവിനെ വേർപിരിഞ്ഞത് എന്ന ഗോസിപ്പുകൾ കൂടെയുണ്ടായിരുന്നു.രാഷ്ട്രീയത്തിലും സിനിമയിലും എല്ലാം പവൻ കല്യാണിന് ശക്തമായ പിന്തുണ നൽകുന്ന അന്ന ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്തും വാർത്താ ശ്രദ്ധ നേടിയിരുന്നു. പവൻ കല്യാണിന്റെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികളിൽ എല്ലാം സജീവമായി താരപത്‌നി പങ്കെടുത്തു. ജന സേന പാർട്ടിയ്ക്ക് വേണ്ടി മത്സരിച്ചു ജയിച്ചുവന്ന ഭർത്താവിനെ ആരതിയുഴിഞ്ഞു സ്വീകരിക്കുന്ന അന്നയുടെ വീഡിയോ എല്ലാം വൈറലായിരുന്നു. 



എക്കണോമിക് ടൈസ് റിപ്പോർട്ട് പ്രകാരം 1800 കോടി രൂപയുടെ ആസ്തിയുള്ള വനിതയാണ് പവൻ കല്യാണിന്റെ റഷ്യക്കാരിയായ ഭാര്യ അന്ന ലെഷ്‌നവെ 2013 ൽ പവൻ കല്യാണിന്റെയും അന്ന ലെഷ്‌നവെയുടെയും വിവാഹം കഴിഞ്ഞു. അന്ന് അതൊരു വലിയ ചർച്ചയാവാൻ കാരണം, അന്ന റഷ്യക്കാരിയാണ് എന്നത് മാത്രമല്ല, പവൻ കല്യാണിന്റെ മൂന്നാമത്തെ വിവാഹമാണ് എന്നതും കൂടെയാണ്. 1997 ൽ ആയിരുന്നു നന്ദിനിയുമായുള്ള പവൻ കല്യാണിന്റെ വിവാഹം. അത് 2008 ൽ അവസാനിച്ചു. 2009 ൽ രേണു ദേശായിയെ വിവാഹം ചെയ്തുവെങ്കിലും, 2012 ൽ ആ ബന്ധവും വിവാഹ മോചനത്തിൽ അവസാനച്ചു. 2013 ൽ അന്നയെ വിവാഹം ചെയ്യുമ്പോൾ, അന്നയ്ക്ക് വേണ്ടിയാണ് രേണുവിനെ വേർപിരിഞ്ഞത് എന്ന ഗോസിപ്പുകൾ കൂടെയുണ്ടായിരുന്നു.

Find Out More:

Related Articles: