ഫാമിലി ഫോട്ടോഷൂട്ടില്‍ അഭിഷേക് മാത്രം! ഐശ്വര്യയും മകളും തനിച്ച്!

Divya John
 ഫാമിലി ഫോട്ടോഷൂട്ടിൽ അഭിഷേക് മാത്രം! ഐശ്വര്യയും മകളും തനിച്ച്!  കോടികൾ പൊടി പൊടിക്കുന്ന കല്യാണം ചരിത്രത്തിലെ ആദ്യത്തെ സംഭവം എന്നോണമാണ് ആഘോഷിക്കപ്പെടുന്നത്. ലോകത്തിലെ തന്നെ പ്രമുഖർ പലരും ചടങ്ങിന് എത്തിയിരുന്നു. കേരളത്തിൽ നിന്ന് പൃഥ്വിരാജും ഭാര്യ സുപ്രിയയും എത്തി എന്നത് മലയാളികൾക്ക് അഭിമാനം. ആനന്ദ് അംബാനിയുടെ കല്യാണ വിശേഷം തന്നെയാണ് കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഇന്ത്യയിലെ പ്രധാന ചർച്ചാ വിഷയം. ഇന്നലെയും ഇന്നുമായി കല്യാണ ചടങ്ങുകൾ നടക്കുകയാണ്. അമിതാഭ് ബച്ചനും ഭാര്യയും മകളും മകളുടെ ഭർത്താവും അവരുടെ മകളും എല്ലാം വന്ന കൂട്ടത്തിലാണ് അഭിഷേക് ബച്ചനും വന്നത്. എൻട്രിയിൽ വച്ച് നടത്തിയ ഫോട്ടോഷൂട്ടിലും അഭിഷേക് ബച്ചനൊപ്പം ഭാര്യ ഐശ്വര്യ റായി ബച്ചൻ ഉണ്ടായിരുന്നില്ല. ഐശ്വര്യയെ കാത്തു നിൽക്കാതെ ബച്ചൻ കുടുംബത്തിന്റെ ഫോട്ടോഷൂട്ട് കഴിഞ്ഞു.




മകൾ ആരാധ്യയെ ചേർത്തുപിടിച്ചാണ് ഐശ്വര്യ റായി എത്തിയത്. ഫോട്ടോയ്ക്ക് പോസ് ചെയ്തതും ആരാധ്യയ്‌ക്കൊപ്പം. അതെന്താ ബച്ചൻ കുടുംബത്തോടൊപ്പം ഐശ്വര്യ ചേരില്ലേ, പുറത്താക്കിയോ എന്നൊക്കെയുള്ള തരത്തിലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച നടക്കുന്നത്.ഐശ്വര്യയും ജയ ബച്ചനും തമ്മിലുള്ള അമ്മായിയമ്മ മരുമോൾ പോരിനെ കുറിച്ചുള്ള വാർത്തകൾ വർഷങ്ങളായി പ്രചരിക്കുന്നതാണ്. അതിനിടയിൽ അഭിഷേക് ബച്ചനുമായി വേർപിരിയുന്നു എന്ന തരത്തിലുള്ള വാർത്തകളും സജീവമായി വന്നിട്ടുണ്ട്. എന്നാൽ അഭിഷേകുമായി യാതൊരു പ്രശ്‌നവുമില്ല എന്ന് സൂചിപ്പിയ്ക്കുന്ന തരത്തിൽ ഇടയ്ക്ക് ഭർത്താവിനൊപ്പമുള്ള ചിത്രങ്ങൾ ഐശ്വര്.



റായി പങ്കുവയ്ക്കാറുണ്ട്. അതേ സമയം ഐശ്വര്യ റായി പങ്കെടുക്കുന്ന ചടങ്ങുകളിൽ നിന്നെല്ലാം അഭിഷേക് വിട്ടുനിൽക്കുന്നതും പ്രകടമായിരുന്നു. പൊതു പരിപാടികളിൽ പങ്കെടുക്കാൻ എത്തുമ്പോൾ, ഐശ്വര്യയ്‌ക്കൊപ്പം നിന്ന് ഫോട്ടോ എടുക്കാൻ വിസമ്മതിക്കുന്ന അഭിഷേകിന്റെ വീഡിയോകളും വൈറലായിട്ടുണ്ട്. അമിതാഭ് ബച്ചന്റെ ബർത്ത് ഡേയ്ക്ക് ആശംസകൾ അറിയിക്കവെ, ഐ്ശ്വര്യ റായി കുടുംബ ഫോട്ടോയിൽ നിന്ന് മകൾ ആരാധ്യയെയും ബച്ചനെയും മാത്രം വെട്ടി പോസ്റ്റ് പങ്കുവച്ചതും അന്ന് ചർച്ചയായിരുന്നു.കാൻ ഫിലിം ഫെസ്റ്റിവലിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി മകൾക്കൊപ്പമാണ് ഐശ്വര്യ പോകുന്നത്. 



എവിടെയും അഭിഷേക് ബച്ചന്റെ സാന്നിധ്യം കാണാറില്ല. അമിതാഭ് ബച്ചനും ഭാര്യയും മകളും മകളുടെ ഭർത്താവും അവരുടെ മകളും എല്ലാം വന്ന കൂട്ടത്തിലാണ് അഭിഷേക് ബച്ചനും വന്നത്. എൻട്രിയിൽ വച്ച് നടത്തിയ ഫോട്ടോഷൂട്ടിലും അഭിഷേക് ബച്ചനൊപ്പം ഭാര്യ ഐശ്വര്യ റായി ബച്ചൻ ഉണ്ടായിരുന്നില്ല. ഐശ്വര്യയെ കാത്തു നിൽക്കാതെ ബച്ചൻ കുടുംബത്തിന്റെ ഫോട്ടോഷൂട്ട് കഴിഞ്ഞു. മകൾ ആരാധ്യയെ ചേർത്തുപിടിച്ചാണ് ഐശ്വര്യ റായി എത്തിയത്. ഫോട്ടോയ്ക്ക് പോസ് ചെയ്തതും ആരാധ്യയ്‌ക്കൊപ്പം. അതെന്താ ബച്ചൻ കുടുംബത്തോടൊപ്പം ഐശ്വര്യ ചേരില്ലേ, പുറത്താക്കിയോ എന്നൊക്കെയുള്ള തരത്തിലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച നടക്കുന്നത്.

Find Out More:

Related Articles: