ഇന്ത്യയിലെ ഇന്ത്യൻ ടൂ; കമലഹാസൻ അരങ്ങു വാഴുന്ന ഇന്ത്യ!

Divya John
 ഇന്ത്യയിലെ ഇന്ത്യൻ ടൂ; കമലഹാസൻ അരങ്ങു വാഴുന്ന ഇന്ത്യ! ഇരുപത്തിയെട്ട് വർഷങ്ങൾക്ക് മുമ്പ് ഷങ്കറിന്റെ സംവിധാനത്തിൽ കമൽ ഹാസൻ നായകനായി പുറത്തിറങ്ങിയ സിനിമയാണ് ഇന്ത്യൻ. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കാൻ സുഭാഷ് ചന്ദ്രബോസിന്റെ ഐഎൻഎയിൽ ചേർന്ന സേനാപതിയെന്ന തമിഴൻ അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ പോരാടിയ കഥയായിരുന്നു ഇന്ത്യൻ. അഴിമതി അരങ്ങുവാഴുന്ന നാട്ടിൽ ഇന്ത്യനെ തിരികെ വിളിക്കാൻ ആഗ്രഹിക്കുകയും അതിനായി സോഷ്യൽ മീഡിയയിൽ കാംപയിൻ നടത്തുകയുമാണ് അനീതിക്കെതിരെ പ്രതികരിക്കുന്ന സോഷ്യൽ മീഡിയ അക്കൗണ്ടായ ബാർക്കിംഗ് ഡോഗ്‌സ് നാൽവർ സംഘം. അവർ നടത്തുന്ന സോഷ്യൽ മീഡിയാ കാംപയിന് മികച്ച പ്രതികരണമാണ് രാജ്യത്തു നിന്നും ലഭിക്കുന്നത്. അത് സേനാപതി കാണുകയും അറിയുകയും ചെയ്യുന്നതോടെ തായ്‌പെയിൽ നിന്നും ഇന്ത്യനായി നാട്ടിലേക്ക് മടങ്ങാൻ തീരുമാനിക്കുകയും ചെയ്യുന്നു.



അയാളുടെ മടങ്ങി വരവ് പ്രതീക്ഷിക്കുന്ന അധികാരികൾ അറസ്റ്റിനുള്ള കോപ്പ് കൂട്ടുകയുമാണ്. ആദ്യ അവതരണത്തിൽ അക്കാലത്ത് വലുതെന്ന് തോന്നിച്ചിരുന്ന അഴിമതിക്കെതിരെയാണ് ഇന്ത്യന് പോരാടേണ്ടി വന്നതെങ്കിൽ ഇപ്പോഴത് ആയിരം കോടിയുടെക്കൊക്കെ മുകളിലേക്ക് വളർന്നിട്ടുണ്ട്. ക്ലോസറ്റു പോലും സ്വർണം കൊണ്ടുണ്ടാക്കിയവരോടാണ് ഇന്ത്യൻ നേരിട്ട് ഏറ്റുമുട്ടുന്നത്.അഴിമതി അരങ്ങുവാഴുന്ന നാട്ടിൽ ഇന്ത്യനെ തിരികെ വിളിക്കാൻ ആഗ്രഹിക്കുകയും അതിനായി സോഷ്യൽ മീഡിയയിൽ കാംപയിൻ നടത്തുകയുമാണ് അനീതിക്കെതിരെ പ്രതികരിക്കുന്ന സോഷ്യൽ മീഡിയ അക്കൗണ്ടായ ബാർക്കിംഗ് ഡോഗ്‌സ് നാൽവർ സംഘം. അവർ നടത്തുന്ന സോഷ്യൽ മീഡിയാ കാംപയിന് മികച്ച പ്രതികരണമാണ് രാജ്യത്തു നിന്നും ലഭിക്കുന്നത്. അത് സേനാപതി കാണുകയും അറിയുകയും ചെയ്യുന്നതോടെ തായ്‌പെയിൽ നിന്നും ഇന്ത്യനായി നാട്ടിലേക്ക് മടങ്ങാൻ തീരുമാനിക്കുകയും ചെയ്യുന്നു. അയാളുടെ മടങ്ങി വരവ് പ്രതീക്ഷിക്കുന്ന അധികാരികൾ അറസ്റ്റിനുള്ള കോപ്പ് കൂട്ടുകയുമാണ്.



ഇന്ത്യൻ ആദ്യ ഭാഗം കണ്ടവർക്ക് ചൂണ്ടുവിരലും തള്ളവിരലും ചേർത്തുള്ള ഇന്ത്യന്റെ രീതികൾ പരിചിതമാണ്. അതുതന്നെ രണ്ടാം ഭാഗത്തിലും കാണാം. അതിനോടൊപ്പം പുതിയ ചില മർമ്മ രീതികളും കൂടി അവതരിപ്പിക്കുന്നുണ്ട് ഇന്ത്യൻ 2ൽ. അഴിമതിക്കെതിരെ കടുത്ത നീക്കങ്ങൾ നടത്തുന്ന ഇന്ത്യന്റെ പ്രവർത്തനങ്ങൾ അറിയുന്നതിനാൽ രണ്ടാം വരവിലെ പോരാട്ടം പ്രേക്ഷകരെ അത്ഭുതപ്പെടുത്തേണ്ടതില്ല, മാത്രമല്ല പ്രതീക്ഷിക്കാവുന്നതുമാണ്. ആദ്യപകുതി കഥയൊരുക്കത്തിനും ഇന്ത്യന്റെ വരവിനും വേണ്ടി നീക്കി വെച്ചപ്പോൾ രണ്ടാം പകുതിക്കു ശേഷം പ്രതീക്ഷിക്കാത്ത ചില ട്വിസ്റ്റുകളിലൂടെ സിനിമ മുമ്പോട്ടേക്കു കൊണ്ടുപോവുകയാണ് സംവിധായകൻ. ഇന്ത്യനിലെ സേനാപതിയായ കമൽ ഹാസനിൽ പ്രാധാന്യം കൂടുതൽ. എങ്കിലും അദ്ദേഹത്തിന്റെ അഭിനയ മികവ് പുറത്തു കാണിക്കുന്ന അതിമനോഹരമായ വൈകാരിക മുഹൂർത്തങ്ങളും സംവിധായകൻ കമലിനായി ഒരുക്കിവെച്ചിട്ടുണ്ട്.



 വലിയ ചലനങ്ങളോ ഭാവങ്ങളോ പുറത്തു കാണിക്കാനാവാത്ത മുഖത്ത് കണ്ണുകൾ ഉപയോഗിച്ച് അദ്ദേഹം തന്റെ വൈകാരികത പ്രതിഫലിപ്പിക്കുന്ന മുഹൂർത്തങ്ങൾ നിരവധിയുണ്ട്.വിദ്യാഭ്യാസ കച്ചവടം നടത്തുന്ന അമിത് ഗ്രൂപ്പിനെതിരെ ശക്തമായ നടപടി സ്വീകരിച്ചാണ് ഇന്ത്യൻ നാട്ടിൽ കാലുകുത്തുന്നത്. പിന്നാലെ ഗുജറാത്തിലേയും വ്യത്യസ്ത ഇന്ത്യൻ സംസ്ഥാനങ്ങളിലേയും അഴിമതിക്കാരേയും അയാൾ വകവരുത്തുന്നു.ഇന്ത്യൻ എന്നാൽ ഒരാളല്ലെന്നും അത് നിങ്ങളോരോരുത്തരുമാണെന്നും പറഞ്ഞ് യുവാക്കളെ പ്രചോദിപ്പിക്കാനും അയാൾ മറക്കുന്നില്ല. മാത്രമല്ല നാട് നന്നാകാൻ വീടു നന്നാകണമെന്ന തത്വവും അദ്ദേഹം യുവാക്കൾക്ക് കൈമാറുന്നു. (നാടു നന്നാകാൻ വീടു നന്നായാൽ മതിയെന്ന കുഞ്ഞുണ്ണിക്കവിത മലയാളിക്ക് ഇവിടെ ഓർത്തെടുക്കാനാവും). വീടു നന്നാക്കാമെന്ന കാര്യം പറയാൻ എളുപ്പമാണെങ്കിലും അത് പ്രാവർത്തികമാക്കാൻ പ്രയാസമാണെന്ന് അതിലേക്ക് ഇറങ്ങിത്തിരികകുമ്പോഴാണ് പലരും മനസ്സിലാക്കുന്നത്. എങ്കിലും ചിലരതിൽ വിജയം വരിക്കുന്നുണ്ട്.

Find Out More:

Related Articles: