റോക്കിക്ക് എതിരെ കേസ് കൊടുക്കാൻ പ്ലാനുണ്ടോ; മറുപടിയുമായി സിജോ!

Divya John
 റോക്കിക്ക് എതിരെ കേസ് കൊടുക്കാൻ പ്ലാനുണ്ടോ; മറുപടിയുമായി സിജോ! അത്രത്തോളം മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടാണ് സിജോ ബിഗ് ബോസിൽ സഹ മത്സരാർത്ഥിയിൽ നിന്നും നേരിട്ടത്. മത്സരാർത്ഥി ആയിരുന്ന റോക്കിയുടെ ഹീറോയിസം അതിരുവിട്ടപ്പോൾ സിജോയ്ക്ക് നഷ്ടമായത് ഒരുപിടി നല്ല ദിവസങ്ങളും അദ്ദേഹത്തിന്റെ ഗെയിം പ്ലാനുകളും ആയിരുന്നു. റോക്കിയെ പിന്നീട് ബിഗ് ബോസിൽ നിന്നും പുറത്താക്കി എങ്കിലും അതിന്റെ പേരിൽ ഇന്നും ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുകയാണ് സിജോ. കഴിഞ്ഞദിവസമാണ് ബിഗ് ബോസിൽ നിന്നും പുറത്തായ സിജോ നാട്ടിൽ എത്തിയത്. തന്റെ പ്രണയിനിയെ പരിചയപെടുത്തിയും, താൻ നേരിട്ട അവസ്ഥകളെക്കുറിച്ചുമെല്ലാം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് സിജോ പ്രതികരിച്ചു.



ബിഗ് ബോസ് ചരിത്രത്തിൽ തന്നെ സംഭവിക്കാൻ പാടില്ലാത്തത് എന്നാണ് സിജോ നേരിട്ട ഫിസിക്കൽ അസോൾട്ടിനെക്കുറിച്ച് മോഹൻലാൽ പറഞ്ഞത്. അദ്ദേഹം പറഞ്ഞത് അക്ഷരാർത്ഥത്തിൽ സത്യമാണ്. ഞങ്ങൾ അഞ്ച് വർഷത്തെ പ്രണയം ആണ്. ഈ വർഷം തന്നെ വിവാഹം ഉണ്ടാകുമെന്നും ലിനുവും സിജോയും പ്രതികരിച്ചു. ബിഗ് ബോസിൽ നിന്ന ആളാണ് പുറത്തും സിജോ. അല്ലാതെ ഒരു ഫേക്കും അല്ല. സിജോ എല്ലാവരോടും ഒരു കമ്മിറ്റ്മെന്റ് കീപ്പ് ചെയ്യുന്ന ആളാണ്. എവിക്ഷൻ നമ്മൾ വിചാരിക്കുംപോലെ അല്ലല്ലോ, നിൽക്കുന്ന സമയം അത്രയും നിന്നു ലിനുവും പറഞ്ഞു.സോഷ്യൽ മീഡിയയിലൂടെ ആണ് ഞാൻ നിലനിന്നത്. ഇനിയും ഉറപ്പായും ഉണ്ടാകും. പല ആഗ്രഹങ്ങളും ഇഷ്ടങ്ങളും ബിഗ് ബോസിൽ ചെന്ന ശേഷം ഉണ്ടായി അതൊക്കെ ശരിയാക്കി എടുക്കണം.



വർക്ക് ഔട്ടിനും കാര്യങ്ങൾക്കും ഒക്കെ ഇതുവരെ ലിമിറ്റേഷൻസ് ഉണ്ടായിരുന്നു അതെല്ലാം മാറ്റി ബോഡി ശരിയാക്കണം. പന്ത്രണ്ടര കിലോയോളം നഷ്ടമായി അത് ഓക്കേ ആക്കി എടുക്കണം. അടുത്ത ആഴ്ച ഒരു ചെക്കപ്പ് കൂടി ഉണ്ട്. അത് കഴിഞ്ഞിട്ടാണ് ബാക്കിയുള്ള കാര്യങ്ങൾ ശരിയാക്കാൻ.റോക്കിയുമായി സംഭവിച്ചതിനെക്കുറിച്ചൊക്കെ പിന്നെ സംസാരിക്കാം. ഞാൻ അതൊന്നും ഓർക്കാൻ ആഗ്രഹിക്കുന്നില്ല. എന്തിനാണ് അതൊക്കെ ഓർക്കുന്നത് . അതിൽ നിന്നൊക്കെ അനുഭവിക്കാൻ ഉള്ളത് അനുഭവിച്ചു കഴിഞ്ഞു. ഇനി പരാതി പെട്ടിട്ടോ ആലോചിച്ച് അതിന്റെ പുറകെ നടന്നിട്ടോ എനിക്ക് ഒരു ഗുണവും ഇല്ല. ഗുണം ഇല്ലാത്ത കാര്യങ്ങൾ ചെയ്തിട്ട് എനിക്ക് എന്ത് കിട്ടാൻ ആണ്.



 ഇനി ഓഗസ്റ്റ് ആദ്യവാരം എനിക്ക് ഒരു ഓപ്പറേഷൻ കൂടിയുണ്ട്. ഇപ്പോൾ തന്നെ നല്ല വിഷയങ്ങൾ ഇതിന്റെ പേരിൽ ഹെൽത്തിൽ ഉണ്ട്. എന്തിനാണ് ഇത് മുൻപോട്ട് വച്ച് ചർച്ച ചെയ്യുന്നത്- സിജോ ചോദിക്കുന്നു. അയ്യോ ലീക്കായി ലീക്കായി. കാണിക്കല്ലേ കാണിക്കല്ലേ ഒളിപ്പിച്ചുവയ്ക്കാൻ പപ്പാ പറഞ്ഞതാണ് പക്ഷെ എന്റെ സർപ്രൈസ് ലീക്കായി. ഞങ്ങൾ വളരെ രഹസ്യമായി മുന്നോട്ട് പോകുക ആയിരുന്നു. സെപ്റ്റംബർ ആകുമ്പോൾ എല്ലാവരോടും പറഞ്ഞ് കല്യാണം കഴിക്കാമെന്ന് തീരുമാനിച്ചിരുന്നതാണ്- പെണ്ണിനെ പരിചയപെടുത്തിക്കൊണ്ടാണ് സിജോ പറഞ്ഞത്.

Find Out More:

Related Articles: