240 കോടികളുടെ സ്വത്തുക്കൾ; നടൻ ബാലയുടെ അനന്തരാവകാശിയായി ഏകമകളോ?

Divya John
 240 കോടികളുടെ സ്വത്തുക്കൾ; നടൻ ബാലയുടെ അനന്തരാവകാശിയായി ഏകമകളോ? അൻബു എന്ന തമിഴ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ബാല പിന്നീടാണ് മലയാള സിനിമകളിൽ അരങ്ങേറാൻ എത്തിയത്, ചെയ്ത സിനിമകൾ എല്ലാം വമ്പൻ വിജയവും. 2009 ലെ പുതിയ മുഖം എന്ന ചിത്രത്തിലെ അഭിനയത്തിന് അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി. 2014-ൽ അജിത് കുമാർ നായകനായ വീരം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തമിഴ് സിനിമയിലേക്ക് തിരിച്ചെത്തിയത്. പിന്നീട് മലയാളത്തിൽ ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ഇതിനിടയിലാണ് ബാലയുടെ വിവാഹം. അതോടെ കംപ്ലീറ്റ് ആയി മലയാളത്തിന്റെ മരുമകൻ ആയി.മലയാളി അല്ലാതിരുന്നിട്ടും മലയാളത്തിന്റെ മരുമകനായി എത്തിയതാണ് നടൻ ബാല. മലയാള സിനിമയിലെ മുൻ നിര നായകന്മാർക്കൊപ്പം ബാലയുടെ പേരും ഒരു സമയത്ത് എടുത്തുകേട്ടിരുന്നു. ബാലയുടെ കാരണവന്മാരായി കോടികളുടെ ആസ്തിയുണ്ട്.



അതിൽ ഏറിയപങ്കും താരത്തിനും ചേട്ടനും ഉള്ളതാണ്. ഉള്ള ഏക പെങ്ങൾ വിദേശരാജ്യത്ത് കുടുംബത്തിന് ഒപ്പം സെറ്റിൽഡ് ആണ്. അതുകൊണ്ടുതന്നെ കുടുംബത്തിൽ നിന്നും കോടികണക്കിന് സ്വത്തുക്കളിൽ ഏറിയ പങ്കും ബാലക്ക് വന്നു ചേരും എന്നൊക്കെയാണ് സോഷ്യൽ മീഡിയ പറയുന്നത്. ഒരുപാട് കഷ്ടപ്പെട്ട് ഉണ്ടാക്കിയ തന്റെ പെെസയുടെ 60-70 ശതമാനം ഒരാൾക്ക് കൊടുക്കേണ്ടി വന്നു. അത് സങ്കടമുണ്ടായി എന്നും ബാല പറഞ്ഞിരുന്നു. ജീവിതത്തിൽ ആരോടും തെറ്റ് ചെയ്തിട്ടില്ല. പക്ഷെ സ്വത്തുക്കൾ നൽകാൻ താൻ നിർബന്ധിതനാകുകയായിരുന്നു.



 മറ്റൊരു മാർഗ്ഗവുമില്ലായിരുന്നു . മാർച്ചിൽ ലോക്ക് ഡൗൺ വന്നു. ആ സമയത്താണ് തന്റെ ആസ്തി മുപ്പത് ശതമാനം ആയിപ്പോയതെന്നും ബാല പറഞ്ഞിരുന്നു എന്നാൽ പിന്നീട് മറ്റൊരു അഭിമുഖത്തിൽ തനിക്ക് 240 കോടിയോളം രൂപയുടെ ആസ്തി ഉണ്ടെന്നും ബാല പറഞ്ഞിരുന്നു. ഇത് ശരിവച്ചുകൊണ്ട് സന്തോഷ് വർക്കി രംഗത്തുവന്നതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ലക്ഷങ്ങളുടെ ആഭരണങ്ങളും, ലക്ഷ്വറി വാഹനങ്ങളും ബാലക്ക് സ്വന്തമായുണ്ട്. ജാഗ്വറും ഓഡിയും, ബെൻസും അടക്കം നിരവധി വണ്ടികൾ ആണ് ഗ്യാരേജിൽ ഉള്ളത്. അമൃതക്ക് ശേഷം രണ്ടാം വിവാഹം ആയിരുന്നു ബാലയും എലിയസബത്തുമായി നടന്നത്. 



ഇരുവരും തമ്മിലുള്ള ബന്ധം വേർപിരിഞ്ഞു എന്ന് സോഷ്യൽ മീഡിയ പറയുമ്പോഴും ബാല ഇതേക്കുറിച്ച് ഒരക്ഷരം മിണ്ടിയിട്ടില്ല. അങ്ങനെ എങ്കിൽ ഏകമകൾക്ക് അവകാശപ്പെട്ടത് ആകില്ലേ സ്വത്തുക്കൾ എന്നാണ് ആരാധകരുടെ ചോദ്യം. ശരിക്കും ബാലയ്ക്ക് 240 കോടിയുടെ ആസ്തിയുണ്ട്. ഇതൊന്നും ആരോടും പറഞ്ഞു നടക്കരുതെന്ന് ഞാൻ പലതവണ പറഞ്ഞിട്ടുള്ളതാണ്. പുള്ളിയുടെ മുത്തച്ഛനും അച്ഛനുമൊക്കെ നിർമ്മാതാക്കൾ ആയിരുന്നു. അദ്ദേഹത്തിന്റെ പിതാവ് 350 ഓളം സിനിമകൾ നിർമ്മിച്ചിട്ടുണ്ട് എന്നൊക്കെയാണ് ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കി പറഞ്ഞത്.

Find Out More:

Related Articles: