നടൻ പ്രദീപ് കെ വിജയൻ വീടിനുള്ളിൽ മരിച്ച നിലയിൽ!

Divya John
 നടൻ പ്രദീപ് കെ വിജയൻ വീടിനുള്ളിൽ മരിച്ച നിലയിൽ! രണ്ട് ദിവസമായി നടന്റെ യാതൊരു വിവരവും ഇല്ലാതെയായതോടെ സുഹൃത്ത് പല തവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ പ്രതികരണം ഇല്ലാതെയായതോടെയാണ് താമസ സ്ഥലത്ത് വന്ന് നോക്കിയത്.  താൻ എത്തുമ്പോൾ മുറി അകത്ത് നിന്നും പൂട്ടിയ അവസ്ഥയിലായിരുന്നു. ദുർഗന്ധം വന്നു തുടങ്ങിയിരുന്നു എന്ന് സുഹൃത്ത് പൊലീസിനോട് പറഞ്ഞു. സംശയം തോന്നിയപ്പോൾ തന്നെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി കതക് കുത്തി തുറന്ന് അകത്ത് കടന്നപ്പോഴാണ്, കുളിമുറിയിൽ പ്രദീപിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണം സംഭവിച്ചിട്ട് രണ്ട് ദിവസം കഴിഞ്ഞു എന്നാണ് പ്രാഥമിക വിവരം.



 തമിഴ് സിനിമകളിൽ, ഹാസ്യ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടൻ പ്രദീപ് കെ വിജയൻ മരിച്ച നിലയിൽ. ചെന്നൈ പാലവാക്കത്ത് താമസിച്ചു വരികയായിരുന്നു പ്രദീപ് കെ വിജയൻ. 2013 ൽ പുറത്തിറങ്ങിയ മിർച്ചി ശിവ നായകനായ സൊന്ന പുരിയാത് എന്ന ചിത്രത്തിലൂടെയാണ് പ്രദീപ് കെ വിജയന്റെ തുടക്കം. തുടർന്ന് തെഗിടി എന്ന ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി അവസരങ്ങൾ നടനെ തേടിയെത്തി. ഒരുനാൾ കൂത്ത്, എന്നോട് വിളയാട്, മീസയെ മുറുക്ക്, മേയാത മാൻ, തിരുട്ടു പയലേ 2, ടെഡ്ഡി, ഇരുമ്പുതിരൈ എന്നിങ്ങനെ നിരവധി സിനിമകളിൽ അഭിനയിച്ചു. അഭിനയത്തിന് പുറമെ നിരവധി സിനിമകളിൽ പ്രദീപ് സബ്‌ടൈറ്റിവിങ് ജോലിയും ചെയ്തിരുന്നു. ബി.ടെക് (ഐടി) പഠിച്ചുവെങ്കിലും അഭിനയത്തോട് തന്നെയായിരുന്നു അദ്ദേഹത്തിന് അഭിനിവേശം. ശരീരത്തിന്റെ പേരിൽ പല കളിയാക്കലുകളും നേരിട്ടിരുന്നുവെങ്കിലും, അതിനെയെല്ലാം അതിജീവിച്ച് നല്ല റോളുകൾ തേടി ചെയ്തുവരികയായിരുന്നു. 



അതിനിടയിലാണ് മരണം സംഭവിച്ചത്. ഹൃദയാഘാതം ഉണ്ടായതാവാം മരണ കാരണം എന്നാണ് സൂചന. മറ്റ് ചില ആരോഗ്യ പ്രശ്‌നങ്ങൾക്ക് പ്രദീപ് മരുന്ന് കഴിക്കുന്നതായി സുഹൃത്തുക്കൾ പറയുന്നു. അടിക്കടി തലകറങ്ങി വീഴുകുകയും, അതിന് ചികിത്സ തേടുകയും ചെയ്തിരുന്നുവത്രെ. അവിവാഹിതനായ നടൻ, ചെന്നൈയിൽ തനിച്ചാണ് താമസിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം രായപ്പേട്ട ആശുപത്രിയിലേക്ക് മാറ്റി. താൻ എത്തുമ്പോൾ മുറി അകത്ത് നിന്നും പൂട്ടിയ അവസ്ഥയിലായിരുന്നു. ദുർഗന്ധം വന്നു തുടങ്ങിയിരുന്നു എന്ന് സുഹൃത്ത് പൊലീസിനോട് പറഞ്ഞു. സംശയം തോന്നിയപ്പോൾ തന്നെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി കതക് കുത്തി തുറന്ന് അകത്ത് കടന്നപ്പോഴാണ്, കുളിമുറിയിൽ പ്രദീപിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 



മരണം സംഭവിച്ചിട്ട് രണ്ട് ദിവസം കഴിഞ്ഞു എന്നാണ് പ്രാഥമിക വിവരം. 2013 ൽ പുറത്തിറങ്ങിയ മിർച്ചി ശിവ നായകനായ സൊന്ന പുരിയാത് എന്ന ചിത്രത്തിലൂടെയാണ് പ്രദീപ് കെ വിജയന്റെ തുടക്കം. തുടർന്ന് തെഗിടി എന്ന ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി അവസരങ്ങൾ നടനെ തേടിയെത്തി. ഒരുനാൾ കൂത്ത്, എന്നോട് വിളയാട്, മീസയെ മുറുക്ക്, മേയാത മാൻ, തിരുട്ടു പയലേ 2, ടെഡ്ഡി, ഇരുമ്പുതിരൈ എന്നിങ്ങനെ നിരവധി സിനിമകളിൽ അഭിനയിച്ചു. അഭിനയത്തിന് പുറമെ നിരവധി സിനിമകളിൽ പ്രദീപ് സബ്‌ടൈറ്റിവിങ് ജോലിയും ചെയ്തിരുന്നു. ബി.ടെക് (ഐടി) പഠിച്ചുവെങ്കിലും അഭിനയത്തോട് തന്നെയായിരുന്നു അദ്ദേഹത്തിന് അഭിനിവേശം. ശരീരത്തിന്റെ പേരിൽ പല കളിയാക്കലുകളും നേരിട്ടിരുന്നുവെങ്കിലും, അതിനെയെല്ലാം അതിജീവിച്ച് നല്ല റോളുകൾ തേടി ചെയ്തുവരികയായിരുന്നു. അതിനിടയിലാണ് മരണം സംഭവിച്ചത്.

Find Out More:

Related Articles: