ദീപികയ്ക്ക് ഒപ്പം അമ്മയാകാൻ കത്രീനയും; കണ്മണിയെ സ്വീകരിക്കുന്നത് ലണ്ടനിലും!

Divya John
 ദീപികയ്ക്ക് ഒപ്പം അമ്മയാകാൻ കത്രീനയും; കണ്മണിയെ സ്വീകരിക്കുന്നത് ലണ്ടനിലും! ദീപികയെയും രൺവീറിനെയും പോലെ ആദ്യത്തെ കണ്മണിക്കായി ഇരുവരും കാത്തിരിക്കുന്നു എന്നാണ് ദേശീയ ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ സന്തോഷവാർത്ത ഉടൻ തന്നെ ആരാധകരുമായി പങ്കുവെച്ചേക്കുമെന്നാണ് ദമ്പതികളോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. ലണ്ടനിൽ നിന്നുള്ള ദമ്പതികളുടെ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തതിന് ശേഷം ഊഹാപോഹങ്ങൾ ഉയർന്നിരുന്നു. കത്രീന കൈഫും വിക്കിയും ജീവിത്തത്തിൽ പുതിയ ചുവട് വയ്പ്പിനു ഒരുങ്ങുന്നുവെന്നു റിപ്പോർട്ട്. കത്രീന ഗർഭിണിയാണെന്ന് അടുത്ത ബന്ധുക്കൾ തന്നെയാണ് സൂചന നൽകിയതെന്നാണ് ദേശീയ മാധ്യമങ്ങൾ പറയുന്നത്. തങ്ങളുടെ ആദ്യ കുഞ്ഞിനെ ലണ്ടനിൽ ആകും ഇരുവരും സ്വീകരിക്കുക. വിക്കിയാണ് കത്രീനയ്ക്ക് ഒപ്പം ഉള്ളതെന്നാണ് റിപ്പോർട്ട്.




#കത്രീനകൈഫും #വിക്കി കൗശലും ലണ്ടനിലെ ബേക്കർ സ്ട്രീറ്റിൽ ചുറ്റിക്കറങ്ങുന്ന ദൃശ്യങ്ങൾ. എന്ന ക്യാപ്ഷ്നോടെയാണ് കത്രീന കൈഫിൻ്റെ ഗർഭധാരണ കിംവദന്തികൾക്ക് തുടക്കം കുറിച്ച വീഡിയോ വൈറലായത്. ലണ്ടനിലെ ബേക്കർ സ്ട്രീറ്റിൽ കറങ്ങുന്ന വിക്കിയുടെയും കത്രീനയുടെയും വീഡിയോ ഇതിനകം തന്നെ വൈറലാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററിൽ വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോയിൽ കത്രീന പ്രത്യക്ഷപ്പെട്ട രീതിയാണ് , കത്രീന ഗർഭിണിയാണെന്ന് ആളുകൾ ഊഹിക്കാൻ തുടങ്ങിയത്.കത്രീനയുടെ നടപ്പും, രൂപത്തിൽ വന്ന മാറ്റങ്ങളുമാണ് ഊഹാപോഹങ്ങൾ പ്രചരിക്കാൻ കാരണമായത്. പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ച വിവാഹ വാർത്ത ആയിരുന്നു കത്രീന വിക്കി വിവാഹം. അതുപോലെ തന്നെ തങ്ങളുടെ പുതിയ വാർത്ത പങ്കുവച്ചുകൊണ്ട് ആരാധകരെ ഞെട്ടിക്കാൻ ഉള്ള പുറപ്പാട് തന്നെയാണ് ഇതെന്ന് സോഷ്യൽ മീഡിയ പറയുന്നു.



ടിൻസൽ ടൗണിലെ ഏറ്റവും താരമൂല്യമുള്ള ദമ്പതിമാരിൽ ഒരാളാണ് വിക്കിയും കത്രീനയും, ഏറ്റവും മനോഹരമായ ജോഡികളിൽ ഒന്നാണ് ഇവർ എന്ന് ആരാധകർ പറയുന്നു.
2021-ൽ ആയിരുന്നു ഇവരുടെ വിവാഹം നടക്കുന്നത്.അടുത്തിടെയാണ്, യാമി ഗൗതമും ആദിത്യ ധറും തങ്ങളുടെ മകനെ ജീവിതത്തിലേക്ക് സ്വാഗതം ചെയ്തത്, വേദവിദ് എന്നാണ് മകന് ഇരുവരും നൽകിയ പേര്. ദീപിക പദുകോണും രൺവീർ സിംഗും സെപ്റ്റംബറിൽ ആണ് തങ്ങളുടെ ആദ്യ കുഞ്ഞിനെ സ്വീകരിക്കുന്നത്.സൽമാൻ ഖാൻ, വിജയ് സേതുപതി എന്നിവർക്കൊപ്പം ടൈഗർ 3, മെറി ക്രിസ്മസ് എന്നീ ചിത്രങ്ങളിലാണ് കത്രീന കൈഫ് അവസാനമായി അഭിനയിച്ചത്.



 2003-ൽ പുറത്തിറങ്ങിയ ഭൂം എന്ന ഹിന്ദി ചിത്രത്തിലാണ് കത്രീന ആദ്യമായി അഭിനയിക്കുന്നത്. കത്രീന നായികയും മമ്മൂട്ടി നായകനായും അഭിനയിച്ച് മലയാളത്തിൽ പുറത്തിറങ്ങിയ ചലച്ചിത്രമാണ് ബൽറാം വേഴ്സസ് താരാദാസ്. ഈ ചിത്രം സം‌വിധാനം ചെയ്തത് പ്രശസ്ത സം‌വിധായകനായ ഐ വി ശശിയാണ്. തങ്ങളുടെ ആദ്യ കുഞ്ഞിനെ ലണ്ടനിൽ ആകും ഇരുവരും സ്വീകരിക്കുക. വിക്കിയാണ് കത്രീനയ്ക്ക് ഒപ്പം ഉള്ളതെന്നാണ് റിപ്പോർട്ട്.
#കത്രീനകൈഫും #വിക്കി കൗശലും ലണ്ടനിലെ ബേക്കർ സ്ട്രീറ്റിൽ ചുറ്റിക്കറങ്ങുന്ന ദൃശ്യങ്ങൾ. എന്ന ക്യാപ്ഷ്നോടെയാണ് കത്രീന കൈഫിൻ്റെ ഗർഭധാരണ കിംവദന്തികൾക്ക് തുടക്കം കുറിച്ച വീഡിയോ വൈറലായത്. ലണ്ടനിലെ ബേക്കർ സ്ട്രീറ്റിൽ കറങ്ങുന്ന വിക്കിയുടെയും കത്രീനയുടെയും വീഡിയോ ഇതിനകം തന്നെ വൈറലാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററിൽ വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോയിൽ കത്രീന പ്രത്യക്ഷപ്പെട്ട രീതിയാണ് , കത്രീന ഗർഭിണിയാണെന്ന് ആളുകൾ ഊഹിക്കാൻ തുടങ്ങിയത്.
കത്രീനയുടെ നടപ്പും, രൂപത്തിൽ വന്ന മാറ്റങ്ങളുമാണ് ഊഹാപോഹങ്ങൾ പ്രചരിക്കാൻ കാരണമായത്.

Find Out More:

Related Articles: