വിഗ്ഗ് ഊരിയ മോഹൻലാലിൻറെ രൂപം കണ്ട് നടൻ ലാലു ഞെട്ടി;മമ്മൂക്ക ഉറങ്ങുമ്പോൾ പോലും ഉപയോഗിക്കുന്നുണ്ട് എന്ന് മറ്റൊരു കമെന്റും!

Divya John
 വിഗ്ഗ് ഊരിയ മോഹൻലാലിൻറെ രൂപം കണ്ട് നടൻ ലാലു ഞെട്ടി;മമ്മൂക്ക ഉറങ്ങുമ്പോൾ പോലും ഉപയോഗിക്കുന്നുണ്ട് എന്ന് മറ്റൊരു കമെന്റും!  ലക്ഷങ്ങളും കോടികളും ചിലവാക്കി സൗന്ദര്യം നിലനിർത്തുന്ന താരങ്ങളുടെ വാർത്തകൾ മിക്കപ്പോഴും മാധ്യമങ്ങളിൽ നിറയാറും ഉണ്ട്. എന്നാൽ ഇവരൊക്കെയും തങ്ങളുടെ ശരിക്കുളള രൂപത്തിൽ നടക്കാൻ ആഗ്രഹിക്കുന്നവർ ആണെന്ന് പറയുകയാണ് നടൻ ബാബു നമ്പൂതിരി. വര്ഷങ്ങളായി മോഹൻലാലും മമ്മൂട്ടിയും ഒക്കെ വിഗ്ഗ് ഉപയോഗിക്കുന്നവർ ആണ്. അവർക്ക് അതിൽ നിന്നും ഒരു മോചനം ആഗ്രഹിക്കുന്നുണ്ട് എങ്കിലും ആരാധകർക്ക് അവരെ ആ രൂപത്തിൽ കാണാൻ ഇഷ്ടമില്ലാത്തതുകൊണ്ടാണ് ഇന്നും അവർ അങ്ങനെ തന്നെ നടക്കുന്നതെന്നും ബാബു നമ്പൂതിരി പറയുന്നു. സിനിമ നടീ നടന്മാരുടെ മേക്കോവറുകളെക്കുറിച്ച് പലകുറി ചർച്ചകൾ സോഷ്യൽ മീഡിയിൽ നടന്നിട്ടുണ്ട്.ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്ന സൗന്ദര്യം ആണ് ലാൽ ആറാം തമ്പുരാനിൽ എത്തുമ്പോൾ.ഒപ്പം മഞ്ജു വാര്യറിന്റെ അഭിനയമികവും. അത് രണ്ടും കൂടി കംമ്പയിൻ ചെയ്തപ്പോൾ ആണ് ആ സിനിമ വമ്പൻ ഹിറ്റ് ആയത്. മോഹൻലാൽ ട്രാക്ക് മാറി പോയി എന്നൊന്നും ഞാൻ പറയില്ല. കാരണം എത്രയോ വെറൈറ്റി പടങ്ങൾ ആണ് അദ്ദേഹം ചെയ്തിട്ടുള്ളത്. ഇനിയും വെറൈറ്റി പടങ്ങൾ വരണം എന്ന് ആളുകൾ ആഗ്രഹിക്കുന്നത് തന്നെ തെറ്റാണ്. മനുഷ്യൻ അല്ലെ അദ്ദേഹം.
 മോഹൻലാലിൻറെ ആകാര വടിവും, അഭിനയമികവും ആണ് ആളുകൾ ഏറെ ഇഷ്ടപ്പെടുന്നത്. മോഹൻലാലിൻറെ ഇടിപടങ്ങൾ അല്ല ഇഷ്ടം. അദ്ദേഹത്തിന്റെ ഇടിപടങ്ങൾ ഓടിയത് ഒരു പക്ഷെ അതിലെ മറ്റുകഥാപാത്രങ്ങൾ കൊണ്ടാകാം, അത് ചിലപ്പോൾ ഫീമെയിൽ ആർട്ടിസ്റ്റുകളും ആയിരിക്കാം . ഷാജി കൈലാസ് സംവിധാനം ചെയ്‌ത ആറാം തമ്പുരാൻ ആണ് അതിനു ഉത്തമ ഉദാഹരണം.ഒരു ഹീറോ പരിവേഷം അതിൽ ലാലിന് കിട്ടിയിട്ടുണ്ട്- ബാബു നമ്പൂതിരി പറയുന്നു. നമ്മൾ ഒരു ക്യാരക്ടർ ചെയ്യുമ്പോൾ നമ്മുടെ മിക്ക മാനറിസംസും അതിൽ വരും. പിന്നെയും വെറൈറ്റി കാണിക്കണം എന്ന് പറഞ്ഞാൽ അത് പാടാണ്. മോഹൻലാൽ നാടൻ കഥാപാത്രങ്ങൾ ചെയ്യുന്നത് ആളുകൾക്ക് ഇഷ്ടം ആണെങ്കിൽ കൂടിയും, ഒരു ഹീറോ പരിവേഷത്തിൽ അദ്ദേഹത്തെ കാണാൻ ആണ് ആളുകൾക്ക് കൂടുതൽ ഇഷ്ടം. ഒരു ചട്ടമ്പി ആയി അഭിനയിക്കാൻ ഇഷ്ടം ഇല്ലാത്ത ആളാണ് കിരീടം ഈ ലെവലിൽ എത്തിച്ചത്. ഇനി എന്താണ് മോഹൻലാൽ ചെയ്യുക എന്ന് അറിയില്ല. അത്രത്തോളം ചെയ്തു കഴിഞ്ഞു.
 കിടക്കുമ്പോൾ അല്ലാതെ വിഗ്ഗ് ഉപയോഗിക്കുന്ന ആളുകൾ ആണ് നമ്മുട പല ആർട്ടിസ്റ്റുകളും. ആണുങ്ങളും പെണ്ണുങ്ങളും അങ്ങനെ തന്നെയാണ്. ആർക്കും മുടി ഇല്ലല്ലോ. ഈ മുടി ഇല്ലായ്മ കാണിക്കുന്നതിൽ വിഷയം ഇല്ലാത്തത് സിദ്ദിഖ് മാത്രമാണ്. സിദ്ദിഖ് ഏതൊരു വേഷവും ചെയ്യും. മോഹൻലാൽ വിഗ്ഗില്ലാതെ എങ്ങിനെ എന്ന് ഒരാളെ കാണിച്ചു എന്ന് ആ ഒരാൾ എന്നോട് പറഞ്ഞിട്ടുണ്ട്. നമ്മുടെ ലാലു അലക്സിനെയാണ് മോഹൻലാൽ ശരിക്കുള്ള രൂപം കാണിച്ചത്.

Find Out More:

Related Articles: