അപർണ ദീപക് വിവാഹം: ഗുരുവായൂരിൽ വച്ച് നടന്നതെന്ത് കൊണ്ട്?

Divya John
 അപർണ ദീപക് വിവാഹം: ഗുരുവായൂരിൽ  വച്ച് നടന്നതെന്ത് കൊണ്ട്? അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ നടന്ന ലളിതമായ വിവാഹ ചടങ്ങിന്റെ വീഡിയോകളും ഫോട്ടോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. പുലർച്ചെ നടന്ന വിവാഹമാണെങ്കിലും, പ്രിയപ്പെട്ട താരങ്ങളുടെ വിവാഹം ഒപ്പിയെടുക്കാൻ സോഷ്യൽ മീഡിയയിൽ സജീവമായവരും ചില ചാനലുകളും എത്തിയിരുന്നു. എന്തുകൊണ്ടാണ് ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് തന്നെ വിവാഹം നടത്തിയത് എന്ന് ചോദിച്ചപ്പോൾ, 'എനിക്ക് ഇഷ്ടമാണ്, ഗുരുവായൂരപ്പനെ' എന്നായിരുന്നു അപർണ ദാസിന്റെ മറുപടി. ഇന്ന് രാവിലെ ഗുരുവായൂർ അമ്പല നടയിൽ വച്ചായിരുന്നു ദീപക് പറമ്പോലിന്റെയും അപർണ ദാസിന്റെയും വിവാഹം.
    കഴിഞ്ഞ ദിവസമാണ് പരസ്യപ്പെടുത്തിയത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടി ആട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ എത്തിയ ദീപക് പറമ്പോൾ ഇപ്പോൾ കരിയറിൽ കത്തി നിൽക്കുന്ന സമയമാണ്. ഞാൻ പ്രകാശൻ എന്ന ചിത്രത്തിലൂടെയായിരുന്നു അപർണയുടെ അരങ്ങേറ്റം. തുടർന്ന് തമിഴ് സിനിമകളിലെല്ലാം ശ്രദ്ധേയമായ വേഷം ചെയ്തു. കരിയറിന്റെ തുടക്കത്തിലാണ് വിനീത് ശ്രീനിവാസന്റെ മനോഹരം എന്ന ചിത്രത്തിൽ അപർണയും ദീപക്കും ഒന്നിച്ച് അഭിനയിച്ചത്. അന്ന് തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയമാവുകയായിരുന്നു. വർഷങ്ങളായുള്ള പ്രണയം, ഇതുവരെ ഗോസിപ്പ് കോളങ്ങളിലൊന്നും വരാതെ സ്വകാര്യമായി വച്ചിരിക്കുകയായിരുന്നു അപർണയും ദീപക്കും.  വിവാഹം കഴിഞ്ഞപ്പോൾ, കാത്തിരുന്ന് നടന്നതിന്റെ സന്തോഷമുണ്ട് എന്ന് ദീപക് പറഞ്ഞു. പ്രണയത്തെ കുറിച്ചോ മറ്റോ ഒന്നും കൂടുതൽ പ്രതികരിക്കാൻ ദീപക്കും അപർണയും തയ്യാറായില്ല. വിവാഹത്തിന് ശേഷം ദീപക്കിന്റെ കാറിൽ മുൻ സീറ്റിൽ കയറിയ അപർണ മൊബൈലിൽ മാപ്പ് ഓൺ ചെയ്തു. 'ഇപ്പോൾ മാപ്പിടാൻ ആളായില്ലേ ദീപക് ഏട്ടാ' എന്ന് കൂടി നിന്നവരിൽ ഒരാൾ ചോദിച്ചപ്പോൾ, 'ഞാൻ കുറേക്കാലമായി ദീപക് ഏട്ടന് മാപ്പിടുകയാണ്' എന്ന് പറഞ്ഞത് അപർണയാണ്.കരിയറിന്റെ തുടക്കത്തിലാണ് വിനീത് ശ്രീനിവാസന്റെ മനോഹരം എന്ന ചിത്രത്തിൽ അപർണയും ദീപക്കും ഒന്നിച്ച് അഭിനയിച്ചത്. അന്ന് തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയമാവുകയായിരുന്നു. വർഷങ്ങളായുള്ള പ്രണയം, ഇതുവരെ ഗോസിപ്പ് കോളങ്ങളിലൊന്നും വരാതെ സ്വകാര്യമായി വച്ചിരിക്കുകയായിരുന്നു അപർണയും ദീപക്കും.  വിവാഹം കഴിഞ്ഞപ്പോൾ, കാത്തിരുന്ന് നടന്നതിന്റെ സന്തോഷമുണ്ട് എന്ന് ദീപക് പറഞ്ഞു. പ്രണയത്തെ കുറിച്ചോ മറ്റോ ഒന്നും കൂടുതൽ പ്രതികരിക്കാൻ ദീപക്കും അപർണയും തയ്യാറായില്ല. വിവാഹത്തിന് ശേഷം ദീപക്കിന്റെ കാറിൽ മുൻ സീറ്റിൽ കയറിയ അപർണ മൊബൈലിൽ മാപ്പ് ഓൺ ചെയ്തു. ' 

Find Out More:

Related Articles: