ഞാൻ ഭാഗ്യവതിയാണ്, അനുഗ്രഹീതയാണ്; മാല പാർവ്വതി സംസാരിക്കുന്നു!

Divya John
 ഞാൻ ഭാഗ്യവതിയാണ്, അനുഗ്രഹീതയാണ്; മാല പാർവ്വതി സംസാരിക്കുന്നു! അഭയ് കുമാർ സംവിധാനം ചെയ്ത സിനിമയാണ് സീക്രട്ട് ഹോം. അതിൽ രണ്ട് ശക്തമായ കഥാപാത്രങ്ങൾ ചെയ്യുന്നത് ശിവദയും അപർണ ദാസുമാണ്. വിമലാമ്മ എന്ന നെഗറ്റീവ് ഷേഡുള്ള റോളിലാണ് ഞാൻ എത്തുന്നത്. സിനിമ ആളുകൾ കണ്ടു വരുന്നതേയുള്ളൂ അതുകൊണ്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വിടാൻ സാധിക്കില്ല. പുതിയ സിനിമകളെ കുറിച്ചും, അഭിനയിച്ച പ്രിയപ്പെട്ട സിനിമകളെ കുറിച്ചും നടി സംസാരിക്കുന്നുഅല്പം ക്രൂരയായ വില്ലത്തിയാണ്. പ്രിവ്യു ഷോ കഴിഞ്ഞപ്പോൾ മാധ്യമപ്രവർത്തകരിൽ ചിലർ ചോദിയ്ക്കുന്നുണ്ടായിരുന്നു, ഹേറ്റേഴ്‌സിനെ ഭയക്കുന്നുണ്ടോ എന്ന്. എങ്ങനെ ഈ സിനിമയ്ക്ക് സമ്മതിച്ചു എന്നായിരുന്നു ചിലരുടെ ചോദ്യം. ഹേറ്റേഴ്‌സിനെ പേടിക്കുന്നില്ല, ആദ്യം സിനിമ ജനം സ്വീകരിക്കട്ടെ. ഞാൻ ഒരു അഭിനേത്രിയാണ്, സംവിധായകൻ എന്ത് പറയുന്നവോ അതിനോട് യോജിക്കുക എന്നതാണ് എന്റെ കടമ.




എന്റെ കഥാപാത്രം എങ്ങനെ എന്നതിനപ്പുറം അൾട്ടിമേറ്റായി സിനിമ എന്ത് പറയുന്നു എന്നതാണ് പ്രധാനം.അല്പം ക്രൂരയായ വില്ലത്തിയാണ്. പ്രിവ്യു ഷോ കഴിഞ്ഞപ്പോൾ മാധ്യമപ്രവർത്തകരിൽ ചിലർ ചോദിയ്ക്കുന്നുണ്ടായിരുന്നു, ഹേറ്റേഴ്‌സിനെ ഭയക്കുന്നുണ്ടോ എന്ന്. എങ്ങനെ ഈ സിനിമയ്ക്ക് സമ്മതിച്ചു എന്നായിരുന്നു ചിലരുടെ ചോദ്യം. ഹേറ്റേഴ്‌സിനെ പേടിക്കുന്നില്ല, ആദ്യം സിനിമ ജനം സ്വീകരിക്കട്ടെ. ഞാൻ ഒരു അഭിനേത്രിയാണ്, സംവിധായകൻ എന്ത് പറയുന്നവോ അതിനോട് യോജിക്കുക എന്നതാണ് എന്റെ കടമ. എന്റെ കഥാപാത്രം എങ്ങനെ എന്നതിനപ്പുറം അൾട്ടിമേറ്റായി സിനിമ എന്ത് പറയുന്നു എന്നതാണ് പ്രധാനം.. ബിയാർ പ്രസാദ് ഒക്കെ നിറഞ്ഞ് നിൽക്കുന്ന സമയത്ത്, 1995 ലാണ് ഞാൻ ടെലിവിഷൻ ലോകത്തേക്ക് വരുന്നത്. അന്ന് കാര്യങ്ങളെ കുറിച്ചൊക്കെ ധാരണ ഉണ്ടായിരുന്നുവെങ്കിലും അവരുടെ അത്രയും വാക്ചാതുര്യം ഒന്നും എനിക്കുണ്ടായിരുന്നില്ല.




 ആദ്യം അതിന്റെ കോൺഫിഡൻസ് കുറവ് നല്ല രീതിയിൽ ഉണ്ടായിരുന്നു. പറ്റില്ല എന്ന് തോന്നി നിർത്തുകയായിരുന്നുവെങ്കിൽ അവിടെ നിർത്താം. പക്ഷെ ശ്രമിച്ചുകൊണ്ടിരിക്കുമ്പോഴാണ് വിജയം. വീഴും, എന്നാലും തോറ്റുപോകാതെ, വീണിടത്ത് നിന്ന് എഴുന്നേറ്റ് നടക്കാൻ പഠിക്കണം. എല്ലാത്തിലും വിജയം നേടിയ ഭയങ്കര സംഭവമാണ് ഞാനെന്ന വിചാരം ഒന്നും എന്റെ തലയ്ക്കുള്ളിലില്ല. എല്ലാം പെർഫക്ട് ആകണം എന്നാഗ്രഹിക്കുമ്പോഴും, പെർഫക്ട് ആകാൻ വേണ്ടി ഞാൻ വാശി പിടിക്കാറില്ല. പെർഫക്ട് ആക്കാൻ പരമാവധി ശ്രമിക്കും. നാടകങ്ങൾ ചെയ്ത പരിചയമുള്ളത് കൊണ്ട് തന്നെ കോമഡിയിലേക്ക് മാറിയപ്പോൾ വലിയ പ്രയാസമുള്ളതായി തോന്നിയിട്ടില്ല. സിനിമയിൽ സീരിയസ് ആയിട്ടുള്ള കഥാപാത്രങ്ങളാണ് ചെയ്യുന്നത് 
എങ്കിലും, ഞാൻ അങ്ങനയേ അല്ല. ഒരുപാട് സംസാരിക്കാനും, പൊട്ടിച്ചിരിക്കാനും അഗ്രഹിക്കുന്ന ആളാൺ ഞാൻ.



നിങ്ങളിങ്ങനെയാണോ, ഇത്രയും സിംപിളാണോ എന്ന് ചിലർ അടുത്ത് സംസാരിക്കുമ്പോൾ ചോദിക്കാറുണ്ട്.അതിന് ശേഷം റെബ മോണിക്കയെ കണേണ്ട അവസരം വന്നപ്പോൾ പേടിച്ച് ഞാൻ ഒഴിഞ്ഞു മാറാൻ ശ്രമിച്ചിരുന്നു. ആ ഷോയിലെ പരിചയത്തിൽ, എന്റെ സ്വഭാവം അങ്ങനെയാണ് എന്ന് കരുതി റെബയ്ക്കും എന്റെ അടുത്ത് വരാൻ പേടിയായിരുന്നു. അത്തരം പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. സത്യത്തിൽ എന്നെ അങ്ങനെ ആക്കിയെടുത്തത് ഞാൻ തന്നെയാണ്. എനിക്ക് ഇപ്പോഴുള്ള ഈ ടോർച്ചറിങ് ഇമേജ് ഞാൻ തന്നെ ക്രിയേറ്റ് ചെയ്‌തെടുത്തു എന്ന് വേണം പറയാൻ.മിടുക്കി എന്ന ഷോ ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത്, മത്സരാർത്ഥികളോട് എങ്ങനെ പെരുമാറണം എന്ന് നമുക്ക് ഇൻസ്ട്രക്ഷൻ കിട്ടുന്നുണ്ടാവും. അതനുസരിച്ചാണ് സംസാരിക്കുന്നത്. അപ്പോൾ അവർ ശരിയുത്തരം പറഞ്ഞാലും തെറ്റ് എന്ന് പറയേണ്ടി വരും. വളരെ സ്ട്രസ്സ്ഫുൾ ആയിരുന്നു ആ ഇന്റർവ്യു. ഞാൻ അത്രയധികം ഹാപ്പിയായി ചെയ്ത ഷോ ആയിരുന്നില്ല അത്.



 അങ്ങനെ സ്ട്രസ്സ് ചെയ്ത് ഇന്റർവ്യു ചെയ്യുന്നതിനോട് എനിക്കൊട്ടും താത്പര്യം ഉണ്ടായിരുന്നില്ല.എന്തുനല്ല കഥാപാത്രമാണല്ലേ. ഭീഷ്മ പർവ്വത്തിന് മുൻപ് അമൽ നീരദ് സാറിന്റെ രണ്ട് പടത്തിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്, വരത്തനിലും സിഐഎയിലും. സിഐഎ യിൽ സർ വിളിച്ചപ്പോൾ പറഞ്ഞത് ഒരു പാവം അമ്മയാണ് എന്നാണ്, വരത്തനിൽ എത്തിയപ്പോൾ കുറച്ച് കൂടെ സ്വഭാവം മാറി. ഭീഷ്മ പർവ്വതത്തിൽ കണ്ണടയായിരുന്നു ഹൈലൈറ്റ്.ശരിക്കും ഞാൻ ഒരുപാട് അനുഗ്രഹീതയാണ്. ഒരു ക്യരക്ടർ ആക്ട്രസ്സ് എന്ന നിലയിൽ എല്ലാ തരത്തിലുള്ള കഥാപാത്രങ്ങളും ചെയ്യാനുള്ള അവസരം എനിക്ക് കിട്ടിയിട്ടുണ്ട്. ഡോക്ടർ വേഷം തന്നെയാണെങ്കിലും, ഓരോന്നും വ്യത്യസ്തമാണ്. അമ്മ വേഷം ചെയ്യുമ്പോഴും അതിൽ വ്യത്യസ്തത കൊണ്ടു വരാൻ എനിക്ക് സാധിയ്ക്കുന്നുണ്ട്. ഓരോ കഥാപാത്രവും എന്റെ സ്വപ്‌നതുല്യമായ വേഷം തന്നെയാണ്. അതിപ്പോൾ മാസ്റ്റർ പീസിലെ ആനിയമ്മയായാലും ഭീഷ്മപർവ്വതിലെ മോളിയായാലും എല്ലാം. എന്നെ സംബന്ധിച്ച് ഒരു ക്യാരക്ടർ ആക്ട്രസ്സിന് കിട്ടാവുന്നതിൽ വച്ച ഏറ്റവും നല്ല കഥാപാത്രങ്ങളെല്ലാം എനിക്ക് കിട്ടിയിട്ടുണ്ട്. ശരിക്കും, ശരിക്കും ഞാൻ അനുഗ്രഹീതയാണ്.

Find Out More:

Related Articles: