72 മണിക്കൂർ വരെ ഭക്ഷണം കഴിക്കാതെ ഇരുന്നിട്ടുണ്ട്; ആടുജീവിതത്തെ കുറിച്ച് പൃഥ്വിരാജ്! ആടുജീവിതത്തിനു വേണ്ടി പൃഥ്വിരാജ് നടത്തിയ മേക്കോവർ എല്ലാവരെയും ഞെട്ടിക്കുന്നത് ആയിരുന്നു. ഇതേക്കുറിച്ച് ആടുജീവിതത്തിലെ നജീബിനെ പോലെ മണലാരണ്യങ്ങളിൽ കഷ്ടപ്പെട്ട ആളുകളുടെ ഒരു മീറ്റപ്പിൽ സംസാരിക്കുകയാണ് പൃഥ്വിരാജ്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ മീറ്റപ്പിലാണ് പൃഥ്വിരാജ് സംസാരിച്ചത്.മലയാളായി പ്രേക്ഷകർ അക്ഷമരായി കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രമാണ് ആടുജീവിതം. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിന്റെ അടിസ്ഥാനത്തിൽ ബ്ലെസ്സി ഒരുക്കുന്ന ചിത്രമാണിത്.
ഈ സിനിമയ്ക്ക് വേണ്ടി കുറച്ചത് ഏകദേശം 30 കിലോ ശരീരഭാരമാണ്. ഈ സിനിമയെക്കുറിച്ചുള്ള എന്റെ ഓർമ്മയും വിശപ്പാണ്. ഏഴുമാസത്തോളം സമയം എടുത്താണ് തടി കുറച്ചത്. 72 മണിക്കൂർ വരെ ഭക്ഷണം കഴിക്കാതെ ഇരുന്നിട്ടുണ്ട്. ടീമിലുള്ളവർ എല്ലാവരും ഭക്ഷണം കഴിക്കുന്നത് കണ്ടിട്ട് ദേഷ്യവും വാശിയും വരെ ഉണ്ടായ സമയങ്ങൾ ഉണ്ട്. പക്ഷെ വാശി മനസ്സിനോട് തന്നെ ആയിരുന്നു. നജീബ് ഇത്രയൊക്കെ കഷ്ടപ്പാട് അനുഭവിച്ചാണല്ലോ ആ മരുഭൂമിയിൽ ജീവിച്ചത് എന്നോർക്കുമ്പോൾ വിശപ്പിനെ നിയന്ത്രിക്കുവാൻ സാധിക്കുന്നുണ്ടായിരുന്നു എന്നാണ് പൃഥ്വിരാജ് പറഞ്ഞത്. പ്രിത്വിരാജിന്റെ മേക്കോവർ കണ്ടു സങ്കടം വന്നിട്ടുണ്ട് എന്ന് അമ്മ മല്ലികയും മുൻപ് പറഞ്ഞിട്ടുണ്ട്.
അമ്മ ഞാൻ അറിയാതെ ബ്ലെസ്സി ചേട്ടനോട് സംസാരിച്ചിട്ടുണ്ട്. അമ്മയുടെ വിചാരം ബ്ലെസ്സി ചേട്ടൻ എന്നെ കാണുമ്പോൾ ആ കഥാപാത്രത്തിന് വേണ്ടി ഇത്രയും മതി രാജു എന്ന് പറയും അപ്പോൾ ഞാൻ ഇത് അവസാനിപ്പിക്കുമല്ലോ എന്നാണ്. പക്ഷെ ഞാൻ ചിന്തിച്ചത് ഈ സിനിമ കാണുന്ന പ്രേക്ഷകൻ എന്റെ ശരീരഭാരം കുറഞ്ഞത് കണ്ടു ഞെട്ടണം എന്നല്ല. ഈ സിനിമയിൽ എന്റെ ശരീരവും ഒരു കഥ പറയണം എന്നാണ്."ഈ സിനിമയ്ക്ക് വേണ്ടി ശരീരഭാരം കുറച്ചതിന്റെ ചിത്രങ്ങൾ ഒക്കെ അമ്മയെ കാണിച്ചിരുന്നോ? മല്ലിക ചേച്ചിയുടെ പ്രതികരണം എന്തായിരുന്നു" എന്ന ചോദ്യത്തിനാണ് പൃഥ്‌വി മറുപടി പറഞ്ഞത്. "ഞാൻ അമ്മയെ വീഡിയോ കോൾ ചെയ്യുമ്പോൾ ഫോൺ അടുത്ത് പിടിക്കും. എന്റെ മുഖം മാത്രം അമ്മ കാണുന്ന രീതിയിലെ ഞാൻ ഫോൺ പിടിക്കുള്ളു.സ്വാഭാവികമായും അമ്മയ്ക്കും ഭാര്യയും ഒക്കെ വിഷമം ഉണ്ടായിരുന്നു.
അമ്മയും സുപ്രിയയും എന്നോട് ഞാൻ ഈ വെയ്റ്റ് ലോസ് നടത്തികൊണ്ടിരിക്കുമ്പോൾ പല തവണ ചോദിച്ചിട്ടുണ്ട്, മെലിഞ്ഞല്ലോ ഇത്രയും പോരെ എന്ന്. നജീബ് ഇത്രയൊക്കെ കഷ്ടപ്പാട് അനുഭവിച്ചാണല്ലോ ആ മരുഭൂമിയിൽ ജീവിച്ചത് എന്നോർക്കുമ്പോൾ വിശപ്പിനെ നിയന്ത്രിക്കുവാൻ സാധിക്കുന്നുണ്ടായിരുന്നു എന്നാണ് പൃഥ്വിരാജ് പറഞ്ഞത്. പ്രിത്വിരാജിന്റെ മേക്കോവർ കണ്ടു സങ്കടം വന്നിട്ടുണ്ട് എന്ന് അമ്മ മല്ലികയും മുൻപ് പറഞ്ഞിട്ടുണ്ട്.
അമ്മ ഞാൻ അറിയാതെ ബ്ലെസ്സി ചേട്ടനോട് സംസാരിച്ചിട്ടുണ്ട്. അമ്മയുടെ വിചാരം ബ്ലെസ്സി ചേട്ടൻ എന്നെ കാണുമ്പോൾ ആ കഥാപാത്രത്തിന് വേണ്ടി ഇത്രയും മതി രാജു എന്ന് പറയും അപ്പോൾ ഞാൻ ഇത് അവസാനിപ്പിക്കുമല്ലോ എന്നാണ്. പക്ഷെ ഞാൻ ചിന്തിച്ചത് ഈ സിനിമ കാണുന്ന പ്രേക്ഷകൻ എന്റെ ശരീരഭാരം കുറഞ്ഞത് കണ്ടു ഞെട്ടണം എന്നല്ല. ഈ സിനിമയിൽ എന്റെ ശരീരവും ഒരു കഥ പറയണം എന്നാണ്."ഈ സിനിമയ്ക്ക് വേണ്ടി ശരീരഭാരം കുറച്ചതിന്റെ ചിത്രങ്ങൾ ഒക്കെ അമ്മയെ കാണിച്ചിരുന്നോ? മല്ലിക ചേച്ചിയുടെ പ്രതികരണം എന്തായിരുന്നു" എന്ന ചോദ്യത്തിനാണ് പൃഥ്‌വി മറുപടി പറഞ്ഞത്.