ഓരോ വാക്ക് പറയുമ്പോഴും നെഞ്ചുവേദന വരും; താര കല്യാണിന്റെ അവസ്ഥയെ കുറിച്ച് സൗഭാഗ്യ! ഇപ്പോഴിതാ തന്റെ സർജറി ദിവസത്തെ കുറിച്ചുള്ള പുതിയ വിഡിയോയും ആയി എത്തിയിരിക്കുകയാണ് താര കല്യാൺ. സംസാരിക്കാൻ ബുദ്ധിമുട്ട് ഉള്ളതുകൊണ്ട് മകൾ സൗഭാഗ്യ ആണ് താരയുടെ വീഡിയോയ്ക്ക് വോയിസ് ഓവർ നൽകുന്നത്. കഴിഞ്ഞ ദിവസം ആയിരുന്നു നടിയും നർത്തകിയും ആയ താര കല്യാണിന് ശബ്ദം നഷ്ടപ്പെട്ടു എന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവന്നിരുന്നത്.ഇപ്പോൾ സർജറി ദിവസത്തെ വിഡിയോയിൽ അമ്മയ്ക്ക് ബിപിയും ഷുഗറും ഒന്നും ഇല്ലായിരുന്നു എന്ന് സൗഭാഗ്യ പറയുന്നു. രോഗത്തെ കുറിച്ചും ചെയ്യാൻ പോകുന്ന ട്രീട്മെന്റിന്റെ കാര്യങ്ങളും ഡോക്ടർമാർ വിശദമായി പറഞ്ഞു തന്നിരുന്നു എന്നും പറയുന്നുണ്ട്.
"വോക്കൽ കോഡിലെ മസിൽ സപ്ലൈ ചെയ്യുന്ന നെർവ് മാത്രം പ്രിസൈസാറ്റ് നോക്കി എടുക്കുന്ന ട്രീറ്റ്‌മെന്റ് ആണ് ചെയ്യാൻ പോകുന്നത്. എന്ടോറ്റാം എന്നാണ് പേര് " എന്നാണ് ഡോക്ടർ പറഞ്ഞത്. അനസ്തേഷ്യ ഇൻവോൾവ്ഡ് ആയത് കൊണ്ട് കാർഡിയോളജി ടെസ്റ്റുകളും നടത്തിയതായി പറയുന്നുണ്ട്. വോയ്‌സ് ഡിസോർഡറായ സ്‌പാസ്‌മോഡിക് ഡിസ്‌ഫോണിയ എന്ന ആരോഗ്യപ്രശ്‌നത്തെ തുടർന്നാണ് അമ്മയുടെ ശബ്ദം നഷ്ടപ്പെട്ടതെന്ന് സൗഭാഗ്യ കഴിഞ്ഞ ദിവസം ഒരു വീഡിയോയിലൂടെ പറഞ്ഞിരുന്നു. മൂന്നാഴ്ചയ്ക്ക് ശേഷം മാത്രമേ അവളുടെ ശബ്ദം തിരികെ ലഭിക്കൂ എന്നും സൗഭാഗ്യ പറഞ്ഞിരുന്നു. തലച്ചോറിൽ നിന്ന് വോക്കൽ കോഡിലേക്ക് നൽകുന്ന നിർദ്ദേശം അപ്നോർമൽ ആവുമ്പോൾ സംഭവിക്കുന്ന അവസ്ഥയാണിത്. ഞാൻ അമ്മയെ പോയി കണ്ടിരുന്നു ബോധം വീണ ശേഷം.
സർജറി കഴിഞ്ഞപ്പോൾ മുഖത്തൊക്കെ കുറച്ച് നീര് വച്ചതുപോലെ ഉണ്ട്. സഹിക്കാൻ പറ്റുന്ന വേദന പോലെയേ ഉള്ളു. വൈറൽ ഫീവർ വരുമ്പോൾ തൊണ്ട പഴുക്കുന്നത് പോലെയാണ്. ഇതോടുകൂടി ഒരു വലിയ കടമ്പ കഴിഞ്ഞു എന്ന് വിശ്വസിക്കാനാണ് ആഗ്രഹം. ഇത് ഒരു പെർമനന്റ് പ്രൊസീജ്യർ ആണ് ചെയ്തിരിക്കുന്നത്. ഡോക്ടർ പറഞ്ഞിരിക്കുന്നത് 90 ശതമാനം ആളുകളിലും ഇത് സക്സസ് ആവും എന്ന് തന്നെയാണ്. ഒരു പത്തു ശതമാനം ആളുകൾക്ക് മാത്രമാണ് ഈ സർജറി അത്ര എഫക്ടീവ് ആകാതെ പോകുന്നത്. ഞങ്ങളുടെ പ്രാർത്ഥന ആ പത്തു ശതമാനത്തിൽ വരരുത് എന്നാണ്.
സൗണ്ട് തിരിച്ചു കിട്ടട്ടെ. ഡോകടർ പറഞ്ഞിട്ടുണ്ട് തിരികെ കിട്ടുന്ന സൗണ്ട് ഇതുവരെ ഉണ്ടായിരുന്നത് പോലെ ആയിരിക്കില്ല, ആ ടോണിൽ ഒരു വ്യത്യാസം ഉണ്ടായിരിക്കും എന്ന്. എന്നാൽ പോലും സാരമില്ല" സൗഭാഗ്യ പറയുന്നു. "ഭയങ്കര സ്‌ട്രെയിൻ ചെയ്താണ് അമ്മയിപ്പോൾ സംസാരിക്കുന്നത്. ഓരോ വാക്ക് പറഞ്ഞു കഴിയുമ്പോഴും അമ്മയ്ക്ക് നെഞ്ചുവേദന ഉണ്ടാവും. സാധാരണയായി സംസാരിക്കാൻ പറ്റില്ല. രാവിലെ 8 മണിക്ക് അമ്മയെ സർജറിക്ക് കൊണ്ടുപോയി. സിംപിൾ പ്രൊസീജ്യർ ആണ്. ഒരു മണിക്കൂർ നേരമേ ഉണ്ടാവുള്ളു. പക്ഷെ ഏഴു മണിക്കൂറോളം ഒബ്സർവേഷനിൽ ഇരുന്നിട്ട് മാത്രമേ റൂമിലേക്ക് മാറ്റുകയുള്ളു. എല്ലാം ഭംഗിയായി കഴിഞ്ഞിട്ടുണ്ട്.