ഒരു വർഷം റിപ്പീറ്റ് ചെയ്യിപ്പിച്ചിട്ട് സെയിം കോളേജിൽ അഡ്മിഷൻ എടുത്തു; ടൊവിനോയും ലിഡിയയും തമ്മിലെ സ്നേഹം!

Divya John
 ഒരു വർഷം റിപ്പീറ്റ് ചെയ്യിപ്പിച്ചിട്ട് സെയിം കോളേജിൽ അഡ്മിഷൻ എടുത്തു; ടൊവിനോയും ലിഡിയയും തമ്മിലെ സ്നേഹം! ടോവിനോ വിവാഹം ചെയ്തിരിക്കുന്നത് ലിഡിയ എന്ന തന്റെ സഹപാഠിയെ തന്നെ ആണ്. ടൊവിനോയും ലിഡിയയും മുൻപ് ഒരിക്കൽ ആനീസ് കിച്ചണിൽ പങ്കെടുത്തപ്പോൾ തങ്ങളുടെ പ്രണയത്തെ കുറിച്ച് തുറന്നു സംസാരിച്ചിരുന്നു. മലയാള സിനിമയിലെ യുവ താരനിരയിലെ ശ്രദ്ധേയനായ താരമാണ് നടൻ ടൊവിനോ തോമസ്. ടൊവിനോയുടെ വിവാഹം പ്രണയ വിവാഹം ആയിരുന്നു എന്ന് ടൊവിനോ മുൻപ് പല തവണ തുറന്നു പറഞ്ഞിട്ടുണ്ട്. ഞാൻ പാട്ട് ആസ്വദിക്കുന്ന ആളാണ്. കവിതകൾ കേൾക്കാൻ ഇഷ്ടമാണ്. പണ്ടൊക്കെ എഴുതുമായിരുന്നു. ഇപ്പോൾ ഞാനും മടിയത്തിയായി കൂടെ കൂടിയ ശേഷം. എന്നെ നന്നായി പ്രോത്സാഹിപ്പിക്കാറുണ്ട് എഴുതാൻ വേണ്ടി.




 പക്ഷെ എനിക്ക് അങ്ങിനെ തോന്നാറില്ല എഴുതണമെന്ന്" ലിഡിയ പറയുന്നു."ഞാനും കവിതകൾ ഒക്കെ എഴുതിയിട്ടുണ്ട്. പക്ഷെ ദൈവം സഹായിച്ച് ഇവൾ മാത്രമേ അത് വായിച്ചിട്ടുള്ളു. ഞാൻ കത്തുകൾ എഴുതി പ്രേമിച്ചിട്ടുള്ള ആളാണ് ഞാൻ. ഈ കത്തുകൾ ഒക്കെ കൊടുത്തുവിടാൻ ഒരുപാട് ആളുകൾ ഉണ്ടായിരുന്നു. അങ്ങിനെ എഴുതുന്ന കത്തുകളിൽ ആയിരുന്നു എന്റെ കവിതാശകലങ്ങൾ ഉണ്ടായിരുന്നത്. ഇതൊക്കെ ഞങ്ങൾ സൂക്ഷിച്ചു വച്ചിട്ടുണ്ട്. കുറച്ചു വർഷങ്ങൾക്ക് ശേഷം അത് എടുത്തു നോക്കിയപ്പോൾ ആണ് മനസിലായത് വളരെ മോശം ആയിരുന്നു എന്നത്. കല്യാണ രാമൻ സിനിമയിൽ പറയുന്ന പോലെ ഇളം കാറ്റിൽ തേങ്ങാ കുലകൾ ആടുന്നു എന്നൊക്കെ ആയിരുന്നു എന്റെ കവിതകൾ. പ്രേമിക്കുന്ന സമയത്ത് നല്ല പൈങ്കിളി ആയിരുന്നു. അത് അന്ന് മനസിലാവില്ല" ടൊവിനോ പറയുന്നു."കല്യാണം കഴിഞ്ഞ് ഞാൻ വന്നപ്പോൾ ഈ കവിതകളും ഞാൻ എന്റെ വീട്ടിൽ നിന്നും കൊണ്ടുവന്നിട്ടുണ്ടായിരുന്നു.




രു ദിവസം ഞാൻ എടുത്ത് വായിച്ചപ്പോൾ ചിരിച്ച് ചിരിച്ച് കുഴഞ്ഞു പോയി. വേറെ ആരെയും കാണിക്കാതെ സൂക്ഷിച്ചു വച്ചിട്ടുണ്ട്. മിഥുനം സിനിമയിൽ ഉർവശി ചേച്ചി ലാൽ സാറിനെ ലെറ്റർ കാണിക്കുന്ന പോലെ തന്നെയാണ് ഇത്." ലിഡിയ പറയുന്നു.ഞാൻ പാട്ട് ആസ്വദിക്കുന്ന ആളാണ്. കവിതകൾ കേൾക്കാൻ ഇഷ്ടമാണ്. പണ്ടൊക്കെ എഴുതുമായിരുന്നു. ഇപ്പോൾ ഞാനും മടിയത്തിയായി കൂടെ കൂടിയ ശേഷം. എന്നെ നന്നായി പ്രോത്സാഹിപ്പിക്കാറുണ്ട് എഴുതാൻ വേണ്ടി. പക്ഷെ എനിക്ക് അങ്ങിനെ തോന്നാറില്ല എഴുതണമെന്ന്" ലിഡിയ പറയുന്നു.ഞാൻ എൻജിനീയറിങ് കഴിഞ്ഞതാണ്. കല്യാണത്തിന് മുൻപ് വർക്ക് ചെയ്തിരുന്നു. ഇപ്പോൾ സ്വസ്ഥം ഗൃഹ ഭരണം. പത്താം ക്ലാസിനു ശേഷം പ്ലസ് വൺ, പ്ലസ് ടു ഞങ്ങൾ ഒരുമിച്ച് പഠിച്ചതാണ്. അന്ന് തുടങ്ങിയ പരിചയം ആണ്. ഇരിങ്ങാലക്കുടയിൽ ആണ് പഠിച്ചത്. 



ഞങ്ങളുടെ വീടുകൾ തമ്മിൽ ഒരു രണ്ടു കിലോമീറ്റർ വ്യത്യസമേയുള്ളു. എൻജിനിയറിങ്ങിന് ആദ്യം ചേർന്നത് ടോവി ആണ്. ഞാൻ ഒരുകൊല്ലം റിപ്പീറ്റ് ചെയ്തു. എന്നിട്ട് സെയിം കോളേജിൽ എനിക്കും അഡ്മിഷൻ എടുത്തു. വീട്ടിൽ വലിയ കലാപങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. പത്തുവർഷത്തോളം പ്രേമിച്ചിട്ടുണ്ട്. മലയാള സിനിമയിലെ യുവ താരനിരയിലെ ശ്രദ്ധേയനായ താരമാണ് നടൻ ടൊവിനോ തോമസ്. ടൊവിനോയുടെ വിവാഹം പ്രണയ വിവാഹം ആയിരുന്നു എന്ന് ടൊവിനോ മുൻപ് പല തവണ തുറന്നു പറഞ്ഞിട്ടുണ്ട്. ടോവിനോ വിവാഹം ചെയ്തിരിക്കുന്നത് ലിഡിയ എന്ന തന്റെ സഹപാഠിയെ തന്നെ ആണ്. ടൊവിനോയും ലിഡിയയും മുൻപ് ഒരിക്കൽ ആനീസ് കിച്ചണിൽ പങ്കെടുത്തപ്പോൾ തങ്ങളുടെ പ്രണയത്തെ കുറിച്ച് തുറന്നു സംസാരിച്ചിരുന്നു.

Find Out More:

Related Articles: