ശ്യാമിനുള്ളിൽ നിരവധി കഥാപാത്രങ്ങൾ ഒളിഞ്ഞ് കിടപ്പുണ്ട്; വേണുഗോപാൽ! ഇന്നലെ "പ്രേമുലു " കണ്ടു. മൊത്തം ഘനം കുറഞ്ഞ ഒരു പ്രതീതി. രണ്ട് ഹെവി വെയ്റ്റ് സിനിമകൾക്ക്, വാലിബൻ, ഭ്രമയുഗം, ശേഷമാണ് പ്രേമുലു സംഭവിക്കുന്നത്. മൊസാർട്ടിൻ്റെ 40th സിംഫണി in G minor ന് ശേഷം എൽവിസ് ദ പെൽ വിസിൻ്റെ Jailhouse Rock പോലെ, ഹരിമുരളീരവം കഴിഞ്ഞ് അല്ലിയാമ്പൽ കടവിലന്നരയ്ക്ക് വെള്ളത്തിൽ ഒഴുകും പോലെ! സിനിമയുടെ വിധി നിർണ്ണയമോ, ഗുണഗണങ്ങളോ, ട്രോളോ ഒന്നുമില്ല ഈ പോസ്റ്റിൽ. മൂന്ന് പേരെക്കുറിച്ച് പറയാനാണ്. സമകാലീന നടിമാരിൽ എൻ്റെ ഫേവറിറ്റ് മമിത ബൈജു, നസ്ലിൻ, പിന്നെ എൻ്റെ കൂട്ടുകാരൻ പാട്ടുകാരനായ ശ്യാം മോഹൻ. മമിത ബബ്ലിയാണ്. Abundant energy ആ expressive കണ്ണുകളിൽ കാണാം. അനായാസ അഭിനയത്തിൻ്റെ മറ്റൊരു മുഖം.
The naughty tramp with an empty head and a heart of gold, അതാണ് നസ്ലിൻ. കഥയറിയാതെ നമുക്ക് നസ്ലിൻ്റ കൂടെ കരയാം, ചിരിക്കാം, ആടിപ്പാടാം. Infectious character. പ്രേമലുവിനെക്കുറിച്ചും ശ്യാം മോഹനെയും ടീമിനെയും കുറിച്ച് വാചാലനായി ഗായകൻ ജി വേണു ഗോപാൽ. ശ്യാം മോഹനെ പല രീതിയിൽ, പല രൂപങ്ങളിൽ, പല ക്യാരക്ടേർസായി മലയാള സിനിമ കാണാൻ പോകുന്നെ ഉള്ളൂവെന്നാണ് വേണുഗോപാൽ പോസ്റ്റിലൂടെ പറയുന്നത്.ചിത്രം രണ്ടാം വാരത്തിലേക്കു കടക്കുമ്പോൾ കേരളത്തിൽ ഉടനീളമുള്ള കൂടുതൽ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ് . ചിത്രം ഒരു മുഴുനീള റൊമാന്റിക് കോമഡി എന്റർടൈനർ ആണെന്ന് പ്രേക്ഷകപ്രതികരണങ്ങളും റിവ്യൂകളും ഒരുപോലെ പറയുന്നു. ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നാണ് 'പ്രേമലു' നിർമിച്ചിരിക്കുന്നത്.
ഏകദേശം 4 കോടി ബജറ്റിൽ തീർത്ത ചിത്രം ആദ്യ രണ്ട് ദിവസം കൊണ്ടുതന്നെ മുതൽമുടക്കു തിരിച്ചുപിടിച്ചിരിക്കുന്നു. കോവിഡ് സമയത്താണ് ഞാൻ ശ്യാമിനെ പരിചയപ്പെടുന്നത്. ഒരിക്കലും ചേർക്കാൻ പറ്റാത്ത പാട്ടുകളെ ചേർത്ത് പാടി മുഖത്ത് വരുത്തുന്ന നിഷ്കളങ്ക വിഢി ഭാവമാണ് ശ്യാമിലേക്കെന്നെ എത്തിക്കുന്നത്. എൻ്റെ മൂന്ന് പാട്ടുകളെടുത്ത് മറ്റ് മൂന്ന് പാട്ടുകളുടെ തൊഴുത്തിൽ ശ്യാം കൊണ്ട് കെട്ടുന്ന മൂന്ന് വീഡിയോസ് ഞങ്ങൾ ചെയ്ത് അർമാദിച്ചു. അങ്ങേയറ്റം ഭവ്യതയോടെ എൻ്റെയടുത്ത് നിൽക്കുമ്പോഴും ശ്യാമിൻ്റെ ഉള്ളിലെ അഭിനിവേശം, ഉറങ്ങുന്ന ഒരു അഗ്നിപർവ്വതം പോലെ ഞാൻ തിരിച്ചറിയുന്നുണ്ടായിരുന്നു. ശ്യാമിനുള്ളിൽ നിരവധി കഥാപാത്രങ്ങൾ ഒളിഞ്ഞ് കിടപ്പുണ്ട്. കുതിക്കാനാണു് പുലി പതുങ്ങുന്നതെന്ന് ഞാൻ പ്രവചിച്ചു. "പ്രേമുലു " ഈ loveable വില്ലൻ്റെ ഒരൊന്നൊന്നര കാൽവയ്പ്പാണ്. നമ്മൾ ഇനി ശ്യാം മോഹനെ പല രീതിയിൽ, പല രൂപങ്ങളിൽ, പല ക്യാരക്ടേർസായി കാണും മലയാള സിനിമയിൽ. Congrats, Best Wishes, മമിത, നസ്ലിൻ, ശ്യാം.
അനായാസ അഭിനയത്തിൻ്റെ മറ്റൊരു മുഖം. The naughty tramp with an empty head and a heart of gold, അതാണ് നസ്ലിൻ. കഥയറിയാതെ നമുക്ക് നസ്ലിൻ്റ കൂടെ കരയാം, ചിരിക്കാം, ആടിപ്പാടാം. Infectious character. പ്രേമലുവിനെക്കുറിച്ചും ശ്യാം മോഹനെയും ടീമിനെയും കുറിച്ച് വാചാലനായി ഗായകൻ ജി വേണു ഗോപാൽ. ശ്യാം മോഹനെ പല രീതിയിൽ, പല രൂപങ്ങളിൽ, പല ക്യാരക്ടേർസായി മലയാള സിനിമ കാണാൻ പോകുന്നെ ഉള്ളൂവെന്നാണ് വേണുഗോപാൽ പോസ്റ്റിലൂടെ പറയുന്നത്.ചിത്രം രണ്ടാം വാരത്തിലേക്കു കടക്കുമ്പോൾ കേരളത്തിൽ ഉടനീളമുള്ള കൂടുതൽ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ് . ചിത്രം ഒരു മുഴുനീള റൊമാന്റിക് കോമഡി എന്റർടൈനർ ആണെന്ന് പ്രേക്ഷകപ്രതികരണങ്ങളും റിവ്യൂകളും ഒരുപോലെ പറയുന്നു. ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നാണ് 'പ്രേമലു' നിർമിച്ചിരിക്കുന്നത്.