മനീഷ കൊയിരാള എന്ത് ചെയ്യുന്നു എന്ന് ആത്മാർത്ഥമായി ചോദിക്കുന്നവർക്കും, കളിയാക്കി ചോദിക്കുന്നവർക്കുമുള്ള മറുപടി!

Divya John
 മനീഷ കൊയിരാള എന്ത് ചെയ്യുന്നു എന്ന് ആത്മാർത്ഥമായി ചോദിക്കുന്നവർക്കും, കളിയാക്കി ചോദിക്കുന്നവർക്കുമുള്ള മറുപടി! അതിന് ശേഷം മനീഷ കൊയിരാള ജീവിതത്തെ മറ്റൊരു തലത്തിൽ നിന്ന് വീക്ഷിക്കാൻ തുടങ്ങി. ഇപ്പോൾ ഇന്റസ്ട്രിയിൽ നിന്നെല്ലാം അകന്ന് നിൽക്കുകാണ് നടി. തന്റെ ഇപ്പോഴത്തെ ജീവിതം വളരെ അധികം ആസ്വദിയ്ക്കുകയും ചെയ്യുന്നുണ്ട്. അതിനുള്ള തെളിവാണ് ഏറ്റവും ഒടുവിൽ മനീഷ കൊയിരാള തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റ്.
ഇപ്പോൾ നിങ്ങൾ എന്താണ് ചെയ്യുന്നത് എന്ന് ചിലർ വളരെ ജെനുവിനായി ചോദിക്കാറുണ്ട്, എന്നാൽ 53 വയസ്സായില്ലേ ഇപ്പോൾ നിങ്ങൾക്ക് എന്ത് ചെയ്യാനാണ് എന്ന ഭാവത്തിലും ചിലരുടെ ചോദ്യം വരാറുണ്ട്. സത്യമാണ് എന്ന് പറഞ്ഞുകൊണ്ടാണ് മനീഷ കൊയിരാള തന്റെ വിശാലമായ മറുപടി നൽകുന്നത്.



   മനോഹരമായ ഇൻസ്റ്റഗ്രാം പോസ്റ്റ് സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. ജീവിതം ഇപ്പോൾ താൻ എത്രത്തോളം മനോഹരമായി ആസ്വദിക്കുന്നു എന്ന് ആ വരികളിൽ വ്യക്തമാണ്. ഒരു കാലത്ത് സൗത്ത് ഇന്ത്യയിലെയും ബോളിവുഡിലെയും മിന്നുന്ന താരമായിരുന്നു മനീഷ കൊയിരാള. പ്രശസ്തിയുടെ ഏറ്റവും ഉയരത്തിൽ നിൽക്കുന്ന സമയത്താണ് കാൻസർ രോഗം പിടിപെട്ടത്.''ദൈവം അനുഗ്രഹിച്ച്, നല്ല മനുഷ്യർ എനിക്ക് ചുറ്റുമുണ്ട്. അവരുടെ സ്‌നേഹ പരിചരണത്തിൽ ഞാൻ നനഞ്ഞു കുതിരുന്നു. എന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും തിരക്കേറിയ നഗരത്തിൽ ഒറ്റയ്ക്ക് ജീവിച്ചു. ഏല്ലാവരും ആഗ്രഹിക്കുന്ന ഇന്റസ്ട്രിയിൽ ഒരു സെലിബ്രിറ്റിയായിരുന്നു എന്നത് മറക്കുകയല്ല. ഒരുപാട് ഉയർച്ച താഴ്കളും, ഗോസിപ്പുകളും, സുരക്ഷിതമല്ലാത്ത ആളുകൾക്കിടയിൽ എല്ലാം ഞാൻ എങ്ങനെ ഒറ്റയ്ക്ക് കൈകാര്യം ചെയ്തു എന്ന് , ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ എനിക്കറിയില്ല.



 ആ പ്രായത്തിന്റെ തീക്ഷ്ണതയിൽ ലോകത്തെ തലകീഴായി കൊണ്ടു പോകാൻ പറ്റും എന്ന് ഞാൻ വിശ്വസിച്ചിരുന്നു''. ''ജീവിതത്തിന്റെ വ്യത്യസ്തമായ രുചികൾ ആസ്വദിയ്ക്കുന്ന സന്തോഷമുണ്ട് ഇപ്പോൾ. ഞാൻ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ മാത്രം ചെയ്യുന്നു. എന്നു പറഞ്ഞാൽ, എന്റെ പൂച്ചകൾക്കും നായകൾക്കും ഒപ്പം സമയം ചെലവഴിക്കുന്നു, ആത്മീയ കാര്യങ്ങൾ പഠിക്കുന്നു, നൃത്തം ചെയ്യുന്നു, പാട്ടുകൾ ആസ്വദിയ്ക്കുന്നു.. അങ്ങനെ. പ്രകൃതി ആസ്വദിച്ചു നടക്കുന്നു, ജിമ്മിൽ പോകുന്നു.. മുപ്പത് വർഷങ്ങൾക്ക് ശേഷം, 100 സിനിമകൾ ചെയ്തതിന് ശേഷം ഇപ്പോഴാണ് ഞാൻ എന്റെ 'മി ടൈം' ആസ്വദിയ്ക്കുന്നത്. ജോലി എനിക്ക് ആസ്വദിക്കാൻ പറ്റുന്ന സമയത്ത് അത് ചെയ്യുന്നുണ്ട്''. 



 'നിങ്ങൾ ഇപ്പോൾ കാണുന്നത് ഞാൻ വളരെ ശാന്തമായി സാവധാനത്തോടെ, ഒന്നിലും അധികം ഞെട്ടലുകളില്ലാതെ, നാടകീയതകളില്ലാതെ, ആവേശത്തോടെ അല്ലാതെ ദീർഘനേരം ആലോചിച്ച് സമഗ്രമായി മാത്രം ഒരു കാര്യം ചെയ്യുന്നതാണ്. അത് സന്തോഷവും സമാധാനവും ആരോഗ്യകരവുമായ ജീവിതം നൽകുന്നു' മനീഷ കൊയിരാള കുറിച്ചു. ''പക്ഷെ നമ്മൾ തീർത്തും ഒറ്റപ്പെട്ടു നിൽക്കുന്ന അവസ്ഥയിൽ ദൈവം നമ്മൡലേക്ക് ചില മാലാഖമാരെ അയക്കും എന്ന് ഞാൻ വിശ്വസിക്കുന്നു. അങ്ങനെ കുറച്ച് യഥാർത്ഥ സുഹൃത്തുക്കൾ എനിക്കുണ്ടായിരുന്നു. ആ നല്ല ഓർമകൾ എന്നും എന്റെ ഹൃദയത്തിൽ ഒരു നിധിപോലെ സൂക്ഷിക്കും. എല്ലാ നല്ലതും ചീത്തയുമായ, സന്തോഷവും സങ്കടവും നിറഞ്ഞ ജീവിതം പോലെ''.

Find Out More:

Related Articles: