നാല് വർഷം കാത്തിരുന്നത് എന്തിന് വേണ്ടി? നകുലും ഭാര്യയും പറയുന്നു!

Divya John
 നാല് വർഷം കാത്തിരുന്നത് എന്തിന് വേണ്ടി? നകുലും ഭാര്യയും പറയുന്നു! സിദ്ധാർത്ഥ്, ഭരത് തുടങ്ങിയവർക്കൊപ്പം വന്നതാണ് നകുൽ ജയ്‌ദേവ് എന്ന നടനും. നടി ദേവയാനിയുടെ സഹോദരനായ നകുൽ പിന്നീട് ഗെറ്റപ്പിൽ വലിയൊരു മാറ്റം വരുത്തി തമിഴ് സിനിമയിൽ സജീവമായി. നടൻ എന്നതിനപ്പുറം ഗായകൻ കൂടെയാണ് നകുൽ. ഇപ്പോഴിതാ തന്റെ സ്വകാര്യ ജീവിതത്തിലെ ചില വിശേഷങ്ങൾ പങ്കുവച്ച് എത്തിയിരിക്കുകയാണ് താരം. വാലന്റൈൻസ് ഡേ സ്‌പെഷ്യൽ എപ്പിസോഡിൽ ആണ് ഭാര്യ ശ്രുതിയ്‌ക്കൊപ്പം നകുൽ പങ്കെടുത്തത്. നകുലിന്റെയും ശ്രുതിയുടെയും ആദ്യത്തെ കുഞ്ഞ് അകിരയുടെ ജനനം വലിയ വാർത്താ ശ്രദ്ധ നേടിയിരുന്നു. ബാത്ത് ഡബ്ബിൽ കുഞ്ഞിന് ജന്മം നൽകിയ ശ്രുതിയുടെയും, അതിന് പിന്തുണയും കരുത്തുമായി കൂടെ നിന്ന നകുലിന്റെയും വിശേഷങ്ങൾ അന്നത്തെ ദേശീയ മാധ്യമങ്ങളിൽ പോലും നിറഞ്ഞു നിന്നു. അകിരയ്ക്ക് ഇന്ന് നാല് വയസ്സായി, ഒരു കുഞ്ഞനിയനും ഉണ്ട്, അമോർ.



ബോയ്‌സ് എന്ന ചിത്രത്തിലൂടെ ശങ്കർ കുറച്ച് യങ് ഹീറോസിനെ സിനിമാ ലോകത്തേക്ക് കൊണ്ടുവന്നിരുന്നു. എന്ത് ധൈര്യത്തിലാണ് ആദ്യത്തെ കുഞ്ഞിനെ ബാത്ത് ഡബ്ബിൽ പ്രസവിച്ചത് എന്നതിനെ കുറിച്ചൊക്കെയാണ് ശ്രുതിയും നകുലും സംസാരിക്കുന്നത്. കല്യാണം കഴിഞ്ഞ് നാല് വർഷത്തിന് ശേഷമാണ് ശ്രുതി ഗർഭിണിയായത്. അത് പ്ലാൻഡ് ആയിരുന്നു. ഉടനെ കുഞ്ഞ് വേണ്ട, പരസ്പരം മനസ്സിലാക്കിയതിന് ശേഷം, ജീവിതം എന്താണ് എന്ന് തിരിച്ചറിഞ്ഞതിന് ശേഷം സമയമെടുത്തി പക്വതയോടെ കാര്യങ്ങളെ സമീപിക്കണം എന്നതായിരുന്നുവത്രെ രണ്ടു പേരുടെയും തീരുമാനം. അതിന് വേണ്ടിയാണ് നാല് വർഷം കാത്തിരുന്നത്.കൊവിഡ് മഹാമാരി ഏറ്റവും പീക്കിൽ നിൽക്കുമ്പോഴാണ് ശ്രുതി ഗർഭിണിയായത്. ആ സമയത്ത് ആശുപത്രിയിൽ പോകുന്നത് പോലും ആ സമയത്ത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അങ്ങനെ ശ്രുതി പല റിസേർച്ചുകളും ചെയ്യാൻ തുടങ്ങി.



ബാത്ത് ഡബ്ബ് ഡെലിവറിയെ കുറിച്ച് അറിഞ്ഞപ്പോൾ ആദ്യം കൗതുകമാണ് തോന്നിയത്. പിന്നീട് അതിനെ കുറിച്ച് ഓരോ കാര്യങ്ങൾ പഠിക്കുന്തോറും, അതിലുള്ള വിശ്വാസം കൂടിക്കൂടി വന്നു.
കുഞ്ഞിനെ ആദ്യം കൈയ്യിൽ വച്ചു തന്നതിന്റെ സന്തോഷം നകുൽ പങ്കുവച്ചു. ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷം അതായിരുന്നു എന്നാണ് നകുൽ പറയുന്നത്. അതുവരെ അച്ഛൻ എന്ന വികാരം എത്രത്തോളമാണ് എന്ന് മനസ്സിലായിട്ടുണ്ടായിരുന്നില്ല. അകിരയെ കൈയ്യിൽ വച്ചു തന്ന നമിഷത്തെ കുറിച്ച് പറഞ്ഞു തരാനും എനിക്ക് സാധിക്കില്ല. അത്രയും മനോഹരമായ നിമിഷമായിരുന്നു അത്- നകുൽ പറഞ്ഞു. ഒന്നും അറിയാതെ എന്ത് ധൈര്യത്തിലാണ് ഈ ഒരു തീരുമാനം എടുത്തത് എന്ന് ചോദിക്കാൻ കഴിയില്ല, ധൈര്യക്കുറവ് ഉണ്ടാവുന്നത് അതിനെ കുറിച്ച് മനസ്സിലാക്കുന്നത് വരെ മാത്രമാണ്.



ആദ്യത്തെ കുഞ്ഞിന് ജന്മം നൽകുമ്പോൾ ഒരു അമ്മ എന്ന നിലയിൽ എനിക്ക് എത്ര മാത്രം ടെൻഷനുണ്ടാവുമോ, അത്രയും തന്നെ ആത്മവിശ്വാസവും അതിലുണ്ടായിരുന്നു. നകുൽ എന്നെ വിശ്വസിച്ചു, എനിക്കേതാണ് താത്പര്യം അതിനൊപ്പം നിന്നു. അതായിരുന്നു ഏറ്റവും വലിയ സപ്പോർട്ട്. പലരോടും ചോദിച്ചും, പറഞ്ഞും, പഠിച്ചും മനസ്സിലാക്കി തന്നെയാണ് ബാത്ത് ഡബ്ബ് ഡെലിവറി എന്ന ഓപ്ഷൻ തിരഞ്ഞെടുത്തത്- ശ്രുതി പറഞ്ഞു.സുഖ പ്രസവത്തിന്റെ മറ്റൊരു സാധ്യതയാണ് ബാത്ത് ഡബ്ബ് പ്രസവം. അതിനായി കുഞ്ഞ് പുറത്ത് വരാനാകുന്ന സമയം എത്തുമ്പോൾ, പ്രസവ വേദനയുടെ അവസാന സ്റ്റേജിൽ ചെറു ചൂടുവെള്ളം നിറച്ച ബാത്ത് ഡബ്ബിൽ അമ്മ കയറി ഇരിക്കണം. എല്ലാ സജ്ജീകരണങ്ങളോടും കൂടെ അതിലാണ് പ്രസവിക്കുന്നത്. വെള്ളം ചെറു ചൂടുള്ളതിനാൽ അത് അവരുടെ ശരീരത്തിന്റെ താപനില നിലനിർത്തുന്നു. ഇത് ഡെലിവറി പ്രക്രിയയിൽ ആശ്വാസവും, മരുന്നുകളുടെ കുറഞ്ഞ ഉപയോഗവും ഉറപ്പു വരുത്തും.

Find Out More:

Related Articles: