ഒന്നുമില്ലാത്ത ഇടത്തു നിന്ന് വളർന്നുവന്ന ശിവകാർത്തികേയന് ഇപ്പോൾ ഇത് പറയാം; സോഷ്യൽ മീഡിയ!

Divya John
 ഒന്നുമില്ലാത്ത ഇടത്തു നിന്ന് വളർന്നുവന്ന ശിവകാർത്തികേയന് ഇപ്പോൾ ഇത് പറയാം; സോഷ്യൽ മീഡിയ! കളിച്ചും ചിരിച്ചും, ടെലിവിഷൻ അവതാരകനായി വന്ന്, ജൂനിയർ ആർട്ടിസ്റ്റായി അഭിനയം തുടങ്ങിയ ശിവകാർത്തികയന്റെ കരിയറിൽ സംഭവിച്ചതെല്ലാം കാണുന്നവർക്ക് ഒരു അത്ഭുതമായി തോന്നാമെങ്കിലും, അതിന് പിന്നിൽ ആ നടന്റെ കഷ്ടപ്പാടും ആത്മവിശ്വാസവുമുണ്ട്. ശാരീരികമായി ശിവകാർത്തികേയന് വന്ന മാറ്റത്തെ കുറിച്ചും പോസ്റ്റിന് താഴെ സംസാരിക്കുന്നുണ്ട്.
ഫിറ്റായ ജിം ബോഡിയോടുകൂടെയാണ് ചിത്രത്തിൽ ശിവകാർത്തികേയനെ കാണുന്നത്. തന്റെ ഇരുപത്തിയൊന്നാമത്തെ ചിത്രത്തിന് വേണ്ടിയുള്ള ഗെറ്റപ്പാണത്. നേരത്തെ അവതാരകനായിരുന്ന കാലത്ത് സ്വന്തം ശരീരത്തെ ട്രോളി ആളുകളെ ചിരിപ്പിച്ച ആളാണ് ശിവ. ഇന്ന് ഇത്തരത്തിൽ തന്റെ ശരീരത്തെ മാറ്റാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അതും ശിവകാർത്തികേയന്റെ വിജയമാണെന്ന് ആളുകൾ പറയുന്നു.




ബോക്‌സോഫീസ് ലക്ഷ്യമിട്ടുവരുന്ന ചിത്രങ്ങളാണ് ശിവകാർത്തികേയന്റെ മാർക്കറ്റ് കൂട്ടിയത്. സിനിമകൾ തിയേറ്ററിൽ സമ്മിശ്ര പ്രതികരണങ്ങൾ വാങ്ങിയാലും, കലക്ഷന്റെ കാര്യത്തിൽ പിന്നോട്ട് പോകാറില്ല. ശിവകാർത്തികേയൻ ചിത്രങ്ങൾക്ക് ടിവിയിൽ റികൂടുതലാണ്പ്പീറ്റഡ് വാല്യവും കൂടുതലാണ്. രജിനികാന്തിനും വിജയ്ക്കും ശേഷം കുട്ടികളെയും കുടുംബ പ്രേക്ഷകരെയും ലക്ഷ്യമിട്ട് സിനിമകൾ ചെയ്യുന്ന നടനാണ് ശിവകാർത്തികേയൻ. 'വലുതായി സ്വപ്‌നം കാണൂ, പോസിറ്റീവായിരിക്കൂ, നന്നായി കഷ്ടപ്പെടൂ, ആ യാത്ര ആസ്വദിക്കൂ' ഒരു ബോളിവുഡ് സ്‌റ്റൈൽ, പിൻതിരിഞ്ഞു നിൽക്കുന്ന ഫോട്ടോയ്‌ക്കൊപ്പം ശിവകാർത്തികേയൻ ഇൻസ്റ്റഗ്രാമിൽ കുറിച്ച വാക്കുകളാണിത്. അത് പറയാൻ ഏറ്റവും അധികം യോഗ്യതയുള്ള ആൾ ശിവകാർത്തികേയൻ തന്നെയാണ്, തെല്ലൊരു അഹങ്കാരത്തോടെ ഇത് പറയുന്നതിൽ ഒട്ടും തെറ്റില്ല എന്നാണ് ആരാധകർ പറയുന്നത്.



മറീന എന്ന ചിത്രത്തിലൂടെയാണ് ശിവകാർത്തികേയൻ നായകനായി വന്നത്. ആദ്യ ചിത്രത്തിൽ അഭിനയിച്ചതിന് നടന് അന്ന് കിട്ടിയ പ്രതിഫലം പതിനായിരം രൂപയായിരുന്നു. ഇന്ന് ഒരു സിനിമ ചെയ്താൽ 25 കോടിയ്ക്കും 30 കോയിക്കും ഇടയിലാണ് ശിവകാർത്തികേയന്റെ പ്രതിഫലം വാങ്ങുന്നത്. എന്നാൽ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ അയലാൻ എന്ന സിനിമയിൽ അഭിനയിക്കാൻ നടൻ പ്രതിഫലം ഒന്നും വാങ്ങിയില്ല എന്നതും ശ്രദ്ധേയമാണ്. ഒരുപാട് റിലീസിങ് പ്രതിസന്ധി നേരിട്ട ചിത്രം പുറത്തിറങ്ങിയാൽ മാത്രം മതി, എനിക്ക് പ്രതിഫലം വേണ്ട എന്ന് പറഞ്ഞ് ശബളം ബഹിഷ്‌കരിച്ചതൊക്കെ അഭിമാനമാണെന്നായിരുന്നു തമിഴകത്തിന്റെ പ്രതികരണം. അതുകൊണ്ടൊക്കെയാണ് ശിവകാർത്തികേയൻ പറയുന്നത്, 'വലുതായി സ്വപ്‌നം കാണൂ, പോസിറ്റീവായിരിക്കൂ, നന്നായി കഷ്ടപ്പെടൂ, ആ യാത്ര ആസ്വദിക്കൂ' എന്ന്.




 'വലുതായി സ്വപ്‌നം കാണൂ, പോസിറ്റീവായിരിക്കൂ, നന്നായി കഷ്ടപ്പെടൂ, ആ യാത്ര ആസ്വദിക്കൂ' ഒരു ബോളിവുഡ് സ്‌റ്റൈൽ, പിൻതിരിഞ്ഞു നിൽക്കുന്ന ഫോട്ടോയ്‌ക്കൊപ്പം ശിവകാർത്തികേയൻ ഇൻസ്റ്റഗ്രാമിൽ കുറിച്ച വാക്കുകളാണിത്. അത് പറയാൻ ഏറ്റവും അധികം യോഗ്യതയുള്ള ആൾ ശിവകാർത്തികേയൻ തന്നെയാണ്, തെല്ലൊരു അഹങ്കാരത്തോടെ ഇത് പറയുന്നതിൽ ഒട്ടും തെറ്റില്ല എന്നാണ് ആരാധകർ പറയുന്നത്.മറീന എന്ന ചിത്രത്തിലൂടെയാണ് ശിവകാർത്തികേയൻ നായകനായി വന്നത്. ആദ്യ ചിത്രത്തിൽ അഭിനയിച്ചതിന് നടന് അന്ന് കിട്ടിയ പ്രതിഫലം പതിനായിരം രൂപയായിരുന്നു. ഇന്ന് ഒരു സിനിമ ചെയ്താൽ 25 കോടിയ്ക്കും 30 കോയിക്കും ഇടയിലാണ് ശിവകാർത്തികേയന്റെ പ്രതിഫലം വാങ്ങുന്നത്. എന്നാൽ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ അയലാൻ എന്ന സിനിമയിൽ അഭിനയിക്കാൻ നടൻ പ്രതിഫലം ഒന്നും വാങ്ങിയില്ല എന്നതും ശ്രദ്ധേയമാണ്.

Find Out More:

Related Articles: