ഞാന്‍ മൊത്തം തിരക്കിലാണ് എന്ന് പ്രണവ്: ഇത് മെലിഞ്ഞ മോഹന്‍ലാല്‍ എന്ന് ആരാധകരും!

Divya John
 ഞാൻ മൊത്തം തിരക്കിലാണ് എന്ന് പ്രണവ്: ഇത് മെലിഞ്ഞ മോഹൻലാൽ എന്ന് ആരാധകരും! ഹൃദയം എന്ന ചിത്രത്തിന് ശേഷം അതേ ടീം കൈ കോർക്കുന്ന ചിത്രം അതിനെക്കാൾ വലിയൊരു വിജയമായിരിക്കും എന്ന ഉറപ്പ് ഒരു മിനിട്ട് 51 സെക്കന്റ് ദൈർഘ്യമുള്ള ടീസർ ഉറപ്പ് നൽകുന്നു. മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിയ്ക്കുന്നത്.
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിയ്ക്കുന്നു. അഭിനയത്തെ കുറിച്ച് പറയുകയാണെങ്കിൽ, ധ്യാൻ ശ്രീനിവാസൻ അഭിനയിക്കുകയാണ് എന്ന് തോന്നുന്നില്ല. ഇവിടെ അഭിമുഖങ്ങളിൽ വന്നിരുന്ന് സംസാരിക്കുന്നത് പോലെ, പെരുമാറുന്നത് പോലെ സിനിമയിലേക്ക് എടുത്ത് വച്ചത് പോലെയാണ് തോന്നുന്നത്. ഗെറ്റപ്പിൽ മാത്രമാണ് ഒരു മാറ്റം.




പ്രണവിന്റെ കാര്യം പറയുകയാണെങ്കിൽ അച്ഛനെ വാർത്തു വച്ചത് പോലെ പല ഇടങ്ങളിലും ഫീൽ ചെയ്യുന്നു. ഇത് മെലിഞ്ഞ ലാലേട്ടൻ തന്നെ എന്ന കമന്റുകളാണ് ഇപ്പോൾ തന്നെ വന്നുകൊണ്ടിരിക്കുന്നത്. പിന്നെ റൊമാന്റിക് രംഗങ്ങളിൽ അച്ഛനെ കടത്തിവെട്ടുന്ന പ്രകടനം നടത്തി, ആളുകളിൽ അത് ഫീൽ ചെയ്യിപ്പിക്കാൻ പറ്റും എന്ന് ഹൃദയം മുതലേ പ്രണവ് കാണിച്ചു തന്നതാണ്. കല്യാണി പ്രിയദർശൻ, നിവിൻ പോളി, നീരജ് മാധവ്, ബേസിൽ ജോസഫ്, അജു വർഗ്ഗീസ്, വിനീത്, അശ്വന്ത് ലാൽ, ഭഗ് മാനുവൽ തുടങ്ങിയൊരു നീണ്ട നിര തന്നെ കാണാം. ബോംബെ ജയശ്രീയുടെ മകൻ അമൃത് നാഥാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ എന്നതാണ് മറ്റൊരു ഹൈലൈറ്റ്. 




അമൃത് സംഗീതം നൽകുന്ന ആദ്യ ഫീച്ചർ ഫിലീമാണ് വർഷങ്ങൾക്ക് ശേഷം. മെറിലാന്റ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്‌മണ്യം നിർമിയ്ക്കുന്ന ചിത്രം ഏപ്രിൽ 11 ന് തിയേറ്ററുകളിലെത്തും.രണ്ട് കാലഘട്ടങ്ങളാണ് ടീസറിൽ കാണിയ്ക്കുന്നത്. പണ്ട് സിനിമാ മോഹവുമായി മദിരാശിയിലേക്ക് വണ്ടി കയറിയ പലരെയും ടീസറിൽ കാണാം. ചിത്രത്തിന്റെ ആർട്ട് വർക്കുകളെ കുറിച്ചാണോ, അതോ ആർട്ടിസ്റ്റുകളുടെ അഭിനയത്തെ കുറിച്ചാണോ ആദ്യ എടുത്തു പറയേണ്ടത് എന്നറിയാത്ത കൺഫ്യൂഷനിലാണ്. 1950 - 60 മുതൽ ഉള്ള കഥയാവണം സിനിമയിൽ പറയുന്നത്. ആ കാലഘട്ടത്തിലെ മദിരാശി പട്ടണം അത്ര മനോഹരമായി ആർട്ട് വർക്ക് ചെയ്തതായി കാണാം. അതിന് കൂടുതൽ എഫക്ട് നൽകുന്നത് ആ ലൈറ്റിങും, കളറിങും എല്ലാമാണ്.



ബോംബെ ജയശ്രീയുടെ മകൻ അമൃത് നാഥാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ എന്നതാണ് മറ്റൊരു ഹൈലൈറ്റ്. അമൃത് സംഗീതം നൽകുന്ന ആദ്യ ഫീച്ചർ ഫിലീമാണ് വർഷങ്ങൾക്ക് ശേഷം. മെറിലാന്റ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്‌മണ്യം നിർമിയ്ക്കുന്ന ചിത്രം ഏപ്രിൽ 11 ന് തിയേറ്ററുകളിലെത്തും.രണ്ട് കാലഘട്ടങ്ങളാണ് ടീസറിൽ കാണിയ്ക്കുന്നത്. പണ്ട് സിനിമാ മോഹവുമായി മദിരാശിയിലേക്ക് വണ്ടി കയറിയ പലരെയും ടീസറിൽ കാണാം. ചിത്രത്തിന്റെ ആർട്ട് വർക്കുകളെ കുറിച്ചാണോ, അതോ ആർട്ടിസ്റ്റുകളുടെ അഭിനയത്തെ കുറിച്ചാണോ ആദ്യ എടുത്തു പറയേണ്ടത് എന്നറിയാത്ത കൺഫ്യൂഷനിലാണ്. 1950 - 60 മുതൽ ഉള്ള കഥയാവണം സിനിമയിൽ പറയുന്നത്. ആ കാലഘട്ടത്തിലെ മദിരാശി പട്ടണം അത്ര മനോഹരമായി ആർട്ട് വർക്ക് ചെയ്തതായി കാണാം. 

Find Out More:

Related Articles: