വെള്ളിത്തിര ഭാഷയിൽ പ്രേമലു!

Divya John
  വെള്ളിത്തിര ഭാഷയിൽ പ്രേമലു! ദൃശ്യങ്ങളുടെ കാഴ്ചയിൽ മാത്രമല്ല കഥയിലും അഭിനയത്തിലും എഡിറ്റിംഗിലും സംഗീതത്തിലും ക്യാമറയിലും തുടങ്ങി എല്ലായിടത്തും ആ തെളിച്ചം കടത്തിവിട്ടിട്ടുണ്ട് പ്രേമലു പിന്നണി പ്രവർത്തകർ. ശുഭപ്രതീക്ഷയുടെ 'ബ്രൈറ്റ്‌നെസ്' ആണ് പ്രേമലുവിന്റെ ആകെ നിറം. തുടക്കം മുതൽ അവസാനിക്കുന്നതുവരെ വെള്ളിത്തിരയിൽ നല്ല തെളിച്ചമാണ്. പുതുതലമുറ ചിത്രങ്ങളായ തണ്ണീർ മത്തൻ ദിനങ്ങളും സൂപ്പർ ശരണ്യയും സംവിധാനം ചെയ്ത് ശ്രദ്ധേയനായ ഗിരീഷ് എ ഡിയുടെ അടുത്തൊരു ശ്രദ്ധേയ ചിത്രമാണ് പ്രേമലു. പേരു കേൾക്കുമ്പോൾ തെലുങ്കെന്ന് തോന്നിക്കുമെങ്കിലും കഥ നടക്കുന്നത് മുഴുവൻ ഹൈദരബാദിലായതിനാൽ ഇതിനേക്കാൾ നല്ലൊരു പേര് സിനിമയ്ക്ക് നിർദ്ദേശിക്കാനുമില്ല.




ഹൈടെക്ക് നഗരമായ ഹൈദരബാദിൽ തൊഴിൽ ചെയ്യുന്ന ഒരുപറ്റം യുവ എൻജിനിയർമാരും എൻജിനിയറിംഗ് ബിരുദമുണ്ടെങ്കിലും അടുത്ത പടവിലേക്ക് കയറാൻ ശ്രമിക്കുന്ന രണ്ട് യുവാക്കളും ചേർന്നാൽ പ്രേമലുവാകും. അവർക്കിടയിലെ രസകരമായ നിമിഷങ്ങളാണ് പ്രേമലു കാഴ്ചക്കാർക്ക് സമ്മാനിക്കുന്നത്. ശുഭപ്രതീക്ഷയുടെ 'ബ്രൈറ്റ്‌നെസ്' ആണ് പ്രേമലുവിന്റെ ആകെ നിറം. തുടക്കം മുതൽ അവസാനിക്കുന്നതുവരെ വെള്ളിത്തിരയിൽ നല്ല തെളിച്ചമാണ്. ദൃശ്യങ്ങളുടെ കാഴ്ചയിൽ മാത്രമല്ല കഥയിലും അഭിനയത്തിലും എഡിറ്റിംഗിലും സംഗീതത്തിലും ക്യാമറയിലും തുടങ്ങി എല്ലായിടത്തും ആ തെളിച്ചം കടത്തിവിട്ടിട്ടുണ്ട് പ്രേമലു പിന്നണി പ്രവർത്തകർ.രസകരമായ കാര്യം നെസ്‌ലിൻ ഉള്ളിടത്ത് മാത്യു തോമസുമുണ്ടെന്നാണ്. ഈ സിനിമയിലുമുണ്ട് മാത്യുവിന്റെ വ്യത്യസ്തമായ മുഖം. ലിയോയിൽ വിജയിയുടെ മകനായി തിമർത്ത മാത്യുവിന്റെ തികച്ചും വ്യത്യസ്തമായൊരു ഭാവമാണ് പ്രേമലുവിലുള്ളത്.



നല്ലൊരു പഠിപ്പിസ്റ്റ്, സോഡാക്കുപ്പി കണ്ണടക്കാരൻ, മാത് ഒളിംപ്യാഡും തേടി നടക്കുന്ന തോമസ് ഫ്രൈഡ് ചിക്കൻ ഉടമയുടെ മകൻ. പ്രണയമെന്നത് ആർക്കും ആരോടും തോന്നാവുന്ന കാര്യമേയുള്ളു. അതുകൊണ്ടാണല്ലോ ജനനത്തിയത്തി നോക്കാതെ 1999 മാർച്ചിൽ ജനിച്ച സചിന് 1998 സെപ്തംബറിൽ ജനിച്ച റീനുവിനോട് പ്രണയം തോന്നുന്നത്. നീയെന്നെ ചേച്ചിയെന്ന് വിളിക്കണല്ലോടാ എന്നവൾ പറയുമ്പോൾ മാത്രമാണ് തന്നേക്കാൾ മൂത്തതാണ് അവളെന്ന് അവനറിയുന്നത്. അപ്പോഴും അവൻ ചോദിക്കുന്നത് അതിനെന്താ എന്നായിരുന്നു. വളരെ മനോഹരമായൊരു മേക്കിംഗ് രീതിയാണ് േ്രപമലുവിന്റേത്. പുതുതലമുറ സിനിമാ പ്രേക്ഷകരെ വളരെയധികം ആകർഷിക്കുന്നതോടൊപ്പം സംഭാഷണങ്ങളും തമാശയുമൊക്കെ മികച്ച രീതിയിൽ പ്രേക്ഷകർക്കിടയിൽ വർക്കൗട്ട് ചെയ്യിക്കുന്ന വിധത്തിൽ അവതരിപ്പിക്കാൻ സാധിച്ചിട്ടുണ്ട്.




ഫഹദ് ഫാസിൽ ആന്റ് ഫ്രൻസിനും വർക്കിംഗ് ക്ലാസ് ഹീറോസിനും വേണ്ടി ഭാവനാ സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്‌ക്കരൻ എന്നിവർ ചേർന്നാണ് പ്രേമലു നിർമിച്ചിരിക്കുന്നത്. ഭാവനയുടെ മുൻ ചിത്രങ്ങളായ കുമ്പളങ്ങി നൈറ്റ്‌സും ജോജിയും പാൽതു ജാൻവറും തങ്കവും പോലെ പ്രേക്ഷകർക്ക് ആസ്വദിക്കാനാവുന്ന സിനിമയാണ് പ്രേമലുവും. ഗിരീഷ് എ ഡിയും കിരൺ ജോസിയും ചേർന്നെഴുതിയ തിരക്കഥ എവിടേയും ബോറടിപ്പിക്കാതെ കൊണ്ടുപോകുന്നുണ്ട്. രണ്ടര മണിക്കൂറിലേറെ നീളമുള്ള സിനിമ ഒരു മിനുട്ടുപോലും പ്രേക്ഷകരെ നിരാശപ്പെടുത്തുന്നില്ലെങ്കിൽ അതിനുള്ള കയ്യടി എഴുത്തുകാർക്കും സംവിധായകനും അവകാശപ്പെട്ടതാണ്.
നസ്‌ലിന്റെ ഗഫൂറിന്റെ സചിനും മമിത ബൈജുവിന്റെ റീനുവും മാത്രമല്ല സംഗീത് പ്രതാപിന്റെ അമൽ ഡേവിസും മീനാക്ഷി രവീന്ദ്രന്റെ നീഹാരികയും ശ്യാം മോഹന്റെ ആദിയും അഖില ഭാർഗവന്റെ കാർത്തികയും ഉൾപ്പെടെ എല്ലാ കഥാപാത്രങ്ങളും മികവുറ്റ അഭിനയമാണ് കാഴ്ചവെച്ചത്. രസകരമായി ഒരു സിനിമ കാണാമെന്ന ആഗ്രഹത്തിന് പ്രേമലു ഒരു നിമിഷം പോലും നിരാശ സമ്മാനിക്കില്ല.

Find Out More:

Related Articles: