ചുണ്ടിൽ സിഗരറ്റും വച്ച് മരണ മാസിൽ പ്രണവ് മോഹൻലാലിന്റെ ഫോട്ടോ വൈറൽ!

Divya John
 ചുണ്ടിൽ സിഗരറ്റും വച്ച് മരണ മാസിൽ പ്രണവ് മോഹൻലാലിന്റെ ഫോട്ടോ വൈറൽ! മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിയ്ക്കുന്ന സിനിമ മലയാള സിനിമയ്ക്ക് ലഭിയ്ക്കുന്ന മറ്റൊരു മഹാ വിജയമായിരിക്കും എന്നൊക്കെയാണ് പ്രെഡിക്ഷൻ. ഒരു ഭാഗത്ത് അച്ഛൻ മാസ് എൻട്രി കൊടുക്കാൻ നിൽക്കുമ്പോൾ, മറുഭാഗത്ത് മരണ മാസ് ലുക്കിൽ എത്തിയിരിക്കുകയാണ് പ്രണവ് മോഹൻലാൽ. ചുണ്ടിൽ സിഗരറ്റ് വച്ച്, കോട്ടും സ്വീട്ടും ഇട്ട് നിൽക്കുന്ന ഒരു സ്‌റ്റൈലൻ ചിത്രമാണ് പ്രണവ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിയ്ക്കുന്നത്. തോളിൽ ഒരു ബാഗും ലൂസ് ബനിയനും പാന്റ്‌സും ഇട്ട് നടക്കുന്ന പ്രണവിനെ പെട്ടന്ന് ഈ ഗെറ്റപ്പിൽ കണ്ട ഞെട്ടലിലാണ് ആരാധകർ. ഫോട്ടോ പോസ്റ്റ് ചെയ്ത് മണിക്കൂർകൾക്കം അത് വൈറലാവാനും അത് തന്നെയാണ് കാരണം. 



   നാളെയാണ് പ്രേക്ഷകർ വലിയ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന മലൈക്കോട്ടൈ വാലിഭന്റെ റിലീസ്.  അതിനിടയിൽ പ്രണവ് അച്ഛനും ടീമിനും ആശംസകൾ അറിയിച്ച് പങ്കുവച്ച ഇൻസ്റ്റഗ്രാം സ്റ്റോറിയും വൈറലാവുകയാണ്. മലൈക്കോട്ടൈ വാലിഭന്റെ പോസ്റ്റർ ഷെയർ ചെയ്താണ് ഇൻസ്റ്റാ സ്‌റ്റോറിയിൽ പ്രണവ് എത്തിയിരിക്കുന്നത്. നിലവിൽ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിന്റെ തിരക്കിലാണ് പ്രണവ്. സിനിമയുടെ ഡബ്ബിങ് കഴിഞ്ഞു എന്നാണ് ഏറ്റവുമൊടുവിൽ പുറത്തുവന്ന വിവരം. മിക്കവാറും ആ സിനിമയ്ക്കുള്ള പ്രണവിന്റെ ഗെറ്റപ്പ് ആവാം ഇത്, അല്ലാതെ പ്രണവ് ഇത്തരത്തിൽ മാറില്ല എന്നാണ് പ്രേക്ഷകരുടെ നിരീക്ഷണം അച്ഛനും മോനും ഒരുങ്ങി ഇറങ്ങുകയാണോ എന്നാണ് ആരാദകരുടെ ചോദ്യം. സംവിധായകൻ ബേസിൽ ജോസഫ്, വിനയ് ഫോർട്ട്, ഫർഹാൻ ഫാസിൽ എന്നിങ്ങനെ സെലിബ്രിറ്റികളും പ്രണവിന്റെ പുതിയ ഗെറ്റപ്പ് കണ്ട് ഞെട്ടിയിരിക്കുകയാണ്.



തോളിൽ ഒരു ബാഗും ലൂസ് ബനിയനും പാന്റ്‌സും ഇട്ട് നടക്കുന്ന പ്രണവിനെ പെട്ടന്ന് ഈ ഗെറ്റപ്പിൽ കണ്ട ഞെട്ടലിലാണ് ആരാധകർ. ഫോട്ടോ പോസ്റ്റ് ചെയ്ത് മണിക്കൂർകൾക്കം അത് വൈറലാവാനും അത് തന്നെയാണ് കാരണം. നാളെയാണ് പ്രേക്ഷകർ വലിയ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന മലൈക്കോട്ടൈ വാലിഭന്റെ റിലീസ്.  അതിനിടയിൽ പ്രണവ് അച്ഛനും ടീമിനും ആശംസകൾ അറിയിച്ച് പങ്കുവച്ച ഇൻസ്റ്റഗ്രാം സ്റ്റോറിയും വൈറലാവുകയാണ്. മലൈക്കോട്ടൈ വാലിഭന്റെ പോസ്റ്റർ ഷെയർ ചെയ്താണ് ഇൻസ്റ്റാ സ്‌റ്റോറിയിൽ പ്രണവ് എത്തിയിരിക്കുന്നത്. മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിയ്ക്കുന്ന സിനിമ മലയാള സിനിമയ്ക്ക് ലഭിയ്ക്കുന്ന മറ്റൊരു മഹാ വിജയമായിരിക്കും എന്നൊക്കെയാണ് പ്രെഡിക്ഷൻ. ഒരു ഭാഗത്ത് അച്ഛൻ മാസ് എൻട്രി കൊടുക്കാൻ നിൽക്കുമ്പോൾ, മറുഭാഗത്ത് മരണ മാസ് ലുക്കിൽ എത്തിയിരിക്കുകയാണ് പ്രണവ് മോഹൻലാൽ.

Find Out More:

Related Articles: