IVF ആയിരുന്നു തെരഞ്ഞെടുത്ത വഴി, ആ യാത്ര സിംപിൾ ആയിരുന്നില്ല; ജീവൻ പറയുന്നു!

Divya John
 IVF ആയിരുന്നു തെരഞ്ഞെടുത്ത വഴി, ആ യാത്ര സിംപിൾ ആയിരുന്നില്ല; ജീവൻ പറയുന്നു! അടുത്തിടെയാണ് ജീവനും സൂര്യക്കും ജീവിതത്തിനു ഏറെ അർഥങ്ങൾ നൽകികൊണ്ട് ഒരാൾ കൂടി കടന്നുവന്നത്. കുഞ്ഞൂട്ടൻ എന്ന കാസ്പർ. 'ജീവൻ ഉള്ള നിധി' എന്നാണ് ഈ പേരിന്റെ അർഥം... ശരിക്കും ഇരുവരുടെയും നിധിയാണ് കുഞ്ഞൂട്ടൻ. ഏറെനാളത്തെ കാത്തിരിപ്പിനും, വിഷമതകൾക്കും ഒടുവിലായിട്ടാണ് അവന്റെ വരവ്. കുഞ്ഞുവന്നതോടെ തങ്ങളുടെ ജീവിതം തന്നെ മാറിയെന്നാണ് ഇരുവർക്കും പറയാനുള്ളത്. വിശേഷങ്ങളിലേക്ക്. സോഷ്യൽ മീഡിയ റീൽസുകളിലെ മിന്നും താരങ്ങളാണ് ജീവനും സൂര്യയും. പ്രൊഫെഷൻ കൊണ്ട് തെറാപ്പിസ്റ്റും നഴ്സും ആണെങ്കിലും ഇരുവരുടെയും അഭിനയമികവ് ഓരോ റീൽസുകളിലും കാണാവുന്നതാണ്.



സോഷ്യൽ മീഡിയ റീൽസുകളിലെ മിന്നും താരങ്ങളാണ് ജീവനും സൂര്യയും. പ്രൊഫെഷൻ കൊണ്ട് തെറാപ്പിസ്റ്റും നഴ്സും ആണെങ്കിലും ഇരുവരുടെയും അഭിനയമികവ് ഓരോ റീൽസുകളിലും കാണാവുന്നതാണ്. കുട്ടിയെന്ന സ്വപ്നം സാക്ഷാത്ക്കരിക്കാൻ ഞങ്ങൾ ഒരുപാട് സ്ട്രഗിൾ ചെയ്തിട്ടുണ്ട്. വല്ലാത്ത വഴികളിൽ കൂടിയൊക്കെ ആയിരുന്നു യാത്ര. കുഞ്ഞിനുവേണ്ടി നമ്മൾ തെരെഞ്ഞെടുത്ത രീതി ഐവി എഫ് ആയിരുന്നു. അത്ര സിംപിൾ ആയിരുന്നോ എന്ന് ചോദിച്ചാൽ അത്ര സിംപിൾ ആയിരുന്നില്ല. ഒരുപാട് ലീഗൽ ഇഷ്യൂസും കാര്യങ്ങളും ഒക്കെ ഉണ്ടായിരുന്നു. ഒരു വര്ഷം എടുത്തുവെങ്കിലും ബുദ്ധിമുട്ടുകൾ അനുഭവിച്ചത് അത്യാവശ്യം ഏറെയുണ്ടായിരുന്നു- ജീവൻ പറയുന്നു.
 പറഞ്ഞല്ലോ ഐവിഎഫ് വഴിയാണ് കുഞ്ഞുജനിച്ചത് എന്ന്. ചില ആളുകൾക്ക് സംശയമുണ്ട് ഇക്കാര്യത്തിൽ. ഒരു കുഞ്ഞുവേണം എന്ന ചിന്ത വന്നപ്പോൾ തന്നെ നമ്മൾ തീരുമാനിച്ചിരുന്നു. പിന്നെ നോൺ കമ്മ്യൂണിറ്റി ആളുകൾ സ്വീകരിക്കുന്ന ടെക്നിക്ക് അല്ല നമ്മൾ സ്വീകരിച്ചത്.



ഈ ടെക്നിക്ക് നമ്മൾക്ക് എങ്ങനെ ഉപയോഗിക്കാമോ അതെ രീതിയിൽ നമ്മൾ ഉപയോഗിച്ചു അത്രയേ പറയാൻ ഉള്ളൂ. അത് വലിയ അനുഗ്രഹം ആയിട്ടാണ് കാണുന്നത്.
 കുഞ്ഞൂട്ടൻ എന്നാണ് അവന്റെ ചെല്ലപ്പേര്. കാസ്പർ ജീവ്. ഞങ്ങളുടെ ജീവിതം തന്നെ മാറ്റിമറിച്ചവൻ എന്ന് പറയേണ്ടി വരും. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു. ആയുർവേദ ചികിത്സകൾ ഒക്കെ കഴിഞ്ഞുവെന്നും സമയം മലയാളത്തിനോട് ജീവൻ പ്രതികരിച്ചു. ജീവിതത്തിൽ ഒരു കുഞ്ഞുമിട്ടായി കിട്ടിയാൽ പോലും ഒരുപാട് സന്തോഷിക്കുന്ന ഒരാളാണ് താൻ. ഇന്ന് നിങ്ങളുടെ മുൻപിൽ സംസാരിക്കുന്ന ആൾക്ക് മുൻപേ ഒരു ജീവൻ ഉണ്ടായിരുന്നു.




 അതുകൊണ്ടുതന്നെ ഈ ജീവിതം മഹാ ഭാഗ്യമായി കരുതുന്നു- ജീവൻ ഞങ്ങളോട് പറഞ്ഞു (സമയം മലയാളത്തിന്റെ അനുവാദം കൂടാതെ ഈ ലേഖനംഎടുക്കാൻ പാടുള്ളതല്ല). ആ യാത്രക്ക് ഏറെ പിന്തുണ നൽകി നമ്മുടെ ഒപ്പം നിന്നത് ആശുപത്രി ജീവനക്കാർ ആയിരുന്നു. പ്രത്യേകിച്ചും നമ്മുടെ ആഗ്രഹം പറഞ്ഞപ്പോൾ മുതൽ ഡോക്ടർമാരും നഴ്‌സുമാരും കട്ടയ്ക്ക് കൂടെ തന്നെ നിന്നു. ഞങ്ങൾ രണ്ടാളും മാത്രമായിരുന്നില്ല ആ യാത്രയിൽ എന്നതാണ് സത്യം. അവരുടെ പേര് വിട്ടുപോയാൽ ഞങ്ങളുടെ കുഞ്ഞെന്ന സ്വപ്നത്തിലേക്കുള്ള യാത്ര ഒരു പൂർണ്ണതയിൽ എത്തില്ല. കാരണം നമ്മുടെ ആഗ്രഹങ്ങൾക്ക് കൂട്ടായി നിൽക്കുന്നതിൽ അവർ മുൻപിൽ തന്നെ ഉണ്ടായിരുന്നു.

Find Out More:

Related Articles: