എപ്പോഴാണ് കല്യാണം, എന്തായി ഒരുക്കങ്ങൾ എന്ന് ചോദിക്കുന്നവർക്ക് മറുപടിയുമായി ജിപിയും ഗോപികയും!

Divya John
 എപ്പോഴാണ് കല്യാണം, എന്തായി ഒരുക്കങ്ങൾ എന്ന് ചോദിക്കുന്നവർക്ക് മറുപടിയുമായി ജിപിയും ഗോപികയും! വിവാഹ നിശ്ചയം കഴിഞ്ഞതിന് ശേഷം കുറേക്കാലും ഇരുവരുടെയും വിശേഷങ്ങൾ തന്നെയായിരുന്നു സോഷ്യൽ മീഡിയയിൽ. എങ്ങനെയാണ് കല്യാണ ആലോചന വന്നത് എന്നതും പെണ്ണ് കണ്ടത് എന്നും, നിശ്ചയത്തിലേക്ക് എത്തിയത് എന്നുമൊക്കെ ഗോവിന്ദ് പദ്മസൂര്യയും ഗോപികയും നേരത്തെ ഒരു വീഡിയോയിൽ പറഞ്ഞിരുന്നു. സിനിമാ - സീരിയൽ പ്രേമികൾ എല്ലാം ഒരുപോലെ ഞെട്ടിയ ഒരു വിവാഹ നിശ്ചയമായിരുന്നു ഗോവിന്ദ് പദ്മസൂര്യയുടെയും ഗോപിക അനിലിന്റെയും. ഇപ്പോൾ എവിടെപ്പോയാലും ഇത് തന്നെയാണ് ചോദ്യം. അതുകൊണ്ടാണ് വീഡിയോ പങ്കുവയ്ക്കുന്നത് എന്ന് ഗോവിന്ദ് പദ്മസൂര്യ പറയുന്നുണ്ട്.



അതുകൊണ്ട് മാത്രമല്ല, കല്യാണ ഒരുക്കങ്ങൾക്ക് വേണ്ടി കുടുംബത്തിലെ എല്ലാവരും ഒന്നിച്ച് ഓരോ കാര്യങ്ങൾ ചെയ്യുന്നതിന്റെ സന്തോഷവും തനിക്കുണ്ട്. അതുകൊണ്ടാണ് വീഡിയോ നിങ്ങളുമായി ഷെയർ ചെയ്യുന്നത് എന്ന് ജിപി പറഞ്ഞു. പിന്നീട്ടിപ്പോൾ കുറേക്കാലമായി കല്യാണത്തിന്റെ അപ്‌ഡേഷൻ ഒന്നും കേൾക്കുന്നില്ല. ഗോപികയാണെങ്കിൽ സാന്ത്വനം സീരിയലിന്റെ തിരക്കുകളിലാണ്. ഗോവിന്ദ് പദ്മസൂര്യയുടെ പേജിലും പോസ്റ്റുകളൊന്നും വരുന്നില്ല. കല്യാണം എപ്പോഴാണ്, എന്നാണ് ഡേറ്റ്, എന്തായി ഒരുക്കങ്ങൾ എന്നൊക്കെയുള്ള ചോദ്യങ്ങൾ ആരാധകരും മറ്റ് സുഹൃത്തുക്കളുമൊക്കെ ചോദിച്ചു തുടങ്ങി. അവർക്ക് വേണ്ടിയുള്ളതാണ് ഗോപികയുടെയും ജിപിയുടെയും പുതിയ വീഡിയോ.
ഗോപികയുടെയും ജിപിയുടെയും കുടുംബം ഒന്നിച്ചാണ് എല്ലാ കാര്യങ്ങളും പ്ലാൻ ചെയ്യുന്നത്. ഷോപ്പിങ് നടത്തുന്നതും, കല്യാണത്തിന് വിളിക്കേണ്ട ആളുകളുടെ ലിസ്റ്റ് തയ്യാറാക്കുന്നതും, ഒരുക്കങ്ങളും. ഡെക്രേഷനും, കാറ്ററിങും അങ്ങനെ എല്ലാ കാര്യങ്ങളും.



 അതിനിടയിലെ കുസൃതിയും ഫുഡ്ഡടിയും എല്ലാം ഉൾക്കൊള്ളിച്ചുകൊണ്ടാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. വളരെ തിരക്കുള്ള, തലവേദനയുള്ള കാര്യമാണെങ്കിലും എല്ലാവരും ഒന്നിച്ചു കുടുമ്പോഴുള്ള സന്തോഷം അതിലും വലുതാണെന്ന് ജിപി പറയുന്നു.മെയിനായും ഈ വീഡിയോയിലൂടെ ജിപിയുടെയും ഗോപികയുടെയും കല്യാണ ആഘോഷത്തിന്റെ ലോഗോയും വെഡ്ഡിങ് ഡേറ്റുമെല്ലാം വെളിപ്പെടുത്തുന്നതായിരുന്നു ഹൈലൈറ്റ്. ജീപ്‌സ് ആന്റ് ഗോപ്‌സ് സെലിബ്രേഷൻ എന്നാണ് ഹാഷ്ടാഗ്. കവ്യാണം ജനുവരി 28 നാണ് ഇനി ദിവസങ്ങൾ മാത്രമേയുള്ളൂ.


 കല്യാണം പ്രമാണിച്ച് ജിപി തന്റെ മലയാളെ, തെലുങ്ക് സിനിമാ ഷൂട്ടിങുകളൊക്കെ മാറ്റിവച്ചിരിക്കുകയാണത്രെ. ഈ പ്രോസസ് തനിക്ക് പരിമാവധി ആസ്വദിയ്ക്കണം. അതുകൊണ്ട് ഇത് കഴിയുന്നതുവരെ മറ്റൊന്നിലേക്കും ഇല്ല എന്ന് ജിപി പറഞ്ഞുവത്രെ. ഗോപികയ്ക്ക് പക്ഷെ സാന്ത്വനം സീരിയലിന്റെ ഷൂട്ടിങ തിരക്കുകളുണ്ട്. അതിനിടയിൽ ഇടയ്ക്കിലെ വന്ന് പോകാൻ മാത്രമേ സാധിയ്ക്കുന്നുള്ളൂ.

Find Out More:

Related Articles: