എന്റെ കല്യാണത്തിന് ശേഷമാണ് അച്ഛൻ വില്ലനാണെന്ന് മനസ്സിലായത് എന്ന് രംഭ!

Divya John
 എന്റെ കല്യാണത്തിന് ശേഷമാണ് അച്ഛൻ വില്ലനാണെന്ന് മനസ്സിലായത് എന്ന് രംഭ! വളരെ നിഷ്‌കളങ്കമായി, പതിയെയാണ് രംഭ സംസാരിക്കുന്നത്. വിവാഹത്തോടെ കാനഡയിലേക്ക് പോയ നടി ഇപ്പോൾ മൂന്ന് മക്കളുടെ അമ്മയാണ്. സിനിയുലകം എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ കുടുംബ ജീവിതത്തെ കുറിച്ച് നടി വാചാലയായി. സർഗ്ഗം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് വന്ന നായികയാണ് രംഭ. അതിന് ശേഷം ലുക്കിൽ വലിയ മാറ്റങ്ങൾ സംഭവിച്ചുവെങ്കിലും രംഭയുടെ സംസാരത്തിലോ പെരുമാറ്റത്തിലോ വലിയ മാറ്റമൊന്നുമില്ല. കുക്കിങ് പഠിച്ചു തുടങ്ങിയ സമയത്ത് പഞ്ചസാരയ്ക്ക് പകരം ഉപ്പും, ഉപ്പിന് പകരം പഞ്ചസാരയും ഒക്കെ ഇട്ടിട്ടുണ്ട്. പക്ഷെ പഠിച്ചെടുക്കാനുള്ള ആവേശം കൊണ്ട് എല്ലാം പഠിച്ചു. ഞാനൊരു ഫുഡ്ഡിയാണ്.



അതുകൊണ്ട് നല്ല ഭക്ഷണം പാകം ചെയ്ത് കഴിക്കാനും ഇഷ്ടമാണ്. എന്ത് ഭക്ഷണം ആയാലും അഡ്ജസ്റ്റ് ചെയ്ത് കഴിക്കുന്ന ആളാണ് ഭർത്താവ് ഇന്ദ്രകുമാർ.ചായ പോലും തിളപ്പിയ്ക്കാൻ അറിയാത്ത അവസ്ഥയിലായിരുന്നു തന്റെ വിവാഹം കഴിഞ്ഞത്. വിവാഹത്തോടെ കാനഡയിലേക്ക് പോയി. തിരക്ക് നിറഞ്ഞ സിനിമാ ജീവിതത്തിൽ നിന്ന് ഒരു ബ്രേക്ക് വേണം എന്ന് ആഗ്രഹിച്ചാണ് ഞാൻ വിവാഹ ജീവിതത്തിലേക്ക് കടന്നത്. ബ്രേക്ക് കിട്ടിയപ്പോൾ വല്ലാത്ത ബ്രേക്ക് ആയിപ്പോയി. ഒന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല. പിന്നെ പതിയെ ഞാൻ ഓരോന്ന് പഠിച്ചെടുക്കുകയായിരുന്നു.ഭക്ഷണം പാകം ചെയ്ത് മുന്നിൽ എത്തിക്കണം എന്ന നിർബന്ധമൊന്നും അദ്ദേഹത്തിനില്ല. ഒന്നും ഉണ്ടാക്കിയില്ലെങ്കിൽ എനിക്കും ചേർത്ത് ഓഡർ ചെയ്ത് കഴിക്കും. തലേ ദിവസത്തെ കറികൾ ഫ്രഡ്ജിൽ വച്ച്, ചൂടാക്കി കഴിക്കുന്നതും കുഴപ്പമില്ല. പക്ഷെ എന്റെ അച്ഛൻ അങ്ങനെ ഒന്നും ആയിരുന്നില്ല.



മൂന്ന് നേരവും വിധവിധമായ ഭക്ഷണം വേണം, ചൂടോടെ വിളമ്പണം. ഇന്ദ്രനെ വിവാഹം ചെയ്ത ശേഷം എനിക്ക് എന്റെ അച്ഛൻ വില്ലനെ പോലെ തോന്നി. 'എങ്ങനെയാണ് ഇദ്ദേഹത്തിനൊപ്പം കുടുംബം നടത്തുന്നത്' എന്ന് ഞാൻ അമ്മയോട് ചോദിച്ചിട്ടുണ്ട്. എനിക്ക് അച്ഛനെ ഇഷ്ടമാണ്, പക്ഷേ ഇത്തരം കാര്യങ്ങളൊന്നും ഞാൻ അംഗീകരിക്കില്ല. മൂന്ന് മക്കളാണ് എനിക്ക്, ഇളയ മകന് അഞ്ച് വയസ്സായി. മൂത്ത മകൾ എനിക്കൊരു അമ്മയെ പോലെയാണ്, എല്ലാ കാര്യത്തിനും അവൾക്ക് അഭിപ്രായമുണ്ടാവും. അമ്മ ഒരു നടിയായിരുന്നു എന്ന് ആറ് വയസ്സ് വരെ മകൾക്ക് അറിയില്ലായിരുന്നു. പിന്നെ അറിഞ്ഞപ്പോൾ, അതൊരു പ്രഫഷനാണ് എന്ന് മനസ്സിലാക്കി. എനിക്ക് കിട്ടിയ ഏറ്റവും വലിയ അനുഗ്രഹമാണ് മൂന്ന് മക്കൾ. കണ്ണുതട്ടും എന്ന് കരുതി അവരെ കുറിച്ച് കൂടുതൽ പറയാൻ പോലും എനിക്ക് പേടിയാണ്- രംഭ പറഞ്ഞു.

Find Out More:

Related Articles: