നയൻതാരയ്ക്ക് പ്രശ്‌നങ്ങൾ, പ്രവചനങ്ങൾ ഫലിക്കുന്നതാണോ എന്ന ആശങ്കയിൽ ആരാധകർ!

Divya John
 നയൻതാരയ്ക്ക് പ്രശ്‌നങ്ങൾ, പ്രവചനങ്ങൾ ഫലിക്കുന്നതാണോ എന്ന ആശങ്കയിൽ ആരാധകർ! ഈ സാഹചര്യത്തിലാണ് വർഷങ്ങൾക്ക് മുൻപ് ജോത്സ്യൻ വേണുസ്വാമി പ്രവചിച്ച കാര്യങ്ങൾ വീണ്ടും വൈറലാവുന്നത്. നയൻതാരയുടെ ജീവിതത്തിൽ ഇപ്പോൾ തൊട്ടതെല്ലാം പ്രശ്‌നങ്ങളാണ്. ചെയ്യുന്ന സിനിമകൾ എല്ലാം തുടരെ പരാജയപ്പെടുന്നു എന്നത് മാത്രമല്ല, പലതും തിരിച്ചടിയ്ക്കുന്നു.വിഘ്‌നേശുമായുള്ള വിവാഹം കഴിഞ്ഞ് മാസങ്ങൾക്കകമാണ് ഇരുവരും വാടകഗർഭധാരണത്തിലൂടെ കുഞ്ഞുങ്ങളെ സ്വന്തമാക്കിയത്. അത് വലിയ വിവാദമാകുകയും, തമിഴ്‌നാട് സർക്കാർ വിഷയം അന്വേഷിക്കേണ്ട അവസ്ഥയിലേക്ക് പോകുകയും ചെയ്തിരുന്നു. എന്നാൽ വിവാഹം നേരത്തെ രജിസ്റ്റർ ചെയ്തിരുന്നുവെന്ന് നയനും വിഘ്‌നേശും തെളിവുകൾ നിരത്തിയതോടെ അത് അവസാനിച്ചു. വിവാഹ ശേഷം നയൻതാരയുടെ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാവും. അത് വിവാഹ മോചനത്തിൽ നയിച്ചേക്കാം എന്നായിരുന്നു വേണസ്വാമി അന്ന് പ്രവചിച്ചത്.



ആ സമയം നയൻതാരയുടെ വിവാഹം കഴിഞ്ഞിരുന്നില്ലതുടർന്ന് വിഘ്‌നേശിന് അജിത്ത് കുമാറിന്റെ സിനിമ നഷ്ടപ്പെട്ടതും, നയൻതാരയ്ക്ക് തുടരെ തുടരെ പരാജയങ്ങൾ സംഭവിക്കുന്നതും വാർത്തയായി. ജവാൻ എന്ന ചിത്രത്തിലൂടെ നയൻ ബോളിവുഡിലേക്ക് പോയെങ്കിലും, അത് നയൻതാരയുടെ ഇമേജിന് ഏറ്റ ഒരു വലിയ തിരിച്ചടിയായിരുന്നു. നാമമാത്രമായ നായികാ വേഷം കാരണം നയൻതാരയുടെ ഇമേജ് ഡൗണായി. ചെരുപ്പ് ധരിച്ച് നയൻതാര ക്ഷേത്രത്തിൽ കയറിയാണ് ഇപ്പോഴത്തെ ഏറ്റവും പുതിയ വിവാഹം. അങ്ങനെ നയൻതാര തൊട്ടതെല്ലാം പ്രശ്‌നമാകുന്ന രീതിയിലാണ് ഇപ്പോഴത്തെ പോക്ക്. എന്നാൽ ജോതിഷി പറഞ്ഞതുപോലെ നയൻതാരയുടെ വിവാഹത്തിൽ വേർപിരിയൽ നടക്കാനുള്ള യാതൊരു സാധ്യതകളും ഇല്ല.



 ഭാര്യയെ അത്രമേൽ ആഘോഷിക്കുന്ന, ഭർത്താവാണ് വിഘ്നേശ്. തൻറെ വിജയങ്ങൾക്ക് പിന്നിൽ വിഘ്നേശ് ആണെന്ന് നയൻതാരയും പറയാറുണ്ട്. ഏറ്റവും പുതിയ ചിത്രമായ നയൻതാരയുടെ അന്നപൂർണി വലിയ പ്രതീക്ഷയിലാണ് വന്നത് എങ്കിലും വിജയം കണ്ടില്ല. ആ സിനിമ ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്ത് നെറ്റ്ഫ്‌ളിക്‌സിൽ വന്നതോടെ അടുത്ത പ്രശ്‌നവുമായി. മതവികാരം വ്രണപ്പെടുത്തി എന്ന് പറഞ്ഞ് സിനിമ ഒടിടിയിൽ നിന്നും എടുത്തു മാറ്റുകയും നയൻതാരയ്ക്ക് എതിരെ കേസ് ഫയൽ ചെയ്യുകയും ചെയ്തു.വിഘ്‌നേശുമായുള്ള വിവാഹം കഴിഞ്ഞ് മാസങ്ങൾക്കകമാണ് ഇരുവരും വാടകഗർഭധാരണത്തിലൂടെ കുഞ്ഞുങ്ങളെ സ്വന്തമാക്കിയത്. അത് വലിയ വിവാദമാകുകയും, തമിഴ്‌നാട് സർക്കാർ വിഷയം അന്വേഷിക്കേണ്ട അവസ്ഥയിലേക്ക് പോകുകയും ചെയ്തിരുന്നു. എന്നാൽ വിവാഹം നേരത്തെ രജിസ്റ്റർ ചെയ്തിരുന്നുവെന്ന് നയനും വിഘ്‌നേശും തെളിവുകൾ നിരത്തിയതോടെ അത് അവസാനിച്ചു.

Find Out More:

Related Articles: