44കാരനായ നടനെ വിവാഹം ചെയ്യുന്ന 22കാരി വിനീത ആരാണ്?

Divya John
 44കാരനായ നടനെ വിവാഹം ചെയ്യുന്ന 22കാരി വിനീത ആരാണ്? കല്യാണം ഈ വർഷം ഉണ്ടാവും എന്ന് പറഞ്ഞത് സത്യം!  ഇളയരാജയുടെ സഹോദരൻ ഗംഗൈ അമരന്റെ ഏറ്റവും ഇളയ പുത്രനായ പ്രേംജി അമരൻ ഹാസ്യ വേഷങ്ങളിലൂടെ തമിഴ് മക്കളുടെ ഇഷ്ടം പിടിച്ചു പറ്റിയതാണ്. എന്നാൽ ഇന്നും അവിവാഹിതനായി തുടരുന്നതിന്റെ കാരണം നടൻ പറഞ്ഞിട്ടില്ല. തന്റെ വിവാഹത്തെ കുറിച്ച് പറഞ്ഞ് പ്രേംജി സ്വയം ട്രോളുന്നതൊക്കെ ട്രെന്റിങ് ആണ്. തമിഴ് സിനിമാ ലോകത്ത് ഇപ്പോഴും അവിവാഹിതരായി തുടരുന്ന ചില നചന്മാരുണ്ട്. വിശാൽ ഉൾപ്പടെ. അതിൽ മുന്നിലാണ് പ്രേംജി അമരനും.  അത് വെറും വാക്കല്ല, സത്യമാണ് എന്ന് തെളിയിക്കുന്ന പോസ്റ്റുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. പ്രേംജി അമരൻ വിവാഹിതനാകാൻ പോകുന്നു, 44 കാരനായ പ്രേംജിയുടെ വധു 22 കാരിയായ വിനീതയാണ്. 



ഗായികയായ വിനീതയുമായി പ്രേംജി ഒരു വർഷത്തോളമായി പ്രണയത്തിലാണെന്നാണ് വരുന്ന റിപ്പോർട്ടുകൾ. ഇരുവരും നേരത്തെ പങ്കുവച്ച പോസ്റ്റുകൾ എല്ലാം ഈ ബന്ധത്തിലേക്ക് വിരൽ ചൂണ്ടുന്നതായിരുന്നു. വിവാഹം എപ്പോഴുണ്ടാവും എന്ന പ്രേക്ഷകരുടെ ആകാംക്ഷയെ മുതലെടുക്കുന്ന പല പോസ്റ്റുകളും പ്രേംമിജി ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ ഈ വർഷം ആദ്യവും പ്രേമി ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. 'ഹാപ്പി ന്യൂ ഇയർ. ഈ വർഷം ഞാൻ വിവാഹിതനാകും. ഡോട്ട്' എന്ന് പറഞ്ഞായിരുന്നു പോസ്റ്റ്. ഇത് കേൾക്കാൻ തുടങ്ങിയിട്ട് അഞ്ച് വർഷമായി. ഒന്ന് കെട്ടൂ എന്നായിരുന്നു അതിന് ആരാധകരുടെ കമന്റ്.



പ്രശസ്ത സംവിധായകനായ വെങ്കട് പ്രഭുവിന്റെ സഹോദരൻ കൂടെയായ പ്രേംജിയുടെ വിവാഹത്തിന് വേണ്ടി കുടുംബവും ഏറെ നാളായി കാത്തിരിയ്ക്കുകയാണ്. ഏത് അഭിമുഖത്തിൽ പോയാലും വെങ്കട് പ്രഭുവിനോട് ആദ്യം ചോദിയ്ക്കുന്നത്, പ്രേംജി എപ്പോൾ വിവാഹിതനാകും എന്നാണ്. അദ്ദേഹം അദ്ദേഹത്തിന്റെ ബാച്ചിലർ ലൈഫ് ആസ്വദിക്കുകയാണെന്ന് പറഞ്ഞ് വെങ്കട് പ്രഭു ഒഴിഞ്ഞുമാറും. അച്ഛൻ ഗംഗൈ അമരൻ പ്രേംജിയ്ക്ക് വേണ്ടി പെണ്ണിനെ അന്വേഷിച്ച് തുടങ്ങിയതായും, 2024 ൽ വിവാഹം ഉണ്ടാവുമെന്നും തരത്തിലുള്ള വാർത്തകൾ നേരത്തെ പുറത്ത് വന്നിരുന്നു. എന്നാൽ അച്ഛൻ കണ്ടെത്തും മുൻപേ പ്രേംജി തന്റെ പങ്കാളിയെ കണ്ടെത്തി എന്ന തരത്തിലാണ് തമിഴ് മാധ്യമങ്ങൾ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. എത്രയും പെട്ടന്ന് ഇക്കാര്യം ഔദ്യോഗികമായി അറിയിക്കണം, വിവാഹം ഇനി വച്ചു താമസിപ്പിക്കരുത് എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ വരുന്ന കമന്റുകൾ.



 അത് വെറും വാക്കല്ല, സത്യമാണ് എന്ന് തെളിയിക്കുന്ന പോസ്റ്റുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. പ്രേംജി അമരൻ വിവാഹിതനാകാൻ പോകുന്നു, 44 കാരനായ പ്രേംജിയുടെ വധു 22 കാരിയായ വിനീതയാണ്. ഗായികയായ വിനീതയുമായി പ്രേംജി ഒരു വർഷത്തോളമായി പ്രണയത്തിലാണെന്നാണ് വരുന്ന റിപ്പോർട്ടുകൾ. ഇരുവരും നേരത്തെ പങ്കുവച്ച പോസ്റ്റുകൾ എല്ലാം ഈ ബന്ധത്തിലേക്ക് വിരൽ ചൂണ്ടുന്നതായിരുന്നു. വിവാഹം എപ്പോഴുണ്ടാവും എന്ന പ്രേക്ഷകരുടെ ആകാംക്ഷയെ മുതലെടുക്കുന്ന പല പോസ്റ്റുകളും പ്രേംമിജി ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ ഈ വർഷം ആദ്യവും പ്രേമി ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. 'ഹാപ്പി ന്യൂ ഇയർ. ഈ വർഷം ഞാൻ വിവാഹിതനാകും. ഡോട്ട്' എന്ന് പറഞ്ഞായിരുന്നു പോസ്റ്റ്. ഇത് കേൾക്കാൻ തുടങ്ങിയിട്ട് അഞ്ച് വർഷമായി. ഒന്ന് കെട്ടൂ എന്നായിരുന്നു അതിന് ആരാധകരുടെ കമന്റ്.
പ്രശസ്ത സംവിധായകനായ വെങ്കട് പ്രഭുവിന്റെ സഹോദരൻ കൂടെയായ പ്രേംജിയുടെ വിവാഹത്തിന് വേണ്ടി കുടുംബവും ഏറെ നാളായി കാത്തിരിയ്ക്കുകയാണ്.

Find Out More:

Related Articles: