54 വയസായി, മക്കൾ ലണ്ടനിലാണ്; കുടുംബ വിശേഷങ്ങൾ പങ്കുവച്ച് മധുബാല! അഴകൻ എന്ന തമിഴ് സിനിമയിലൂടെ 1991ൽ സിനിമാലോകത്തേക്കെത്തിയ താരമാണ് മധുബാല. റോജയിലൂടെയാണ് തെന്നിന്ത്യയിൽ തന്നെ ഏറെ ശ്രദ്ധേയയായ താരമായി മധുബാല മാറിയത്. പിന്നീട് തമിഴ്, മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ സിനിമകളിലും ശ്രദ്ധേയ വേഷങ്ങൾ മധുബാല ചെയ്തിരുന്നു. 2016ന് ശേഷം സിനിമാലോകത്ത് നിന്ന് ഇടവേള എടുത്ത താരം അഭിനയത്തിയ്ക്ക് ശക്തമായ ഒരു തിരിച്ചു വരവ് നടത്തിയിരുന്നു. ഇപ്പോഴിതാ ഗലാട്ട തമിഴിന് തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് മധുബാല. റോജ എന്ന മണിരത്നം സിനിമ ഓർമയിലേക്ക് എത്തുന്ന എല്ലാവരുടെയും മനസ്സിൽ നിറയുന്ന ഒരു മുഖമുണ്ടാവും നടി മധുബാലയുടെ മുഖം. "ഫിറ്റ്നസും ഹെൽത്തും സ്പിരിച്ചാലിറ്റി ഒക്കെയാണ് ഇപ്പോഴത്തെ കൾച്ചർ. എല്ലാവരും സ്വന്തം ശരീരം നോക്കുന്നവരും ഭംഗിയായി നടക്കാൻ ആഗ്രഹിക്കുന്നവരുമാണ്. എനിക്ക് അമേയ, കിയ എന്നിങ്ങനെ പേരുള്ള രണ്ടു പെണ്മക്കൾ ഉണ്ട്. അതിൽ മുതിർന്നയാൾക്ക് 23 വയസായി.
ഷോപ്പിംഗ് പോകുമ്പോൾ ഒന്നും അവരോട് ഞാൻ വഴക്കുണ്ടാക്കാറില്ല. അവർക്ക് എന്തുവേണമോ അതൊക്കെ ഞാൻ വാങ്ങി കൊടുക്കും. പൊങ്കൽ ഒക്കെ വരുമ്പോൾ എന്റെ ഡ്രെസ്സുകൾ വന്നു എടുത്ത് ധരിക്കും രണ്ടാളും. അവർ വീട്ടിൽ ഇല്ലാത്ത സമയത്ത് ഞാൻ പോയി അവരുടെ കബോഡിൽ നിന്നും അവരുടെ ഡ്രെസ്സുകൾ എടുത്ത് ഇടും. എന്നിട്ട് ഞാൻ ഫോട്ടോ എടുത്ത് ഇൻസ്റ്റാഗ്രാമിൽ ഇടുമ്പോൾ രണ്ടുപേരും വഴക്ക് ഉണ്ടാക്കാൻ വരും മമ്മി നിങ്ങൾ ഞങ്ങളുടെ ഡ്രസ്സ് അല്ലെ ഇട്ടേക്കുന്നത് എന്ന് ചോദിച്ചിട്ട്. രണ്ടുപേരും ലണ്ടനിൽ ആയതുകൊണ്ട് അവിടെ ഇരുന്ന് എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ എന്ന് വയ്ക്കും. എനിക്ക് അവരെ ഭയങ്കര ഇഷ്ടമാണ്. അവർ രണ്ടുപേരും വിദേശത്ത് ആയത് കൊണ്ട് ഫാഷന്റെ കാര്യത്തിൽ ഒരുപാട് അപ്‌ഡേറ്റഡ് ആണ്. എനിക്ക് രണ്ടുപേരും ഒരുപാട് ഉപദേശങ്ങളും സജഷൻസും തരും. ഞാൻ ഏതേലും പരിപാടിയ്ക്ക് എന്തെങ്കിലും അവർക്ക് ഇഷ്ടമല്ലാത്ത ഡ്രസ്സ് ഇട്ടിട്ട് പോയാൽ രണ്ടുപേരും വഴക്ക് പറയും എന്തായീ കാണിച്ചിരിക്കുന്നത് എന്ന്.
അഞ്ചു വർഷം മുൻപ് അവർ കുറച്ച് തടി വച്ചിരുന്നപ്പോൾ അവർക്ക് ഇത് കേൾക്കുന്നത് ഇഷ്ടമല്ലായിരുന്നു. 23 വയസും 21 വയസും ആണ് രണ്ടുപേർക്കും. 54 വയസായി എനിക്ക്. ഇപ്പോൾ അവർക്ക് എന്നെ ഓർത്ത് നല്ല അഭിമാനം ആണ്. അമ്മ സുന്ദരിയായിരിക്കുന്നതിൽ അവർക്ക് സന്തോഷം തന്നെയാണ്. എനിക്ക് ഇപ്പോഴും എന്റെ മക്കളും എന്റെ കുടുംബവും തന്നെയാണ് വലുത്. മക്കളാണോ കരിയറാണോ എന്ന് ഒരു ചോദ്യം വന്നാൽ ഉറപ്പായും മക്കൾ ആണെന്ന് ഞാൻ പറയും. എന്തെങ്കിലും പരിപാടി വരുമ്പോൾ എന്റെ ഭർത്താവ് എന്നോട് പറയുന്നത് അമേയയോട് ചോദിച്ചിട്ട് എന്ത് ഡ്രസ്സ് ചെയ്യണം എന്ന് തീരുമാനിക്കാൻ ആണ്.
ഞാൻ അവളെ ഫോൺ വിളിച്ചു ചോദിക്കും എന്നിട്ട് അവൾ ആണ് എന്നെ സ്റ്റൈൽ ആക്കുന്നത്. എന്നിട്ട് അവൾ എന്നോട് ഫോട്ടോ പോസ്റ്റ് ചെയ്യുമ്പോൾ പറയും അവളാണ് സ്റ്റൈൽ ചെയ്തത് എന്ന് അവളുടെ പേര് മെൻഷൻ ചെയ്ത് ഫോട്ടോ പോസ്റ്റ് ചെയ്യാൻ. ഞാൻ അവരിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കുന്നുണ്ട്. നിങ്ങളെ മൂന്നുപേരെയും കണ്ടാൽ സിസ്റ്റേഴ്സ് ആണെന്ന് പറയുമല്ലോ, അമ്മ മക്കളെക്കാൾ സുന്ദരി ആണെല്ലോ എന്നൊക്കെ ആരെങ്കിലും പറഞ്ഞാൽ ഇപ്പോൾ അവളുമാർ പോസിറ്റീവ് ആയിട്ട്.