ജീവിതത്തിൽ ഒരുപാട് കഷ്ടപ്പെട്ടവളാണ്, ഇനിയെങ്കിലും രക്ഷപ്പെടട്ടെ; ഗോപി സുന്ദറിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് പുണ്യ പ്രദീപ്! സരിഗമപയുടെ സ്ഥിരം പ്രേക്ഷകർക്ക് പുണ്യ പ്രദീപ് എന്നാൽ പൂപ്പിയാണ്. ആ റിയാലിറ്റി ഷോയ്ക്ക് ശേഷം തന്നെ പലരും പൂപ്പി എന്ന് തന്നെയാണ് വിളിക്കുന്നത്, പുണ്യ എന്ന് വിളിക്കാറേയില്ല എന്ന് ഗായിക തന്നെ പറഞ്ഞിരുന്നു. തന്റെ ജീവിതത്തിലെ സന്തോഷ നിമിഷങ്ങളാണ് ഇപ്പോൾ പുണ്യ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുന്നത്. പുണ്യ പ്രദീപ് എന്ന ഗായിക പ്രേക്ഷകർക്ക് സുപരിചിതയായത് സരിഗമപ എന്ന റിയാലിറ്റി ഷോയിലൂടെയാണ്. സരിഗമ പയിലൂടെയാണ് പുണ്യയെ അടുത്തറിഞ്ഞത്, ജീവിതത്തിൽ ഒരുപാട് കഷ്ടപ്പെട്ടിട്ടുള്ള ആളാണ്. ഇതുപോലെ നല്ല അവസരങ്ങൾ കിട്ടി, ജീവിതത്തിൽ വലിയ ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ എന്നാണ് ചിത്രങ്ങൾക്ക് താഴെ പലരുടെയും കമന്റുകൾ. പുണ്യയുടെ പാട്ടുകൾ ഇഷ്ടപ്പെടുന്നവരുടെ സ്‌നേഹ പ്രകടനങ്ങളും ചിത്രത്തിന് താഴെ വരുന്നുണ്ട്.
ഭാവന അതിഥിയായി എത്തിയ സരഗിപമപയുടെ ഒരു എപ്പിസോഡിലാണ് പുണ്യ തന്റെ ജീവിത കഥ പറഞ്ഞത്. ഭാവനയെ അടക്കം, അത് കണ്ടു നിന്നവരെയെല്ലാം പുണ്യയുടെ കഥ വേദനിപ്പിച്ചിരുന്നു. 2002 ൽ ആണ് പുണ്യയുടെ അച്ഛൻ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടത്. അച്ഛന്റെ മരണ ശേഷം പുണ്യയും ചേച്ചിയും അമ്മയും നേരിട്ടത് അവഗണനകളും ഒറ്റപ്പെടലുമാണ്. അമ്മവീട്ടുകാരും അച്ഛൻ വീട്ടുകാരും കൈയ്യൊഴിഞ്ഞു. എല്ലാം വിറ്റുപെറുക്കി അമ്മ സ്വന്തമായി ഒരു വീട് വാങ്ങി, മക്കളെ കഷ്ടപ്പെട്ടു വളർത്തി.നവംബർ 4 നാണ് ഗോപി സുന്ദറിന്റെ 'ഗോപി സുന്ദര്ഡ ലൈവ് എൻസബ്ൾ' എന്ന പരിപാടി സ്വിറ്റ്‌സർലാന്റിൽ അരങ്ങേറിയത്. ഷോയ്ക്കിടയിൽ എടുത്ത ചിത്രങ്ങളും, സ്വിറ്റ്‌സർലാന്റിലെ വിശേഷങ്ങളും എല്ലാം നേരത്തെ ഗോപി സുന്ദർ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവച്ചിരുന്നു.
ഗോപി സുന്ദറിനൊപ്പമുള്ള ചിത്രങ്ങൾക്കൊപ്പം, സ്വിറ്റ്‌സർലാന്റിൽ ടീമിനൊപ്പമുള്ള ചില രസകരമായ വീഡിയോകളും പുണ്യ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. എന്നാൽ അപ്രതീക്ഷിതമായ ഒരു അപകടത്തിൽ അമ്മ കിടപ്പിലായി. അതിന് ശേഷം നേരിട്ട സങ്കടകരമായ അവസ്ഥകളെ കുറിച്ചും പുണ്യ ഷോയിൽ പറഞ്ഞിരുന്നു. അപ്പുറത്തെ വീട്ടിലെ ചേച്ചിയെ പാട്ട് പഠിപ്പിക്കുന്നത് കേട്ടാണ് പുണ്യ പാട്ട് പഠിച്ചതും. 2009 ൽ അമ്മ വീണ്ടും വിവാഹിതയായ ശേഷം, ഒരു അച്ഛനെ കിട്ടി.
ആ അച്ഛനാണ് പിന്നീട് തന്നെ സംഗീത ലോകത്തേക്ക് കൈ പിടിച്ചുയർത്തിയത് എന്നും പുണ്യ പറഞ്ഞിരുന്നു. സരിഗമ പയിലൂടെയാണ് പുണ്യയെ അടുത്തറിഞ്ഞത്, ജീവിതത്തിൽ ഒരുപാട് കഷ്ടപ്പെട്ടിട്ടുള്ള ആളാണ്. ഇതുപോലെ നല്ല അവസരങ്ങൾ കിട്ടി, ജീവിതത്തിൽ വലിയ ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ എന്നാണ് ചിത്രങ്ങൾക്ക് താഴെ പലരുടെയും കമന്റുകൾ. പുണ്യയുടെ പാട്ടുകൾ ഇഷ്ടപ്പെടുന്നവരുടെ സ്‌നേഹ പ്രകടനങ്ങളും ചിത്രത്തിന് താഴെ വരുന്നുണ്ട്.