മക്കളിലൂടെ അറിയപ്പെടുന്ന അച്ഛൻ! ശാലിനിയുടെ കുടുംബത്തെക്കുറിച്ച് ശാന്തിവിള ദിനേശ്! സിനിമ കാണുന്നത് കൂടാതെ താരങ്ങളെയെല്ലാം കാണാനും പരിചയപ്പെടാനുമെല്ലാം അദ്ദേഹത്തിന് താൽപര്യമായിരുന്നു. ഒരു സുഹൃത്താണ് ബാബുവിനെ ചെന്നൈയിലേക്ക് കൂട്ടിക്കൊണ്ട് പോയി താരങ്ങളെയെല്ലാം കാണിച്ചത്. എല്ലാത്തിനെയും പോസിറ്റീവായി സമീപിച്ചിരുന്ന അദ്ദേഹം ചെന്നൈയിൽ തന്നെ സ്ഥിരതാമസമാക്കാനായി തീരുമാനിക്കുകയായിരുന്നു. പറഞ്ഞുവന്നത് ശാലിനിയുടെ അച്ഛനെക്കുറിച്ചാണ്. ശാന്തിവിള ദിനേശായിരുന്നു ശാലിനിയേയും അച്ഛനേയും കുറിച്ച് സംസാരിച്ചത്. അഭിനയിക്കാനൊക്കെ അവസരം ലഭിച്ചെങ്കിലും അത് നിരസിക്കുകയായിരുന്നു അദ്ദേഹം. കുട്ടിക്കാലം മുതലേ സിനിമയോട് താൽപര്യമായിരുന്നു ബാബുവിന്.
യാദൃശ്ചികമായാണ് ശാലിനിക്ക് സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചത്. മുൻനിര താരങ്ങളെപ്പോലും വെല്ലുന്ന തരത്തിലുള്ള പ്രകടനമായിരുന്നു ശാലിനിയുടേത്. ഒന്നിന് പിന്നാലെ ഒന്നൊന്നായി മികച്ച അവസരങ്ങളായിരുന്നു ലഭിച്ചത്. തിരക്കിട്ട ഷെഡ്യൂളുകളിൽ ശാലിനിക്കൊപ്പം കൂട്ട് പോയത് അച്ഛൻ ബാബുവായിരുന്നു. 75 രൂപ വാടക നൽകിയിരുന്ന വീട്ടിൽ നിന്നും അദ്ദേഹം 7 ലക്ഷം രൂപ മുടക്കി സ്വന്തമായി വീട് വാങ്ങിക്കുകയായിരുന്നു. കോടിക്കണക്കിന് രൂപയുടെ വിലയുണ്ട് ഇന്ന് ആ വീടിന്. ശാലിനിയുടെ ജനനത്തോടെ ബാബുവിന്റെ ജീവിതം മാറിമറിയുകയായിരുന്നു. പാട്ടും ഡാൻസുമൊക്കെയായി നല്ല ആക്റ്റീവായിരുന്നു. ആരെന്ത് പറഞ്ഞാലും ചെയ്യുമായിരുന്നു. എല്ലാവരുമായും പെട്ടെന്ന് അടുക്കും. വ്യത്യസ്തമായൊരു ഹെയർ കട്ടായിരുന്നു ശാലിനിയുടേത്.
സമ്പന്നതയിലാണ് ശ്യാമിലി പിറന്നത്. അധികം വൈകാതെ ചേച്ചിയെപ്പോലെ തന്നെ അനിയത്തിക്കും അഭിനയിക്കാൻ അവസരം ലഭിക്കുകയായിരുന്നു. 8 വർഷത്തിന് ശേഷം ശാലിനി ബ്രേക്കെടുത്തിരുന്നു. ആ സമയം മുതലാണ് ശ്യാമിലി സജീവമായത്. ചേച്ചിയെ പോലെ തന്നെ മിടുമിടുക്കിയായിരുന്നു ശ്യാമിലിയും. സംവിധായകൻ പറയുന്നതെല്ലാം അതേപോലെ കാണിക്കുമായിരുന്നു ശ്യാമിലി. മണിരത്നം ചിത്രമായ അഞ്ജലിയിലൂടെയുള്ള അരങ്ങേറ്റത്തിന് ഗംഭീര സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഈ ചിത്രത്തിലൂടെ നാഷണൽ അവാർഡും സംസ്ഥാന അവാർഡും ലഭിക്കുകയായിരുന്നു.റിച്ചാർഡിന് അവസരങ്ങൾ ലഭിച്ചിരുന്നുവെങ്കിലും അമ്മ തനിച്ചാവുമെന്നതിനാൽ അഭിനയിക്കാൻ വിട്ടിരുന്നില്ല. ഞങ്ങളുടെ വീട്ടിലെ ഭാഗ്യവതിയായ കുട്ടി ആരാണെന്ന് ചോദിച്ചാൽ അത് ശ്യാമിലിയാണെന്നാണ് ബാബു പറയുക.
പറഞ്ഞുവന്നത് ശാലിനിയുടെ അച്ഛനെക്കുറിച്ചാണ്. ശാന്തിവിള ദിനേശായിരുന്നു ശാലിനിയേയും അച്ഛനേയും കുറിച്ച് സംസാരിച്ചത്. അഭിനയിക്കാനൊക്കെ അവസരം ലഭിച്ചെങ്കിലും അത് നിരസിക്കുകയായിരുന്നു അദ്ദേഹം. കുട്ടിക്കാലം മുതലേ സിനിമയോട് താൽപര്യമായിരുന്നു ബാബുവിന്. യാദൃശ്ചികമായാണ് ശാലിനിക്ക് സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചത്. മുൻനിര താരങ്ങളെപ്പോലും വെല്ലുന്ന തരത്തിലുള്ള പ്രകടനമായിരുന്നു ശാലിനിയുടേത്. ഒന്നിന് പിന്നാലെ ഒന്നൊന്നായി മികച്ച അവസരങ്ങളായിരുന്നു ലഭിച്ചത്. തിരക്കിട്ട ഷെഡ്യൂളുകളിൽ ശാലിനിക്കൊപ്പം കൂട്ട് പോയത് അച്ഛൻ ബാബുവായിരുന്നു. 75 രൂപ വാടക നൽകിയിരുന്ന വീട്ടിൽ നിന്നും അദ്ദേഹം 7 ലക്ഷം രൂപ മുടക്കി സ്വന്തമായി വീട് വാങ്ങിക്കുകയായിരുന്നു. കോടിക്കണക്കിന് രൂപയുടെ വിലയുണ്ട് ഇന്ന് ആ വീടിന്. ശാലിനിയുടെ ജനനത്തോടെ ബാബുവിന്റെ ജീവിതം മാറിമറിയുകയായിരുന്നു. പാട്ടും ഡാൻസുമൊക്കെയായി നല്ല ആക്റ്റീവായിരുന്നു. ആരെന്ത് പറഞ്ഞാലും ചെയ്യുമായിരുന്നു. എല്ലാവരുമായും പെട്ടെന്ന് അടുക്കും.