ഞങ്ങളുടെ എല്ലാമെല്ലാമായിരുന്ന അമ്മ പോയി; അമ്മയുടെ വിയോഗത്തെക്കുറിച്ച് നടി ലക്ഷ്മി ഗോപാലസ്വാമി!
തെന്നിന്ത്യൻ സിനിമാപ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ലക്ഷ്മി ഗോപാലസ്വാമി. ചേച്ചീ, അമ്മക്ക് ആത്മശാന്തിയെന്നായിരുന്നു രചന നാരായണൻകുട്ടി പറഞ്ഞത്. ലച്ചൂ, വിശ്വസിക്കാനാവുന്നില്ലെന്നായിരുന്നു ശ്വേത മേനോന്റെ കമന്റ്. പരേത്മാവിന് ആത്മശാന്തിയെന്നായിരുന്നു ഊർമ്മിള ഉണ്ണി കുറിച്ചത്.
കുട്ടിക്കാലം മുതലേ അച്ഛനും അമ്മയും എല്ലാ കാര്യങ്ങൾക്കും കൂടെയുണ്ടാവാറുണ്ട്. അമ്മ സംതീതഞ്ജയാണെങ്കിലും താൻ നൃത്തം പഠിക്കണമെന്ന് പറഞ്ഞപ്പോൾ അതിനായി വിടുകയായിരുന്നു. കലാരംഗത്ത് തുടരുന്നതിൽ അവർക്ക് സന്തോഷമായിരുന്നു. കരിയറിലെയും ജീവിതത്തിലെയും കാര്യങ്ങളിൽ താൻ സ്വയം തീരുമാനമെടുക്കുമ്പോൾ അവർ പിന്തുണയ്ക്കാറുണ്ട്. വിവാഹ കാര്യത്തെക്കുറിച്ച് ചോദിച്ച് ഒരിക്കലും അവർ തന്നെ ബുദ്ധിമുട്ടിച്ചിട്ടില്ലെന്നും താരം പറഞ്ഞിരുന്നു.
ജീവിതത്തിലൊരു കൂട്ട് വേണമെന്ന് തോന്നിയ നിമിഷങ്ങളൊക്കെയുണ്ടായിട്ടുണ്ട്. പറ്റിയൊരാളെ കിട്ടിയാൽ വിവാഹിതയാവുമെന്നായിരുന്നു മുൻപൊരു അഭിമുഖത്തിൽ ലക്ഷ്മി പറഞ്ഞത്. എന്നാൽ അതിനായി ഇറങ്ങി നോക്കിയിട്ടില്ല. ഇപ്പോഴത്തെ ജീവിതത്തിൽ താൻ സന്തുഷ്ടയാണെന്നും അവർ പറഞ്ഞിരുന്നു. ഇപ്പോഴും അവിവാഹിതയായി തുടരുന്നതെന്താണെന്നുള്ള ചോദ്യങ്ങൾ താനൊരുപാട് കേട്ടിട്ടുണ്ടെന്നും താരം പറഞ്ഞിരുന്നു. സംഗീതഞ്ജയായ ഡോക്ടർ ഉമ ഗോപാലസ്വാമിയാണ് ലക്ഷ്മിയുടെ അമ്മ.