ശിവകാർത്തികേയൻ ഞങ്ങളെ കൂട്ടിച്ചേർക്കാനാണ് നോക്കിയത്; മോണിക്കയുടെ പ്രതികരണം ഇങ്ങനെ!

Divya John
 ശിവകാർത്തികേയൻ ഞങ്ങളെ കൂട്ടിച്ചേർക്കാനാണ് നോക്കിയത്; മോണിക്കയുടെ പ്രതികരണം ഇങ്ങനെ! ഇവർ ഒന്നിച്ചപ്പോൾ എല്ലാം തമിഴ് സിനിമയിൽ ഒരു മാജിക്ക് തന്നെ സംഭവിച്ചിട്ടുണ്ടെന്നാണ് പൊതുവെയുള്ള അഭിപ്രായം. എന്നാൽ കഴിഞ്ഞ നാല് വർഷമായി ഇരുവരും ഒരുമിച്ച് സിനിമകൾ ചെയ്യുന്നില്ല. അതിന്റെ കാരണം അടുത്തിടെ ഡി ഇമ്മൻ തുറന്നുപറഞ്ഞിരുന്നു. ഈ ജന്മത്തിൽ ഇനി ശിവകാർത്തികേയനുമായി ഒത്തുപോകാൻ തനിക്ക് കഴിയില്ല എന്നാണ് ഇമ്മൻ പറഞ്ഞതും. ചില ആരോപണങ്ങളും ശിവ കാർത്തികേയന് നേരെ അദ്ദേഹം ഉന്നയിച്ചു. ഇപ്പോഴിതാ ഇമ്മന്റെ ആരോപണങ്ങൾക്ക് പ്രതികരിച്ചെത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ മുൻ ഭാര്യ മോണിക്ക. ശിവകാർത്തികേയന്റെയും - ഡി ഇമ്മന്റെയും കൂട്ടുകെട്ട് അത്രത്തോളം പ്രിയങ്കരമായിരുന്നു സിനിമ സംഗീത പ്രേമികൾക്ക്.വലിയ വഞ്ചന' എന്ന് ഇമ്മൻ വിശേഷിപ്പിച്ച സംഭവത്തെക്കുറിച്ചും അവർ വിശദീകരിച്ചു.




ഇമ്മന്റെ വിവാഹമോചന തീരുമാനത്തെ ശിവകാർത്തികേയൻ പിന്തുണച്ചില്ല. ഇമ്മന് അത് ഇഷ്ടപ്പെട്ടില്ല. ശിവകാർത്തികേയനിൽ നിന്നും വഞ്ചന ഉണ്ടായി എന്ന് ഇമ്മൻ പറയുന്നത് ഇതിന്റെ അടിസ്ഥാനത്തിൽ ആകാമെന്നും മോണിക്ക പറയുന്നു.  ഇമ്മന്റെ വർത്തമാനം പുറത്തുള്ള ആളുകൾ മോശമായിട്ടാണ് വ്യാഖ്യാനിക്കുന്നത്. ആത്മാർത്ഥ സുഹൃത്തുക്കളുടെ കുടുംബം വേർപിരിയുന്നത് കുടുംബ സുഹൃത്തുക്കൾ ആഗ്രഹിക്കുമോ? ശിവകാർത്തികേയൻ ഇവിടെ എന്ത് തെറ്റാണ് ചെയ്തത്? മോണിക്ക ചോദിക്കുന്നു.  മറ്റൊരു സ്ത്രീയുമായി വിവാഹനിശ്ചയം കഴിഞ്ഞതിന് ശേഷമാണ് ഇമ്മൻ വിവാഹമോചനം നേടിയതെന്നും ഇമ്മൻ ഇപ്പോൾ ഈ വിഷയം കൊണ്ടുവരുന്നത് എന്തിനാണെന്നും മോണിക്ക ചോദിച്ചു. വിവാഹമോചനത്തിന് ശേഷം തനിക്ക് ഒന്നും ഇല്ലാത്ത അവസ്ഥയുണ്ടായി അവിടെ നിന്നുമാണ് ഇപ്പോൾ വിജയകരമായ ഒരു കമ്പനി നടത്തികൊണ്ട് പോകുന്നതെന്നും അവർ പ്രതികരിച്ചു.



അതേസമയം താൻ ഇപ്പോൾ ശിവകാർത്തികേയനുമായി സംസാരിക്കാറില്ലെന്നും ഡിവോഴ്സിന്റെ സമയത്ത് മധ്യസ്ഥത വഹിക്കാൻ ശ്രമിച്ചപ്പോൾ മാത്രമാണ് അവസാനമായി സംസാരിച്ചതെന്നും അവർ പറഞ്ഞു. ഇമ്മന്റെ പ്രസ്താവനകൾ കാരണം ശിവകാർത്തികേയന് ഉണ്ടായ ബുദ്ധിമുട്ടോർത്ത് തനിക്ക് സങ്കടമുണ്ടെന്നും മോണിക്ക കൂട്ടിച്ചേർത്തു.ശിവകാർത്തികേയനൊപ്പം പ്രവർത്തിക്കില്ല എന്ന ഇമ്മന്റെ തീരുമാനം തികച്ചും വ്യക്തിപരമാണെന്നും എന്നാൽ പുള്ളി പറഞ്ഞ രീതി തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നതിലേക്ക് നയിച്ചെന്നും മോണിക്ക പറയുന്നു.



മറ്റൊരു സ്ത്രീയുമായി വിവാഹനിശ്ചയം കഴിഞ്ഞതിന് ശേഷമാണ് ഇമ്മൻ വിവാഹമോചനം നേടിയതെന്നും ഇമ്മൻ ഇപ്പോൾ ഈ വിഷയം കൊണ്ടുവരുന്നത് എന്തിനാണെന്നും മോണിക്ക ചോദിച്ചു. വിവാഹമോചനത്തിന് ശേഷം തനിക്ക് ഒന്നും ഇല്ലാത്ത അവസ്ഥയുണ്ടായി അവിടെ നിന്നുമാണ് ഇപ്പോൾ വിജയകരമായ ഒരു കമ്പനി നടത്തികൊണ്ട് പോകുന്നതെന്നും അവർ പ്രതികരിച്ചു. അതേസമയം താൻ ഇപ്പോൾ ശിവകാർത്തികേയനുമായി സംസാരിക്കാറില്ലെന്നും ഡിവോഴ്സിന്റെ സമയത്ത് മധ്യസ്ഥത വഹിക്കാൻ ശ്രമിച്ചപ്പോൾ മാത്രമാണ് അവസാനമായി സംസാരിച്ചതെന്നും അവർ പറഞ്ഞു. ഇമ്മന്റെ പ്രസ്താവനകൾ കാരണം ശിവകാർത്തികേയന് ഉണ്ടായ ബുദ്ധിമുട്ടോർത്ത് തനിക്ക് സങ്കടമുണ്ടെന്നും മോണിക്ക കൂട്ടിച്ചേർത്തു. 

Find Out More:

Related Articles: