അദ്ദേഹമില്ലാത്ത ഈ വീട്ടിൽ ഒറ്റക്ക് ജീവിക്കുക എന്നതാണ് ഏറ്റവും വലിയ പ്രയാസം; നടൻ നെടുമുടി വേണുവിന്റെ ഭാര്യയുടെ വാക്കുകൾ! കാവാലം നാരായണപണിക്കരുടെ നാടകങ്ങളിലൂടെ അഭിനയത്തിൽ തുടക്കമിട്ടു ശേഷം അരവിന്ദൻ, പത്മരാജൻ, ജോൺ എബ്രഹാം, കെ.ജി ജോർജ്ജ് തുടങ്ങിയ ഇതിഹാസ സംവിധായകരുടെ സിനിമകളിലൂടെ സിനിമാലോകത്തെക്ക് അദ്ദേഹമെത്തി. എന്നെന്നും സൗമ്യനായി മാത്രം കണ്ടിട്ടുള്ള അദ്ദേഹം ജീവിതത്തിലും അങ്ങനെ ഒരാളായിരുന്നു എന്നാണ് ഭാര്യ സുശീല പറയുന്നത്. ഇന്നും താൻ അദ്ദേഹം പോയതിന്റെ വേദനയിൽ നിന്നും മുക്ത ആയിട്ടില്ലെന്നും താരപത്നി പറഞ്ഞു. മലയാള സിനിമാ ലോകത്തെ അഭിനയ കുലപതി നെടുമുടി വേണു ഓർമ്മയായിട്ട് ഒക്ടോബർ പതിനൊന്നിന് രണ്ട് വര്ഷമായി. ഒറ്റയ്ക്ക് ജീവിക്കാൻ ഒട്ടും വയ്യ. അദ്ദേഹം പോയ അന്നുമുതൽ ഇന്ന് വരെ അത് ഒരു മാറ്റവും ഇല്ലാതെ തുടരുകയാണ്.
പിന്നെ നമ്മൾ ഈ ജീവിതത്തോട് ജീവിത അവസ്ഥകളോട് പൊരുത്തപെട്ടല്ലേ പറ്റൂ. എത്ര ശ്രമിച്ചാലും ചില സമയം അത് പ്രയാസമാണ്, എങ്കിലും ശ്രമിക്കാതിരിക്കാൻ ആകില്ലല്ലോ.നമുക്ക് ആശ്വാസം ആയത് ഈ രണ്ട് വര്ഷം കഴിഞ്ഞിട്ടും ഇന്നും അദ്ദേഹത്തെ മലയാളികളുടെ സ്വന്തമായി അവർ കാണുന്നതിലാണ്. ആദ്യമായിട്ടാണ് ഒരു ക്യാമറക്ക് മുൻപിൽ എത്തുന്നത് എന്ന മുഖവുരയോടെയാണ് സുശീല സംസാരിക്കുന്നത്. ഈ രണ്ടുവർഷം വളരെ പെട്ടെന്നാണ് കടന്നുപോകുന്നത്. അദ്ദേഹം നഷ്ടപെട്ട ദിവസങ്ങൾ മുതൽ ഈ രണ്ടുവർഷം ഒരുപോലെയാണ് കടന്നു പോകുന്നത്. അദ്ദേഹം ഇല്ലാതെ ഈ വീട്ടിൽ ഒറ്റയ്ക്ക് ജീവിക്കുക എന്നതാണ് എന്നെ സംബന്ധിച്ച് ഏറ്റവും വലിയ ബുദ്ധിമുട്ട്. വീടിന്റെ ഉള്ളിലേക്ക് കയറുന്നത് തന്നെ കുറവാണ്, പുറത്തൊക്കെ ആകും കൂടുതൽ സമയവും, ഒന്നുകിൽ ഓഫീസ് റൂമിൽ ആയിരിക്കും. സുശീല പറയുന്നു. ഷൂട്ടിങ് ഇല്ലാതിരുന്ന സമയത്ത് ഫുൾ ടൈം വീട്ടിലുണ്ടാകും.
സിനിമയും ജീവിതവും കൂട്ടിക്കുഴക്കുന്ന പരിപാടിയേ ഇല്ലായിരുന്നു. പുറത്തേക്ക് പോകുന്ന സ്വഭാവവും ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും നമ്മൾ എപ്പോഴും ഹാപ്പി ആയിരുന്നു. കോവിഡ് കാലവും എല്ലാം കൂടി വന്നതാണ് പുള്ളിയുടെ ജീവന് ഇത്രയും ഭീഷണി ആയത്. എല്ലാത്തരം വേഷങ്ങളും അഭിനയിക്കാൻ അദ്ദേഹത്തിന് സാധിച്ചു. അതിലൊക്കെ പുള്ളി ഹാപ്പി ആയിരുന്നു. ജീവിച്ചിരുന്നുവെങ്കിൽ ഇതുവരെ ചെയ്യാത്ത വേഷങ്ങളും ചെയ്തേനെ സുശീല പറഞ്ഞു. ഈ ഒക്ടോബർ പതിനൊന്ന് എന്ന് പറയുമ്പോൾ എല്ലാ ആളുകളും അവരുടെ വീട്ടിലെ ഒരു നഷ്ടമായിട്ടാണ് അതിനെ കണക്കാക്കുന്നത്. ഇങ്ങനെ ഓരോന്ന് കാണുമ്പോഴാണ് അദ്ദേഹം അവശേഷിപ്പിച്ചു പോയ ഓർമ്മകൾ എല്ലാവരുടെയും മനസ്സിൽ നില്കുന്നുണ്ടല്ലോ എന്ന സന്തോഷം തോനുന്നത്.
1982 ൽ ആണ് ഞങ്ങളുടെ വിവാഹം കഴിഞ്ഞത്. ഏതാണ്ട് നാല്പതുവര്ഷത്തോളം യാതൊരു വിഷയവും ഇല്ലാതെ മുൻപോട്ട് പോയി. അതിൽ പകുതി സമയവും അദ്ദേഹം ഷൂട്ടിങിലായിരിക്കും- സുശീല വെള്ളിത്തിരയോട് പറഞ്ഞു. ഷൂട്ടിങ് ഇല്ലാതിരുന്ന സമയത്ത് ഫുൾ ടൈം വീട്ടിലുണ്ടാകും. സിനിമയും ജീവിതവും കൂട്ടിക്കുഴക്കുന്ന പരിപാടിയേ ഇല്ലായിരുന്നു. പുറത്തേക്ക് പോകുന്ന സ്വഭാവവും ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും നമ്മൾ എപ്പോഴും ഹാപ്പി ആയിരുന്നു. ഈ ഒക്ടോബർ പതിനൊന്ന് എന്ന് പറയുമ്പോൾ എല്ലാ ആളുകളും അവരുടെ വീട്ടിലെ ഒരു നഷ്ടമായിട്ടാണ് അതിനെ കണക്കാക്കുന്നത്. ഇങ്ങനെ ഓരോന്ന് കാണുമ്പോഴാണ് അദ്ദേഹം അവശേഷിപ്പിച്ചു പോയ ഓർമ്മകൾ എല്ലാവരുടെയും മനസ്സിൽ നില്കുന്നുണ്ടല്ലോ എന്ന സന്തോഷം തോനുന്നത്. 1982 ൽ ആണ് ഞങ്ങളുടെ വിവാഹം കഴിഞ്ഞത്.