ഞങ്ങൾ ഒരുപോലെയാണ്, എന്നെ സമാധാനിപ്പിക്കാൻ കഴിയുന്നത് അദ്ദേഹത്തിനാണ്; ദുൽഖറുമായുള്ള സൗഹൃദത്തെ കുറിച്ച് കല്യാണി പ്രിയദർശൻ മനസ്സ് തുറക്കുന്നു!

Divya John
 ഞങ്ങൾ ഒരുപോലെയാണ്, എന്നെ സമാധാനിപ്പിക്കാൻ കഴിയുന്നത് അദ്ദേഹത്തിനാണ്; ദുൽഖറുമായുള്ള സൗഹൃദത്തെ കുറിച്ച് കല്യാണി പ്രിയദർശൻ മനസ്സ് തുറക്കുന്നു! തെന്നിന്ത്യൻ സിനിമയിലെ ന്യൂ ജനറേഷൻ നായികമാരിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരാളാണ് കല്യാണി പ്രിയദർശൻ. ഹലോ എന്ന തെലുങ്ക് സിനിമയിലൂടെയാണ് താരപുത്രി സിനിമ ലോകത്തേക്ക് അരങ്ങേറിയത്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയായാണ് കല്യാണി മലയാളത്തിലെത്തിയത്. ആദ്യ സിനിമയിലൂടെ തന്നെ മികച്ച സ്വീകാര്യതയായിരുന്നു കല്യാണിയ്ക്ക് മലയാള സിനിമാ ലോകത്ത് ലഭിച്ചത്. മരക്കാർ അറബിക്കടലിന്റെ സിംഹം, ഹൃദയം, ബ്രോ ഡാഡി, തല്ലുമാല തുടങ്ങിയ ചിത്രങ്ങളിലും താരപുത്രി അഭിനയിച്ചിരുന്നു. ദുൽഖറിനൊപ്പം ആയിരുന്നു കല്യാണിയുടെ ആദ്യ മലയാള സിനിമ അരങ്ങേറ്റം. കല്യാണിയും മോഹൻലാലിൻറെ മകൻ പ്രണവും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് പങ്കെടുക്കുന്ന അഭിമുഖങ്ങളിൽ ഒക്കെ കല്യാണിയും പ്രണവും പറയാറുണ്ട്. അച്ഛനും അമ്മയ്ക്കുമൊക്കെ പിന്നാലെ സിനിമയിലേക്കെത്തുന്ന സ്റ്റാർ കിഡ്സിനു മലയാള സിനിമയിൽ എന്നും ഒരു പ്രത്യേക സ്ഥാനം തന്നെയുണ്ട്.





    അക്കൂട്ടത്തിൽ ഒരാളാണ് കല്യാണി പ്രിയദർശൻ."സിനിമയിലെ ആണെങ്കിൽ കീർത്തി സുരേഷും പ്രണവും ആണ് ബെസ്റ്റ് ഫ്രണ്ട്സ് എന്ന് പറയാം. പക്ഷെ രാത്രി രണ്ടുമണിക്കും മൂന്നുമണിക്കുമൊക്കെ പോയി എന്തും തുറന്നു പറഞ്ഞു ഉള്ളു തുറന്നു കരയാനൊക്കെ പറ്റുന്ന ഒരാൾ ദുൽഖറാണ്. ഏത് സമയത്ത് ആണെങ്കിലും ഞാൻ എന്തെങ്കിലും ഒരു കാര്യത്തെക്കുറിച്ച് ആലോചിച്ചു ആശങ്കപ്പെടുകയാണെങ്കിൽ ആദ്യം ഞാൻ വിളിക്കുന്നയാൾ ദുൽഖർ ആയിരിക്കും. എന്നെ സമാധാനിപ്പിക്കാനും ഇറ്റ്സ് ഓക്കേ എന്ന് പറഞ്ഞു ആശ്വസിപ്പിക്കാനും കഴിയുന്ന ഒരാളാണ് ദുൽഖർ. ഞാനും ദുൽഖറും ഒരുപോലെയുള്ള രണ്ടാൾക്കാരാണ്.






കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി എന്റെ കയ്യിലുള്ള എല്ലാ വസ്തുക്കളും ദുൽഖറിന്റെ കയ്യിലുമുണ്ടാകും, അതുപോലെ തിരിച്ച് ദുൽഖർ വാങ്ങുന്ന സാധങ്ങളൊക്കെ ഞാനും വാങ്ങാറുണ്ട്. പതിവിൽ നിന്നും വിപരീതമായി ഈ അടുത്തിടെ കല്യാണി പങ്കെടുത്ത ഒരു അഭിമുഖത്തിൽ ദുൽഖറുമായുള്ള ഒരു അപൂർവ്വ സൗഹൃദത്തെ കുറിച്ച് കല്യാണി തുറന്നു പറഞ്ഞിരിക്കുകയാണ്.
 ബെസ്ററ് ഫ്രണ്ട്സ് ആരൊക്കെയാണ് എന്ന അവതാരികയുടെ ചോദ്യത്തിനാണ് കല്യാണി മറുപടി പറഞ്ഞിരിക്കുന്നത്.പ്രണവുമായുള്ള സൗഹൃദത്തെ കുറിച്ച് ഒരുപാട് ഗോസിപ്പുകൾ വന്നപ്പോഴും കല്യാണി പ്രതികരിച്ചിരുന്നു. "എനിക്ക് അപ്പു ഫാമിലി തന്നെയാണ് എങ്കിലും അതൊരിക്കലും പ്രണയമല്ല എന്നും ഞങ്ങൾ തമ്മിൽ ഉള്ളത് സഹോദരങ്ങൾ തമ്മിലുള്ള ബന്ധമാണ്" എന്നും കല്യാണി മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. 





പേഴ്സണാലിറ്റിയുടെ അടിസ്ഥാനത്തിൽ നോക്കിയാൽ ദുൽഖറിന് ഞാൻ ഒന്നും കൊടുക്കുകയോ ഒന്നും തിരിച്ച് അദ്ദേഹത്തിൽ നിന്നും എടുക്കുകയോ വേണ്ടാ, ഞങ്ങൾ ഏതാണ്ടൊക്കെ ഒരുപോലെ തന്നെയാണ്. അതിനപ്പുറം ദുൽഖറിൽ നിന്നും എന്തെങ്കിലും എടുക്കാൻ ആഗ്രഹമുണ്ടോ എന്ന് എന്നോട് ചോദിച്ചാൽ ഞാൻ പറയുന്നത് ദുൽഖറിന്റെ കാറുകളെ കുറിച്ചായിരിക്കും. അതാവുമ്പോൾ ദുൽഖറിന്റെ കയ്യിൽ കുറെ കാറുകൾ ഉണ്ട്, അതിൽ നിന്നും ഒന്നെടുക്കാം" - കല്യാണി പറഞ്ഞു.

Find Out More:

Related Articles: