അറുപത്തിയൊമ്പതാമത് ദേശീയ അവാർഡ് പ്രഖ്യാപിച്ചു!
ഛായാഗ്രാഹകൻ - ബിട്ടു രാവത് - പാധൽ ധീ ഭോട്ടിയ
സംവിധായകൻ - ബാഖുൽ ബാധ്യാനി - സ്മൈൽ പ്ലീസ് - ഹിന്ദി
ഷോർട്ട് ഫിക്ഷൻ ഫിലിം - ധാൽ ബാട്ട് - ഗുജറാത്തി
സ്പെഷ്യൽ ജൂറി - രേഖ - മറാത്തി
ആനിമേഷൻ ഫിലിം - കണ്ടിട്ടുണ്ട് - മലയാളം
പരിസ്ഥിതി സിനിമ - മൂന്നാം വളവ് - മലയാളം
ആർട്ട് ആന്റ് കൾച്ചറൽ ഫിലിം - ടിഎൻ കൃഷ്ണൻ ബൗ സ്ട്രിങ്ങ് ടു ഡ്രൈവ് - ഇംഗ്ലീഷ്
ബയോഗ്രഫിക്കൽ സിനിമ - രാഖു. നോൺ ഫീച്ചർ ഫിലിം
നോൺ ഫീച്ചർ ഫിലിം വിഭാഗത്തിൽ 23 ഭാഷകളിൽ നിന്നായി 158 ചിത്രങ്ങളാണ് പരിഗണിച്ചത്. 24 വിഭാഗങ്ങളിലേയ്ക്കാണ് മത്സരം.
തിരക്കഥാകൃത്ത് - ഷാഹി കബീർ നായാട്ട്
മികച്ച നടൻ - അല്ലു അർജുൻ - പുഷ്പ
മികച്ച നടി - ആലിയ ഭട്ട്, കൃതി സനോൺ
മികച്ച ബംഗാളി ചിത്രം - കൽകോഘോ ഹൗസ് ഓഫ് ടൈം
മികച്ച ഹിന്ദി ചിത്രം - സർദാർ ഉദ്ധം
ഗുജറാത്തി ചിത്രം - ലാസ്റ്റ് ഫിലിം ഷോ
കന്നഡ ചിത്രം - 777 ചാർളി
മറാത്തി ചിത്രം - സമാന്താർ
മലയാള ചിത്രം - ഹോം.
പ്രത്യേക ജൂറി പരാമർശത്തിൽ നേട്ടം കൊയ്തത് തെന്നിന്ത്യൻ സിനിമകളാണ്. വിജയ് സേതുപതി നായകനായെത്തിയ തമിഴ് ചിത്രം കടൈസി വ്യവസായി, മലയാള ചിത്രം ഹോമിലെ പ്രകടനത്തിന് ഇന്ദ്രൻസിനേയും ജൂറി അഭിനന്ദിച്ചു.തമിഴ് സിനിമ - കടൈസി വ്യവസായി
തെലുങ്ക് ചിത്രം - ഉപ്പേന
മികച്ച ആക്ഷൻ ഡയറക്ഷൻ - ആർ ആർ ആർ
കൊറിയോഗ്രഫി - ആർആർആർ - തെലുങ്ക്
ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് അവാർഡ് പ്രഖ്യാപനം ആരംഭിച്ചത്. 2021-ലെ മികച്ച ചിത്രങ്ങളേയും താരങ്ങളേയുമാണ് ഇപ്പോൾ തിരഞ്ഞെടുക്കുന്നത്. നാഷണൽ ഫിലിം ഡവലപ്മെന്റ് കോർപ്പറേഷന് കീഴിലായി 2022 മെയ് മൂന്നിന് നടത്താനിരുന്ന പുരസ്കാര പ്രഖ്യാപനം കോവിഡ് വ്യാപനത്തെത്തുടർന്ന് നീട്ടിവെയ്ക്കുകയായിരുന്നു.