'സ്വാ​ഗതാഞ്ജലി'യ്ക്ക് പിന്നാലെ കങ്കണയ്ക്ക് നേരെ വിമർശനം! ത

Divya John
  'സ്വാഗതാഞ്ജലി'യ്ക്ക് പിന്നാലെ കങ്കണയ്ക്ക് നേരെ വിമർശനം! തന്റെ അഭിപ്രായങ്ങളും നിലപാടുകളുമെല്ലാം കങ്കണ തുറന്നു പറയാറുണ്ട്. കങ്കണയുടെ ഈ തുറന്നു പറച്ചിലുകൾ തന്നെയാണ് അവരെ പലപ്പോഴും കുഴപ്പങ്ങളിലും വിവാദങ്ങളിലുമെല്ലാം കൊണ്ടു ചെന്നെത്തിച്ചിട്ടുള്ളതും. ചന്ദ്രമുഖി 2 ആണ് കങ്കണയുടേതായി ഇനി പുറത്തുവരാനുള്ള ചിത്രം. കഴി‍ഞ്ഞ ദിവസം ചിത്രത്തിലെ കങ്കണയുടെ ആദ്യ ഗാനം പുറത്തുവന്നിരുന്നു. സ്വാഗതാഞ്ജലി എന്ന സിംഗിളായിരുന്നു പുറത്തുവന്നത്. പലപ്പോഴും വിവാദങ്ങളെ കൈയ്യത്തിപ്പിടിക്കാറുണ്ട് നടി കങ്കണ. അതുകൊണ്ട് തന്നെ വിവാദങ്ങളുടെ തോഴി എന്നാണ് താരം സോഷ്യൽ മീ‍ഡിയയിൽ അറിയപ്പെടുന്നത്. നൃത്തം അറിയാവുന്ന നടിമാരെ വച്ചൂടെ, കങ്കണ മികച്ചൊരു നർത്തകിയല്ല, ശോഭനയ്ക്കും ജ്യോതികയ്ക്കുമൊപ്പം നിർത്താനാകില്ല, ഈ സിനിമയിൽ കങ്കണ മികച്ച ഒരു കാസ്റ്റിങ് അല്ല എന്നൊക്കെയാണ് കങ്കണയ്ക്ക് നേരെ ഉയരുന്ന വിമർശനങ്ങൾ. 






ശോഭനയുടേയും ജ്യോതികയുടേയും ചിത്രങ്ങൾ ചേർത്തുവച്ചുള്ള മീമുകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. രാഘവ ലോറൻസ് ആണ് ചിത്രത്തിൽ നായകനായെത്തുന്നത്.ഭരതനാട്യം നർത്തികയായ കങ്കണയുടെ വീഡിയോ ആണ് പുറത്തുവന്നത്. എന്നാൽ വീഡിയോ പുറത്തുവന്നതിന് പിന്നാലെ കങ്കണയ്ക്ക് നേരെ നിരവധി വിമർശനങ്ങളും ട്രോളുകളുമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുഭാസ്കരനാണ് ചിത്രം നിർമ്മിക്കുന്നത്. ചന്ദ്രമുഖി 2 സെറ്റിൽ നിന്നുള്ള ചിത്രങ്ങളൊക്കെ രാഘവ ലോറൻസ് പങ്കുവയ്ക്കാറുണ്ടായിരുന്നു. നിങ്ങളുടെ നല്ല വാക്കുകൾക്ക് നന്ദി മാഡം! യാതൊരു പശ്ചാത്തലവുമില്ലാതെയെത്തിയ നിങ്ങളുടെ യാത്ര വളരെ പ്രചോദനകരമാണ്. 20 ദിവസത്തെ ബോംബെ ഷെഡ്യൂളിൽ, എന്റെ വീട്ടിലെ ഭക്ഷണം ഞാനൊരുപാട് മിസ് ചെയ്തിരുന്നു. എന്നാൽ എല്ലാ ദിവസവും സ്വാദിഷ്ടമായ ഭക്ഷണം കൊണ്ടുവരുന്നതിൽ നിങ്ങൾ വളരെ ദയ കാണിച്ചു.






 നിങ്ങളോടൊപ്പം പ്രവർത്തിക്കാനായതും എന്റെ നല്ല സമയം! എല്ലാത്തിനും നന്ദി- എന്നാണ് രാഘവ ലോറൻസ് കങ്കണയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. നിരവധി സിനിമകളിലെ കങ്കണയുടെ പെർഫോമൻസ് പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്.രജിനികാന്ത്, പ്രഭു, ജ്യോതിക എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ചന്ദ്രമുഖിയുടെ തുർച്ചയാണ് ഈ ചിത്രം. കങ്കണയ്ക്കും രാഘവ ലോറൻസിനും പുറമേ വടിവേലുവും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഓസ്കർ ജേതാവ് എം.എം കീരവാണിയാണ് സംഗീതമൊരുക്കിയിരിക്കുന്നത്. യുഗ ഭാരതി, മദൻ കാർക്കി, വിവേക്, ചൈതന്യ പ്രസാദ് എന്നിവരാണ് വരികൾ രചിച്ചിരിക്കുന്നത്. പി. വാസുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.





പലപ്പോഴും വിവാദങ്ങളെ കൈയ്യത്തിപ്പിടിക്കാറുണ്ട് നടി കങ്കണ. അതുകൊണ്ട് തന്നെ വിവാദങ്ങളുടെ തോഴി എന്നാണ് താരം സോഷ്യൽ മീ‍ഡിയയിൽ അറിയപ്പെടുന്നത്. നൃത്തം അറിയാവുന്ന നടിമാരെ വച്ചൂടെ, കങ്കണ മികച്ചൊരു നർത്തകിയല്ല, ശോഭനയ്ക്കും ജ്യോതികയ്ക്കുമൊപ്പം നിർത്താനാകില്ല, ഈ സിനിമയിൽ കങ്കണ മികച്ച ഒരു കാസ്റ്റിങ് അല്ല എന്നൊക്കെയാണ് കങ്കണയ്ക്ക് നേരെ ഉയരുന്ന വിമർശനങ്ങൾ. ശോഭനയുടേയും ജ്യോതികയുടേയും ചിത്രങ്ങൾ ചേർത്തുവച്ചുള്ള മീമുകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. രാഘവ ലോറൻസ് ആണ് ചിത്രത്തിൽ നായകനായെത്തുന്നത്.ഭരതനാട്യം നർത്തികയായ കങ്കണയുടെ വീഡിയോ ആണ് പുറത്തുവന്നത്. എന്നാൽ വീഡിയോ പുറത്തുവന്നതിന് പിന്നാലെ കങ്കണയ്ക്ക് നേരെ നിരവധി വിമർശനങ്ങളും ട്രോളുകളുമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുഭാസ്കരനാണ് ചിത്രം നിർമ്മിക്കുന്നത്. ചന്ദ്രമുഖി 2 സെറ്റിൽ നിന്നുള്ള ചിത്രങ്ങളൊക്കെ രാഘവ ലോറൻസ് പങ്കുവയ്ക്കാറുണ്ടായിരുന്നു. 

Find Out More:

Related Articles: