ബേബി ഏതാണെന്ന് ചോദിച്ചവർക്ക് വിദ്യ ഉണ്ണിയുടെ മറുപടി!

Divya John
 ബേബി ഏതാണെന്ന് ചോദിച്ചവർക്ക് വിദ്യ ഉണ്ണിയുടെ മറുപടി! ഗർഭിണിയായ ശേഷമുള്ള വിശേഷങ്ങളെല്ലാം ഇൻസ്റ്റഗ്രാമിലൂടെ പങ്കിടുന്നുണ്ട്. ജെൻഡർ റിവീൽ ചടങ്ങിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് വിദ്യ ഇപ്പോൾ. നിറവയറിൽ അതീവ സന്തോഷത്തോടെയായി ചിരിച്ച് നിൽക്കുന്ന ചിത്രങ്ങളും വിദ്യ പോസ്റ്റ് ചെയ്തിട്ടുണ്ട്. നർത്തകിയും അഭിനേത്രിയുമായ വിദ്യ ഉണ്ണി അമ്മയാവാനുള്ള കാത്തിരിപ്പിലാണ്. കുഞ്ഞതിഥി എത്തുന്നതിന് മുൻപായി ജെൻഡർ റിവീൽ ഫംഗ്ക്ഷൻ നടത്താനുള്ള തയ്യാറെടുപ്പിലാണ് വിദ്യയും സഞ്ജയും. റൗഡി ബേബി വൈകാതെ തന്നെ എത്തും. ബേബി ഗേളാണോ, ബോയ് ആണോ എന്ന് വെളിപ്പെടുത്താനുള്ള സമയമായെന്ന ക്യാപ്ഷനോടെയാണ് വിദ്യ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.




നമുക്കപ്പോഴാണ് ബേബിയുണ്ടാവുന്നതെന്ന നിന്റെ ചോദ്യം ഇനി അവസാനിപ്പിക്കാമെന്നായിരുന്നു വിദ്യ സഞ്ജയിനോട് പറഞ്ഞത്. മം റ്റു ബി പോലെ തന്നെ ഡാഡ് റ്റു ബി സ്റ്റിക്കർ സഞ്ജയിന്റെ ഷർട്ടിൽ കുത്തിയിരുന്നു. ജനിക്കുന്നത് ആൺകുഞ്ഞാണോ, പെൺകുഞ്ഞാണോ എന്ന് പ്രവചിക്കാമോയെന്നും വിദ്യ ചോദിച്ചിരുന്നു. വിദ്യയ്ക്ക് പെൺകുഞ്ഞായിരിക്കുമെന്നായിരുന്നു കമന്റുകൾ. ബേബി ബോയ് എന്നായിരുന്നു ചിലർ പറഞ്ഞത്.
 കുട്ടിക്കാലം മുതലേ നൃത്തം ഏറെയിഷ്ടമാണ് വിദ്യയ്ക്ക്. ചേച്ചിയെപ്പോലെ നൃത്തപരിപാടികളുമായി വിദ്യയും സജീവമായിരുന്നു. ഗർഭിണിയായ ശേഷവും വിദ്യ ഡാൻസ് ചെയ്യുന്നുണ്ടായിരുന്നു. ഡാൻസ് വീഡിയോകൾ വൈറലായിരുന്നു. ഫിറ്റ്‌നസ് നിലനിർത്തുന്ന കാര്യത്തിൽ പ്രത്യേക ശ്രദ്ധയാണ് വിദ്യയ്ക്ക്. ഗർഭിണിയായിരിക്കുമ്പോഴും പ്രസവ ശേഷവും ശരീരം ആരോഗ്യത്തോടെ നിലനിർത്തുന്നതിന് വേണ്ടി വർക്കൗട്ട് ചെയ്യുന്നുണ്ടെന്ന് വിദ്യ വ്യക്തമാക്കിയിരുന്നു.



   നിറവയറിൽ ഡാൻസ് ചെയ്യുന്നത് വൈറലാവാൻ വേണ്ടിയാണോ, ഈ അവസ്ഥയിൽ ഇങ്ങനെ ചെയ്യുമെന്ന് തെളിയിക്കാൻ വേണ്ടിയാണോ എന്ന തരത്തിലുള്ള ചോദ്യങ്ങളുമുണ്ടായിരുന്നു. നെഗറ്റീവ് കമന്റുകൾക്കൊന്നും വിദ്യ മറുപടി നൽകിയിരുന്നില്ല.വർക്കൗട്ടും യോഗയും ഡാൻസുമൊക്കെയായി ഗർഭാവസ്ഥ ആഘോഷമാക്കുകയായിരുന്നു വിദ്യ. ഡോക്ടറോടും ഫിറ്റ്‌നസ്് ട്രെയിനറോടും ചോദിച്ചതിന് ശേഷമായാണ് ഇതൊക്കെ ചെയ്യുന്നത്. എല്ലാവരുടെയും ആരോഗ്യം ഇങ്ങനെയാവണമെന്നില്ല. ഡോക്ടറുടെ നിർദേശം അനുസരിച്ചേ കാര്യങ്ങൾ ചെയ്യാവൂയെന്നും വിദ്യ പറഞ്ഞിരുന്നു.



നർത്തകിയും അഭിനേത്രിയുമായ വിദ്യ ഉണ്ണി അമ്മയാവാനുള്ള കാത്തിരിപ്പിലാണ്. കുഞ്ഞതിഥി എത്തുന്നതിന് മുൻപായി ജെൻഡർ റിവീൽ ഫംഗ്ക്ഷൻ നടത്താനുള്ള തയ്യാറെടുപ്പിലാണ് വിദ്യയും സഞ്ജയും. റൗഡി ബേബി വൈകാതെ തന്നെ എത്തും. ബേബി ഗേളാണോ, ബോയ് ആണോ എന്ന് വെളിപ്പെടുത്താനുള്ള സമയമായെന്ന ക്യാപ്ഷനോടെയാണ് വിദ്യ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. നമുക്കപ്പോഴാണ് ബേബിയുണ്ടാവുന്നതെന്ന നിന്റെ ചോദ്യം ഇനി അവസാനിപ്പിക്കാമെന്നായിരുന്നു വിദ്യ സഞ്ജയിനോട് പറഞ്ഞത്. മം റ്റു ബി പോലെ തന്നെ ഡാഡ് റ്റു ബി സ്റ്റിക്കർ സഞ്ജയിന്റെ ഷർട്ടിൽ കുത്തിയിരുന്നു.

Find Out More:

Related Articles: