രോഗവും, മരുന്നും കൊണ്ട് ജീവിതം മടുത്ത അവസ്ഥയിലാണ് ഇവിടെ എത്തുന്നത് - സ്മിഷ! കരളുറപ്പുകൊണ്ട് അർബുദത്തെ പലതവണ തോല്പിച്ചിട്ടുണ്ട് സ്മിഷ അരുൺ. നർത്തകി കൂടിയായ സ്മിഷ അമൃത ടിവി റിയാലിറ്റി ഷോയിലൂടെയാണ് ഇപ്പോൾ മിനിസ്ക്രീൻ പ്രേക്ഷകർക്ക് മുൻപിൽ എത്തുന്നത്. മൂന്നുമക്കളാണ് സ്‌മിഷയ്ക്ക്. ഇളയമകൾ പിങ്കിക്ക് ഒപ്പമാണ് സ്മിഷ ഷോയിൽ എത്തുന്നത്. തന്റെ അസുഖത്തിന് എനിക്ക് സെന്റിമെൻസ്റ്സ് വേണ്ട എന്ന് പറയുന്ന സ്മിഷ കഴിഞ്ഞദിവസം ഷോയുടെ ഭാഗമായി മകളോട് സംസാരിച്ച വീഡിയോ ആണ് ഇപ്പോൾ വൈറലായിമാറുന്നത്. അമ്മ എപ്പോഴും വയ്യായ്കയെകുറിച്ച് മോളോട് പറയില്ലേ. ഇപ്പോഴും മോളോട് അമ്മ പറയുകയാണ് എപ്പോഴാ എങ്ങെനെയാണ് അമ്മയുടെ കാര്യം എന്ന് അറിയില്ല. എന്റെ മോളെ അമ്മയ്ക്ക് എത്ര കാലം സപ്പോർട്ട് ചെയ്യാൻ ആകുമെന്ന് അറിഞ്ഞുകൂടാ. പക്ഷേ മോള് നല്ല മിടുക്കിക്കുട്ടിയായി പഠിക്കണം. പിന്നെ ചേട്ടന്മാരുണ്ട്. അവർ മോളെ നല്ല സൂപ്പറായി നോക്കും. ഒരിക്കലും കരയാൻ പാടില്ല- സ്മിഷ പറയുന്നു.
ആര് എന്തൊക്കെ പറഞ്ഞാലും മോൾക്ക് മോളുടെതായ തീരുമാനം ഉണ്ടാകണം. അമ്മ ജസ്റ്റ് കാര്യങ്ങൾ പറഞ്ഞുതരികയാണ്. മോൾ കരയരുത്. മോൾക്ക് എന്താണ് ഇഷ്ടം അതുപോലേ ജീവിക്കണം. അച്ഛനും അമ്മയും ജീവിച്ചിരിക്കുന്ന അത്രയും നാൾ മോളുടെ കൂടെയുണ്ടാകും. അമ്മയ്ക്ക് ഒന്നും സംഭവിക്കില്ല. മോൾ ഇങ്ങനെ സ്ട്രോങ്ങ് ആയി നിൽക്കുമ്പോൾ അമ്മയ്ക്ക് ഒന്നും ആകില്ല. മോള് മിടുക്കി കുട്ടിയല്ലേ അമ്മയുടെ, എന്റെ കാലൊക്കെ തടവി തരില്ലേ രാത്രിയിൽ. വീട്ടിൽ പാത്രം കഴുകി തരാറുണ്ട്. എപ്പോഴും അമ്മയുടെ സപ്പോർട്ട് നിങ്ങൾ അല്ലേ. അച്ഛനുമായി അമ്മ വഴക്ക് ഇടുമ്പോഴും മക്കൾ അല്ലെ അമ്മയുടെ കൂടെ നിൽക്കുന്നത്, എന്റെ അടുത്ത് മക്കൾ ദേഷ്യപ്പെടുമ്പോൾ അമ്മയ്ക്ക് സങ്കടം വരുന്നത് അമ്മ ഇപ്പോൾ ഒറ്റപെട്ടുനിൽക്കുവല്ലേ.... പുള്ളി പോയപ്പോൾ ഞാൻ ഒറ്റയ്ക്ക് ഓടിയിട്ട് എത്തുന്നില്ല.
വല്ലാത്ത ഒരു സാഹചര്യത്തിലൂടെയാണ് ഞാൻ കടന്നു പോയത്. ഞാൻ ഇപ്പോൾ ജീവിക്കുന്നത് പോലും ഈ ഷോ കൊണ്ടാകും. ജീവിതം മടുത്തിരുന്നപ്പോഴാണ് ഈ ഷോയിലേക്ക് വരുന്നത്. ഞാൻ ഈ മരുന്ന് എടുക്കുന്നതുകൊണ്ട് എനിക്ക് ദേഷ്യം വരാറുണ്ട്. ദേഷ്യം സഹിക്കാൻ ആകുന്നില്ലെന്നും സ്മിഷ പറയുന്നു. എനിക്ക് കുറച്ചു ക്രിട്ടിക്കൽ ആയ അവസ്ഥ ഉണ്ടായിരുന്നു. അത് കണ്ടതുകൊണ്ടാകണം ഞാൻ ഒന്ന് ഡീപ്പ് ആയി ഉറങ്ങിയാൽ പോലും അവർക്ക് ഭയമാണ്. ഇപ്പോൾ എന്നെകൊണ്ട് ആകുന്നില്ല. അസുഖവും, മരുന്നും, വീട്ടിലെ കാര്യങ്ങളും എല്ലാം കൂടി ഞാൻ ചില നേരം ഒറ്റപെട്ടുപോകുന്നുണ്ട്. ഭർത്താവ് നോക്കിയിട്ടുണ്ട്, ഇപ്പോഴും നോക്കുന്നുണ്ട്. പക്ഷേ പുള്ളിക്ക് ജോലിക്ക് പോകണമല്ലോ.
അമ്മ ജസ്റ്റ് കാര്യങ്ങൾ പറഞ്ഞുതരികയാണ്. മോൾ കരയരുത്. മോൾക്ക് എന്താണ് ഇഷ്ടം അതുപോലേ ജീവിക്കണം. അച്ഛനും അമ്മയും ജീവിച്ചിരിക്കുന്ന അത്രയും നാൾ മോളുടെ കൂടെയുണ്ടാകും. അമ്മയ്ക്ക് ഒന്നും സംഭവിക്കില്ല. മോൾ ഇങ്ങനെ സ്ട്രോങ്ങ് ആയി നിൽക്കുമ്പോൾ അമ്മയ്ക്ക് ഒന്നും ആകില്ല. മോള് മിടുക്കി കുട്ടിയല്ലേ അമ്മയുടെ, എന്റെ കാലൊക്കെ തടവി തരില്ലേ രാത്രിയിൽ. വീട്ടിൽ പാത്രം കഴുകി തരാറുണ്ട്. എപ്പോഴും അമ്മയുടെ സപ്പോർട്ട് നിങ്ങൾ അല്ലേ. അച്ഛനുമായി അമ്മ വഴക്ക് ഇടുമ്പോഴും മക്കൾ അല്ലെ അമ്മയുടെ കൂടെ നിൽക്കുന്നത്, എന്റെ അടുത്ത് മക്കൾ ദേഷ്യപ്പെടുമ്പോൾ അമ്മയ്ക്ക് സങ്കടം വരുന്നത് അമ്മ ഇപ്പോൾ ഒറ്റപെട്ടുനിൽക്കുവല്ലേ.... പുള്ളി പോയപ്പോൾ ഞാൻ ഒറ്റയ്ക്ക് ഓടിയിട്ട് എത്തുന്നില്ല. വല്ലാത്ത ഒരു സാഹചര്യത്തിലൂടെയാണ് ഞാൻ കടന്നു പോയത്. ഞാൻ ഇപ്പോൾ ജീവിക്കുന്നത് പോലും ഈ ഷോ കൊണ്ടാകും.