300 കോടി ബജറ്റിൽ ശക്തിമാൻ എത്തും: നായകനെ ഉടൻ പ്രഖ്യാപിക്കുമെന്നു മുകേഷ് ഖന്ന!

Divya John
 300 കോടി ബജറ്റിൽ ശക്തിമാൻ എത്തും: നായകനെ ഉടൻ പ്രഖ്യാപിക്കുമെന്നു മുകേഷ് ഖന്ന! സോണി പിക്ചേഴ്സ് ചിത്രത്തിന്റെ ടീസറും പുറത്തുവിട്ടിരുന്നു. ഇപ്പോഴിത ശക്തിമാന്റെ പുതിയ അപ്ഡേഷനുമായെത്തിയിരിക്കുകയാണ് നടൻ മുകേഷ് ഖന്ന. തന്റെ യൂട്യൂബ് ചാനലായ ഭീഷ്മ ഇന്റർനാഷണലിലെ വീഡിയോയിലൂടെയാണ് മുകേഷ് അപ്ഡേഷൻ പുറത്തുവിട്ടിരിക്കുന്നത്. കോവിഡിനെ തുടർന്ന് ചിത്രത്തിന്റെ ചിത്രീകരണം മുടങ്ങിയിരുന്നു. കരാർ ഒപ്പിട്ടു. വളരെ വലിയ രീതിയിലായിരിക്കും ഈ ചിത്രം നിങ്ങളിലേക്കെത്തുക. 200-300 കോടി രൂപ ചെലവിലായിരിക്കും ചിത്രമെത്തുക. സ്പൈഡർമാൻ പോലെയുള്ള ചിത്രങ്ങൾ നിർമ്മിച്ച സോണി പിക്ചേഴ്സ് ആണ് ചിത്രം നിർമ്മിക്കുന്നത്. പക്ഷേ ഷൂട്ടിങ് പല കാരണങ്ങൾ കൊണ്ട് വൈകി. എന്നാൽ വീണ്ടും ഷൂട്ടിംഗ് തുടങ്ങുമെന്നാണ് മുകേഷ് പറയുന്നത്. പ്രഖ്യാപനം നടന്നിട്ട് കുറച്ച് നാളായി, എന്തുകൊണ്ടാണ് സിനിമ വൈകുന്നതെന്ന് ആരാധകർ ചോദിച്ചിരുന്നു.     ശക്തിമാന്റെ ഗെറ്റപ്പിൽ ഞാൻ ഇപ്പോൾ അഭിനയിക്കുന്നില്ല. ഒരു താരതമ്യവും നടത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ഞാൻ തീർച്ചയായും സിനിമയുമായി ബന്ധപ്പെട്ടിരിക്കും. ഇതൊരു ഇന്റർനാഷ്ണൽ സിനിമയായിരിക്കുമെന്ന് മനസിലാക്കുക- മുകേഷ് പറഞ്ഞു. ചിത്രത്തിൽ ശക്തിമാനായി രൺവീർ സിങ് എത്തുമെന്ന് കഴിഞ്ഞ വർഷം റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ രൺവീറോ നിർമ്മാതാക്കളോ ഇതേക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും നടത്തിയിട്ടില്ല. മഹാഭാരതം, രാമായണം എന്നീ പരമ്പരകൾക്ക് ശേഷം ദൂരദർശനിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരുണ്ടായിരുന്നു പരമ്പരയായിരുന്നു ശക്തിമാൻ. കുട്ടികൾക്കിടയിലാണ് ഈ പരമ്പര ഏറെ ശ്രദ്ധിക്കപ്പെട്ടത്. 1997 ലാണ് ഇത് സംപ്രേഷണം ചെയ്ത് തുടങ്ങിയത്. ശക്തിമാനായി എത്തി തന്റേതായ ഒരിടം അഭിനയ മേഖലയിലെത്തിയ താരമാണ് മുകേഷ് ഖന്ന.   450 എപ്പിസോഡുകളായാണ് ശക്തിമാൻ പ്രേക്ഷകരിലേക്ക് എത്തിയത്. നിരവധി ആരാധകരാണ് ഇന്നും ശക്തിമാൻ പരമ്പരയ്ക്കുള്ളത്. ചിത്രത്തിൽ അഭിനയിക്കുന്നവരെ കുറിച്ച് ഇപ്പോൾ വെളിപ്പെടുത്താനാകില്ല. ഇതൊരു വമ്പൻ സിനിമയായിരിക്കുമെന്ന് ഞാൻ തീർച്ചയായും പറയും. അതിനാൽ താരങ്ങളെ വെളിപ്പെടുത്താൻ സമയമെടുക്കും. ഒരുപാട് കാര്യങ്ങൾ അണിയറയിൽ നടക്കുന്നുണ്ട്, പക്ഷേ എനിക്ക് അതേക്കുറിച്ച് നിങ്ങളോട് പറയാനാകില്ല. അധികം വൈകാതെ തന്നെ താരങ്ങൾ ആരൊക്കെയായിരിക്കുമെന്ന് വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.   ശക്തിമാന്റെ ഗെറ്റപ്പിൽ ഞാൻ ഇപ്പോൾ അഭിനയിക്കുന്നില്ല. ഒരു താരതമ്യവും നടത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ഞാൻ തീർച്ചയായും സിനിമയുമായി ബന്ധപ്പെട്ടിരിക്കും. ഇതൊരു ഇന്റർനാഷ്ണൽ സിനിമയായിരിക്കുമെന്ന് മനസിലാക്കുക- മുകേഷ് പറഞ്ഞു. ചിത്രത്തിൽ ശക്തിമാനായി രൺവീർ സിങ് എത്തുമെന്ന് കഴിഞ്ഞ വർഷം റിപ്പോർട്ടുകളുണ്ടായിരുന്നു.
 

Find Out More:

Related Articles: