ബെസ്റ്റ് ഫ്രണ്ടിനെ കല്യാണം കഴിക്കാൻ തീരുമാനിച്ചു: തീരുമാനങ്ങൾ മാറിയതിനെക്കുറിച്ച് മംമ്ത മോഹൻദാസ്!

Divya John
 ബെസ്റ്റ് ഫ്രണ്ടിനെ കല്യാണം കഴിക്കാൻ തീരുമാനിച്ചു: തീരുമാനങ്ങൾ മാറിയതിനെക്കുറിച്ച് മംമ്ത മോഹൻദാസ്! സിനിമയിലെത്തി 17 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് മംമ്ത മോഹൻദാസ്. നമ്മൾ എല്ലാവരും ഒരു ടീമായി നിന്നാണ് സിനിമ ചെയ്യുന്നത്. അതിനാൽത്തന്നെ പ്രമോഷണൽ പരിപാടികളിൽ പങ്കെടുക്കുന്നതിൽ സന്തോഷമേയുള്ളൂവെന്ന് മംമ്ത പറയുന്നു. പ്രിയ വാര്യർക്കൊപ്പം പേളി മാണി ഷോയിൽ അതിഥിയായി എത്തിയതായിരുന്നു മംമ്ത. സിനിമയിൽ അഭിനയിച്ച് തീരുന്നതോടെ ജോലി തീരുന്നില്ല. പ്രമോഷൻ പരിപാടികളിലും താരങ്ങൾ സജീവമായി പങ്കെടുക്കാറുണ്ട്.  ലൈവ് ഞാൻ കണ്ടിരുന്നു. ആദ്യ സീൻ കണ്ടപ്പോൾ തന്നെ കരഞ്ഞുപോയി. എനിക്കത് കണക്റ്റായിരുന്നു. അമ്മയും അച്ഛനും ഇല്ലാത്തൊരു കുട്ടിയെ നോക്കുന്ന അപ്പൂപ്പന്റെ തത്രപ്പാട് സ്‌ക്രീനിൽ കണ്ടു. അന്ന ഒരു പാവം പിടിച്ച കൊച്ചാണ്. കലാതിലകവും സിനിമയിലുമൊക്കെ മുഖം കാണിച്ചെങ്കിലും ഇതൊന്നും വേണ്ട എംബിബിഎസ് പഠിക്കണമെന്ന് പറഞ്ഞ് തിരിച്ച് പോവുന്ന ക്യാരക്ടറാണ്.



ഒരു രീതിയിലും അതെനിക്ക് കണക്റ്റാവില്ലെന്നായിരുന്നു പ്രിയ പറഞ്ഞത്. ചിത്രത്തിൽ ഞാൻ പാട്ട് പാടിയിട്ടുണ്ട്. മംമ്തയാണ് ഇംഗ്ലീഷ് പാട്ട് പാടിയതെങ്കിൽ ഞാൻ വിശ്വസിക്കും. ഇത് പ്രിയ തന്നെയാണോ പാടിയതെന്ന് പേളി ചോദിച്ചപ്പോൾ പാടി കേൾപ്പിക്കുകയായിരുന്നു പ്രിയ വാര്യർ.വെക്കേഷൻ പോലെയായി സിനിമയിൽ വന്ന് അഭിനയിച്ച് പോവാൻ നിന്ന ആളാണ് ഞാൻ. സിനിമ കരിയറാക്കുന്നതിനെക്കുറിച്ചൊന്നും അന്ന് ചിന്തിച്ചിരുന്നില്ല. യാദൃശ്ചികമായി വന്നു, എന്തൊക്കെയേ ചെയ്യുന്നു എന്നായിരുന്നു. എന്നോട് പറഞ്ഞത് പോലെ തന്നെ കാണിക്കുന്നു, അങ്ങനെയായിരുന്നു. ഒരു സിനിമ കഴിഞ്ഞ് അടുത്തത് ചെയ്യുന്നു, അങ്ങനെയായിരുന്നു.



മംമ്ത അഭിനയിച്ചത് ശരിയായില്ലെന്ന് പറയുന്നത് കേൾപ്പിക്കാനിഷ്ടമില്ലായിരുന്നു. അമ്മയെ ഇംപ്രസ് ചെയ്യിക്കാനായി പഠിക്കുന്നത് പോലെയാണ് ഞാൻ സിനിമയേയും സമീപിച്ചത്.ലിംഫോമ ട്രീറ്റ്‌മെന്റ് നടക്കുന്ന സമയത്താണ് ഞാൻ സിനിമയെക്കുറിച്ചും, എന്റെ കഥാപാത്രങ്ങളെക്കുറിച്ചുമെല്ലാം കൂടുതലായി ചിന്തിച്ചത്. അവർ എന്നോട് എന്തൊക്കെയാണ് പറഞ്ഞത്, എന്താണ് ചെയ്യുന്നത്. ഏതെങ്കിലും സിനിമയെ ഞാൻ സീരിയസായി സമീപിച്ചിരുന്നോ, സിനിമ വിജയിച്ചാൽ അതെങ്ങനെയാണ് ഞാൻ കാണുന്നത്. അങ്ങനെ കുറേ ചോദ്യങ്ങൾ ഞാൻ എന്നോട് തന്നെ ചോദിക്കുകയായിരുന്നു. എനിക്ക് ജീവിക്കണമെന്നും, സിനിമയിൽ കൂടുതൽ നന്നായി പെർഫോം ചെയ്യണമെന്നുള്ള ചിന്തയാണ് എന്നെ നയിച്ചത്.



അസുഖം വന്നത് എന്റെ കരിയറിനെ ബാധിച്ചിട്ടില്ല. ശരീരത്തിന് കൂടുതൽ സ്ട്രയ്ൻ കൊടുക്കാൻ പറ്റില്ലെന്നറിഞ്ഞപ്പോഴും ഫൈറ്റ് ചെയ്യുകയായിരുന്നു ഞാൻ. എന്റെ സുഹൃത്തിനെ മാര്യേജ് ചെയ്യാനൊക്കെ തീരുമാനിച്ചത് അന്നാണ്. കാര്യമായ പക്വതയൊന്നുമില്ലായിരുന്നു. അനുഭവങ്ങളാണ് എന്നെ കരുത്തയാക്കിയത്. ചെയ്യുന്ന ക്യാരക്ടറുകളും സിനിമയുമൊക്കെ ഇഷ്ടപ്പെട്ട് തുടങ്ങിയതോടെ കരിയറിലും കാര്യമായ മാറ്റങ്ങൾ വന്നുവെന്നുമായിരുന്നു മംമ്ത പറഞ്ഞത്.

Find Out More:

Related Articles: