എന്നെ കൂടാതെ മൂന്ന് സ്ത്രീകളുമായി ബന്ധമുണ്ട്; ഭർത്താവിൽ നിന്ന് നേരിട്ട പീഡനങ്ങളെ കുറിച്ച് ശാലിനി!

Divya John
 എന്നെ കൂടാതെ മൂന്ന് സ്ത്രീകളുമായി ബന്ധമുണ്ട്; ഭർത്താവിൽ നിന്ന് നേരിട്ട പീഡനങ്ങളെ കുറിച്ച് ശാലിനി! ആദ്യമായി ഒരു സ്ത്രീ വിവാഹ മോതനം ആഘോഷമാക്കി ഫോട്ടോഷൂട്ട് നടത്തിയ ചിത്രങ്ങൾ ദിവസങ്ങൾക്ക് മുൻപ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ഹോ അങ്ങിനെ ഇതും ആയോ, വിവാഹ മോചനം നേടിയത് ഇത്രയും ആഘോഷിക്കണോ എന്നൊക്കെ ചോദിച്ചും വിമർശിച്ചും ചില കമന്റുകൾ വന്നിരുന്നു. വിവാഹത്തിനും, വളകാപ്പിനും എല്ലാം ഫോട്ടോഷൂട്ട് നടത്തുന്നത് സ്വഭാവികം ആണ്. എന്നാൽ യഥാർത്ഥത്തിൽ നടി അനുഭവിച്ചത് എന്തൊക്കെയാണ് എന്ന് അറിഞ്ഞാൽ മാത്രമേ ഈ ആഘോഷം കുറഞ്ഞ് പോയി എന്ന് തോന്നുകയുള്ളൂ. മുള്ളും മലരും എന്ന തമിഴ് സീരിയലിലൂടെ ശ്രദ്ധേയായ നടി ശാലിനി ഭർത്താവിൽ നിന്നും തനിക്ക് നേരിടേണ്ടി വന്ന ക്രൂര പീഡനങ്ങളെ കുറിച്ച് ഗലാട്ട പിങ്ക് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയുണ്ടായി.



 
 2012- 13 കാലഘട്ടത്തിലാണ് ഞാൻ അഭിനയത്തിലേക്ക് വരുന്നത്. ആദ്യം സിനിമയിൽ ആയിരുന്നു, അതിന് ശേഷം സീരിയലുകളും ടിവി ഷോകളും ചെയ്തു. ആ സമയത്ത് ആണ് മാട്രമോണിയിലൂടെ വീട്ടുകാർ കണ്ടെത്തിയ ആളുമായി ആദ്യത്തെ വിവാഹം നടന്നത്. അത് പക്ഷെ മൂന്ന് മാസം കൊണ്ട് അവസാനിച്ചു. അതിന്റെ കാരങ്ങൾ ഒന്നും ഇപ്പോൾ വീണ്ടും പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ആ ബന്ധം ഒഴിഞ്ഞതിന് ശേഷം ഞാൻ കരിയറിൽ കൂടുതൽ സമ്പാദിക്കാൻ തുടങ്ങി. കരിയറിൽ വളരെ അധികം തിരക്കിൽ നിൽക്കുന്ന സമയമായിരുന്നു അത്. മാസം ഒരു ലക്ഷം രൂപയുടെ അടുത്ത് വരെ ഞാൻ സമ്പാദിക്കാറുണ്ട്. ആ സമയത്ത് ആണ് ഒരു ഗൾഫ് ഷോ ആങ്കറിങ് ചെയ്യാനായി അവസരം കിട്ടി ദുബായിൽ എത്തിയത്. അവിടെ വച്ചാണ് റിയാസിനെ പരിചയപ്പെട്ടത്. അത് നല്ല സൗഹൃദം ആയി.



  അയാൾ അയാളുടെ ജീവിതത്തെ കുറിച്ച് എല്ലാം പറഞ്ഞു. കല്യാണം കഴിഞ്ഞതാണ്, പക്ഷെ ഇപ്പോൾ ഭാര്യയിൽ നിന്നും വേർപിരിഞ്ഞാണ് ജീവിയ്ക്കുന്നത് എന്നൊക്കെ പറഞ്ഞു.ഞങ്ങളുടെ ബന്ധം പ്രണയത്തിലേക്ക് പോയപ്പോൾ ലിവിങ് റിലേഷനിൽ കഴിയാം എന്നായിരുന്നു അയാൾ ആദ്യം പറഞ്ഞത്. പക്ഷെ വിവാഹം വേണം, അല്ലാതെ എന്റെ അമ്മ സമ്മതിക്കില്ല എന്ന് ഞാൻ പറഞ്ഞു. അയാളുടെ വിശ്വാസ പ്രകാരം നടക്കണം എന്നതിനാൽ മതം മാറിയാണ് വിവാഹം ചെയ്തത്. വിവാഹം കഴിഞ്ഞ് പുതുമോടിയിൽ തന്നെ അയാളിൽ നിന്നും എനിക്ക് ദുരനുഭവങ്ങളും അപമാനങ്ങളും ഉണ്ടായി തുടങ്ങി.
മദ്യത്തിന് അടിമയാണ്. മദ്യപിച്ചാൽ അയാൾ അയാളേ അല്ല. പല പൊതു സ്ഥലത്ത് നിന്നും തല്ലും വഴക്കും കേട്ടിട്ടുണ്ട്. പരസ്യമായി കാല് പിടിപ്പിക്കും, തല്ലും. തല്ലിയാൽ പൊതുവെ രക്തം കണ്ടാൽ എല്ലാവരും അടിക്കുന്നത് നിർത്തും. പക്ഷെ രക്തം വരുന്നത് വരെ എന്നെ കൊണ്ട് അടി വാങ്ങിയില്ലേ എന്ന് ചോദിച്ചാവും പിന്നെ തല്ലുന്നത്.
 പൊതുവെ സിനിമാ- സീരിയൽ ഇന്റസ്ട്രിയിലുള്ളവർക്ക് ജീവിതം ഇല്ല, അവർ കെട്ടി നാലാം നാൾ ഡിവോഴ്‌സ് വാങ്ങും എന്ന പേരുണ്ട്.




  അത് മാത്രവുമല്ല, എനിക്ക് ഇത് രണ്ടാമത്തെ ജീവിതം ആണ്. ഇതും അവസാനിപ്പിച്ചാൽ സമൂഹവും ബന്ധുക്കളും എന്നെ മാത്രമേ കുറ്റം പറയൂ എന്ന പേടി കാരണം ഞാൻ എല്ലാം സഹിച്ചു. ഒരു കുഞ്ഞ് ജനിച്ചാൽ സ്വഭാവത്തിൽ മാറ്റം വരും എന്നാണ് ഞാൻ കരുതിയത്. എന്നാൽ കുഞ്ഞ് ജനിച്ചതിന് ശേഷവും തല്ല് തീർന്നില്ല. പ്രസവത്തിന് ശേഷം എന്നെ ദുബായിലേക്ക് കൂട്ടിക്കൊണ്ടു പോകുമ്പോൾ തന്നെ കുഞ്ഞിന്റെ മുന്നിലിട്ട് തല്ലരുത് എന്ന് ഞാൻ പറഞ്ഞിരുന്നു. കുഞ്ഞ് നോക്കി നിൽക്കെ എന്നെ തല്ലുകയും, അത് കരഞ്ഞിട്ട് പോലും മൈന്റ് ചെയ്യാതിരിക്കുകയും ചെയ്തപ്പോൾ ഞാൻ തിരിച്ച് തല്ലി. അതിന് ശേഷം അയാൾ കുംഭകോണത്തുള്ള അയാളുടെ വീട്ടിലേക്ക് വന്നു. അതിന് ശേഷം എന്നെയും നാട്ടിലേക്ക് വിളിച്ചുവരുത്തി, ഇവിടെ പ്രശ്‌നം തീർക്കാം എന്ന് പറഞ്ഞു. ആദ്യ ഭാര്യ അയാളുടെ വീട്ടിൽ തന്നെ കഴിയുന്നുണ്ടായിരുന്നു. അവർ മൊഴി ചൊല്ലിയിട്ടില്ല. അവരുടെ നാട്ടിൽ വച്ച് പല പ്രശ്‌നങ്ങളും ഉണ്ടാവുകയും, എന്റെ കുഞ്ഞ് അവരുടെ മകന്റേത് അല്ല എന്ന് പറഞ്ഞ് അയാളുടെ ഉമ്മ വരികയും ഒക്കെയുണ്ടായി. 



  സംഭവം പൊലീസ് കേസ് ആവുകയും, കുഞ്ഞ് തന്റേതാണ് എന്ന് അയാൾ സമ്മതിക്കുകയും ചെയ്യുന്ന അവസ്ഥയിലേക്ക് പോയി. എന്നാൽ അയാളുടെ നാട്ടിലെത്തിയപ്പോൾ അതിലും വലിയ പ്രശ്‌നങ്ങളായിരുന്നു. ഇനി അയാളുമായി യാതൊരു ബന്ധവും വേണ്ട എന്ന് കരുതി ജീവിക്കുമ്പോഴും കുഞ്ഞിന്റെ അച്ഛനാണ് എന്ന പരിഗണന ഞാൻ കൊടുത്തിരുന്നു. അത് മുതലെടുത്ത് മറ്റാരെങ്കിലുമായി പ്രശ്‌നങ്ങൾ ഉണ്ടാവുമ്പോൾ അയാൾ എന്നെ വിളിക്കാൻ തുടങ്ങി. അയാളുടെ ഭാര്യയാണെന്ന രീതിയിൽ പ്രശ്‌ന പരിഹാരത്തിനും പലരും എന്നെ തേടി വന്നു. ഇനിയും അയാളുടെ ശല്യം സഹിക്കാൻ പറ്റില്ല എന്ന അവസ്ഥ എത്തിയപ്പോഴാണ് ഡൈവോഴ്‌സിന് ആവശ്യപ്പെട്ടത്. അത് തരില്ല എന്ന് പറഞ്ഞ് കളിപ്പിച്ചു. ച്ഛനില്ലാത്ത സ്ത്രീകളെ നോക്കി പിടിച്ചാണ് അയാൾ പറ്റിക്കുന്നത്. അയാളുടെ നാട്ടിൽ ഭർത്താവും കുഞ്ഞുമായി കഴിയുന്ന ഒരു സ്ത്രീയെ പറ്റിച്ചു ബന്ധം പുലർത്തിയിരുന്നു. അതിന് ശേഷം ആണ് ആദ്യത്തെ വിവാഹം ചെയ്തത്. അത് മൊഴി ചൊല്ലുന്നതിന് മുൻപേ എന്നെ കെട്ടി. ഞാനുമായി ബന്ധത്തിൽ ഇരിക്കുമ്പോൾ തന്നെ ഗായത്രി എന്ന മറ്റൊരു സ്ത്രീയുമായി അയാൾ ബന്ധം പുലർത്തിയിരുന്നു- ശാലിനി പറഞ്ഞു

Find Out More:

Related Articles: