കീർത്തി സുരേഷിന്റെ ഭാവി വരൻ ഇതോ!

Divya John
 കീർത്തി സുരേഷിന്റെ ഭാവി വരൻ ഇതോ! ഗോസിപ്പുകൾക്ക് ഒട്ടും പഞ്ഞമില്ലാത്ത ഇന്റസ്ട്രിയാണ് സിനിമ. ഇതിനോടകം നടി കീർത്തി സുരേഷിന്റെ പ്രണയ ബന്ധങ്ങളെ കുറിച്ച് ഒരുപാട് ഗോസിപ്പുകൾ വന്നിട്ടുണ്ട്. ഇപ്പോൾ പുറത്ത് വരുന്നത് ഫോട്ടോ സഹിതമുള്ള വാർത്തകളാണ്. ഇതുവരെ പ്രചരിച്ച ഗോസിപ്പുകൾ സത്യമാണ് എങ്കിൽ, അതിന് മാച്ച് ചെയ്യുന്ന വിധം തന്നെയാണ് പുതിയ വാർത്തകളും പുറത്ത് വരുന്നത്. ദുബായി ബേസ്ഡ് ബിസിനസ്സുകാരനായ ഫർഹാൻ ആണ് കീർത്തിയുടെ കാമുകൻ എന്നാണ് ഇപ്പോഴത്തെ കണ്ടെത്തൽ. കഴിഞ്ഞ ദിവസം കീർത്തി പങ്കുവച്ച ഇൻസ്റ്റഗ്രാം സ്റ്റോറിയുടെ അടിസ്ഥാനത്തിലാണ് വാർത്തകൾ പ്രചരിയ്ക്കുന്നത്. ഫർഹാൻ ബിൻ ലിയഖത് എന്ന ആൾക്കൊപ്പം ഒരേ പോലെയുള്ള വേഷം ധരിച്ച് നിൽക്കുന്ന ചിത്രത്തിനൊപ്പം ആൾക്ക് ജന്മദിനം ആശംസിക്കുകയായിരുന്നു കീർത്തി. പിന്നാലെ വന്ന വാർത്തകളാണ് ഇതാണ്, കീർത്തിയുടെ ഭാവി വരൻ എന്ന്.



അതിന് ചില കാരണങ്ങളും ഗോസിപ്പുവീരന്മാർ പറയുന്നുണ്ട്. കൂടാതെ ഫർഹാന്റെ ഇൻസ്റ്റഗ്രാം പേജിലേ പഴയ ചിത്രങ്ങൾ കുത്തിപ്പൊക്കുന്നുമുണ്ട്. ഒറ്റയ്ക്കുള്ളതല്ല എങ്കിലും, ഫർഹാന്റെ ചില പഴയകാല ഗ്രൂപ്പ് ഫോട്ടോകളിൽ എല്ലാം കീർത്തിയെ കാണാം. ഇതെല്ലാം ഇരുവരുടെയും ബന്ധത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഏറെ കാലമായി രണ്ട് പേരും പ്രണയത്തിലാണ് എന്നും, വൈകാതെ വിവാഹിതരാകും എന്നും പുറത്ത് വരുന്ന വാർത്തകളിൽ പറയുന്നു.ചെറുപ്പം മുതലേ പരിചയമുള്ള ഒരു ദുബായി ബേസ്ഡ് ബിസിനസ്സുകാരനുമായി കീർത്തിയുടെ വിവാഹം ഉടൻ ഉണ്ടാവും എന്ന വാർത്തകൾ നേരത്തെ പുറത്ത് വന്നിരുന്നു. പതിമൂന്ന് വർഷമായുള്ള ബന്ധമാണെന്നും, ഏറ്റെടുത്ത സിനിമാ തിരക്കുകൾക്ക് ശേഷം വിവാഹം ഉണ്ടാവും എന്നുമാണ് മാസങ്ങൾക്ക് മുൻപ് വന്ന വാർത്തകളിലും കേട്ടത്.



പ്രചരിയ്ക്കുന്ന വാർത്തകൾ പ്രകാരം മുസ്ലീം കുടുംബത്തിൽ പെട്ട ഫർഹാനും മലയാളിയാണ്. ദുബായിൽ അറിയപ്പെടുന്ന റിയൽ എസ്റ്റേറ്റ് എന്റർപ്രൊണറും ബിസിനസ്സുകാരനുമാണ്. ഒരുപാട് സെലിബ്രിറ്റ് ബന്ധങ്ങളും ഫർഹാന് ഉണ്ട്. എന്നാൽ അപ്പോഴും കീർത്തി സുരേഷും കുടുംബവും വാർത്ത നിഷേധിച്ചിരുന്നു. കല്യാണത്തെ കുറിച്ചുള്ള വാർത്തകൾ കേട്ട് ഞാൻ തന്നെ ഞെട്ടിപ്പോയി എന്നും, ഇപ്പോൾ തന്നെ ഒരു മൂന്ന് - നാല് തവണ എന്റെ കല്യാണം കഴിഞ്ഞു എന്നുമാണ് കീർത്തി പ്രതികരിച്ചിരുന്നത്. 


കീർത്തിയുടെ കല്യാണക്കാര്യം എല്ലാവരെയും അറിയിക്കുമെന്ന് മേനകയും സുരേഷും പറഞ്ഞിരുന്നു. ചെറുപ്പം മുതലേ പരിചയമുള്ള ഒരു ദുബായി ബേസ്ഡ് ബിസിനസ്സുകാരനുമായി കീർത്തിയുടെ വിവാഹം ഉടൻ ഉണ്ടാവും എന്ന വാർത്തകൾ നേരത്തെ പുറത്ത് വന്നിരുന്നു. പതിമൂന്ന് വർഷമായുള്ള ബന്ധമാണെന്നും, ഏറ്റെടുത്ത സിനിമാ തിരക്കുകൾക്ക് ശേഷം വിവാഹം ഉണ്ടാവും എന്നുമാണ് മാസങ്ങൾക്ക് മുൻപ് വന്ന വാർത്തകളിലും കേട്ടത്. ബാലതാരമായി സിനിമയിൽ എത്തിയ കീർത്തി സുരേഷ് ഗീതാഞ്ജലി എന്ന പ്രിയദർശൻ ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറിയത്. പിന്നീട് അന്യഭാഷാ സിനിമകളിലും തന്റെ സാന്നിധ്യം അറിയിച്ച നടി മഹാനടി എന്ന ചിത്രത്തിലൂടെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരവും സ്വന്തമാക്കി. സൗത്ത് ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള നടിമാരിൽ ഒരാളാണ് ഇപ്പോൾ കീർത്തി.

Find Out More:

Related Articles: