ഇതെപ്പോഴും കയ്യിലുണ്ടാകും: പ്രിയപ്പെട്ട കാര്യങ്ങളെക്കുറിച്ച് അഭയ ഹിരൺമയി പറയുന്നത്! കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങളെല്ലാം ഗായിക പങ്കുവെക്കാറുണ്ട്. യൂട്യൂബ് ചാനലുമായും സജീവമാണ് അഭയ. 20 ചോദ്യങ്ങൾക്കുള്ള മറുപടികളുമായും അഭയ എത്തിയിരുന്നു. പാട്ടിനെക്കുറിച്ചും ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ചുമായിരുന്നു അഭയ വീഡിയോയിൽ സംസാരിച്ചത്. എന്നെക്കുറിച്ച് കൂടുതൽ മനസിലാക്കാനുള്ളതെല്ലാം ഈ വീഡിയോയിലുണ്ട്. മ്യൂസിക്കാണ് എന്നെ നയിക്കുന്നത്. വീട്ടിലെ പണിയും പട്ടികളുടെ കാര്യങ്ങളുമൊക്കെയായി തിരക്കിലാണ്. എല്ലാം നല്ല വൃത്തിയായിരിക്കണമെന്ന കാര്യത്തിൽ നിർബന്ധമുണ്ട്. പാത്രം കഴുകാൻ എനിക്ക് ഇഷ്ടമാണെന്നും അഭയ പറഞ്ഞിരുന്നു. ഗായികയായ അഭയ ഹിരൺമയി സോഷ്യൽമീഡിയയിൽ സജീവമാണ്. ഭക്ഷണമുണ്ടാക്കാൻ എനിക്കിഷ്ടമാണ്. സിനിമയേക്കാളും കൂടുതൽ കാണുന്നത് വെബ് സീരീസാണ്.
ഞാൻ ജനുവിനാണെന്നായിരുന്നു തന്നെക്കുറിച്ച് ഒറ്റവാക്കിൽ പറയാൻ പറഞ്ഞപ്പോൾ അഭയയുടെ മറുപടി. സിവിൽ സർവീസ് ഇഷ്ടമായിരുന്നു. അതിന് വേണ്ടി പ്രിപ്പയർ ചെയ്യണമെന്നൊക്കെ കരുതിയിരുന്നു. വലുതായപ്പോൾ ആ സ്വപ്‌നം മാറി. ഇപ്പോൾ ജിമ്മിൽ പോവുന്നുണ്ട്. പോവുന്നതിന് മുൻപ് സ്മൂത്തി കഴിക്കണം. വെള്ളം കുടിക്കണം, അങ്ങനെ കുറച്ച് പരിപാടികളുണ്ട്. എന്റെ ജീവിതം ഒരു മ്യൂസിക്കൽ ആൽബമാക്കുകയാണെങ്കിൽ അതിന് ഞാൻ ബൊഹീമിയൻ ഗേൾ എന്ന് പേരിടും. ശിവാജി, തങ്കപ്പൻ, മാഷ, കല്യാണി, കമീല, കുക്കി ഇവരാണ് എന്റെ പട്ടികൾ. 6 പേരുണ്ട്. പ്രിയപ്പെട്ട പുസ്തകവും എഴുത്തുകാരനെയും ചോദിച്ചാൽ പറയാൻ ബുദ്ധിമുട്ടാണ്. ഇഷ്ടമുള്ള പാട്ടിനെക്കുറിച്ച് ചോദിക്കുന്നത് പോലെയാണ് അത്. ഞാൻ എപ്പോഴും കൂടെ കരുതുന്ന സാധനം ടിഷ്യൂ പേപ്പറാണ്.
അതില്ലാതെയൊരു ജീവിതം എനിക്കില്ല. എവിടെ പോയാലും ടിഷ്യു പേപ്പറിലാണ് ജീവിക്കുന്നത്.ബിരിയാണി ഇഷ്ടമാണ്. ഹൈദരാബാദിലായിരുന്ന സമയത്ത് എല്ലായിടത്തും കയറി ഇറങ്ങാറുണ്ടായിരുന്നു. ഇളയരാജ, എആർ റഹ്‌മാൻ ഇവരോടൊപ്പമെല്ലാം പ്രവർത്തിക്കാൻ ഇഷ്ടമുണ്ട്. ആത്മവിശ്വാസത്തോടെ ഇരിക്കുക എന്നാണ് എനിക്കെല്ലാവരോടും പറയാനുള്ളത്. അച്ഛൻ മേടിച്ച് തന്ന പാദസരം ഇപ്പോഴും ഞാൻ അമൂല്യമായി സൂക്ഷിക്കുന്നുണ്ട്. തായ്‌ലാൻഡ് എനിക്കൊരുപാടിഷ്ടമുള്ള സ്ഥലമാണ്.
ഞാൻ ഭക്ഷണപ്രിയയാണ്. യൂട്യൂബ് ചാനലുമായും സജീവമാണ് അഭയ. 20 ചോദ്യങ്ങൾക്കുള്ള മറുപടികളുമായും അഭയ എത്തിയിരുന്നു. പാട്ടിനെക്കുറിച്ചും ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ചുമായിരുന്നു അഭയ വീഡിയോയിൽ സംസാരിച്ചത്. എന്നെക്കുറിച്ച് കൂടുതൽ മനസിലാക്കാനുള്ളതെല്ലാം ഈ വീഡിയോയിലുണ്ട്. മ്യൂസിക്കാണ് എന്നെ നയിക്കുന്നത്. വീട്ടിലെ പണിയും പട്ടികളുടെ കാര്യങ്ങളുമൊക്കെയായി തിരക്കിലാണ്. എല്ലാം നല്ല വൃത്തിയായിരിക്കണമെന്ന കാര്യത്തിൽ നിർബന്ധമുണ്ട്. പാത്രം കഴുകാൻ എനിക്ക് ഇഷ്ടമാണെന്നും അഭയ പറഞ്ഞിരുന്നു.