ആരാധക ഹൃദയം കീഴടക്കി പൊന്നിയൻ സെൽവത്തിലെ സുന്ദരികൾ!

Divya John
ആരാധക ഹൃദയം കീഴടക്കി പൊന്നിയൻ സെൽവത്തിലെ സുന്ദരികൾ! വിക്രം, ജയം രവി, കാർത്തി, ഐശ്വര്യ റായ്, തൃഷ, ഐശ്വര്യ ലക്ഷമി തുടങ്ങി എല്ലാ താരങ്ങളും പല സ്ഥലങ്ങളിലായി നടക്കുന്ന പ്രൊമോഷൻ പരിപാടിയിൽ ഏറെ സജീവമാണ്. ഓരോ വേദയിലുമെത്തുന്ന താരങ്ങളുടെ വ്യത്യസ്തമായ ലുക്കുകളാണ് ആരാധകരുടെ ഹൃദയം കീഴടക്കി കൊണ്ടിരിക്കുന്നത്. പി എസ് 2 വിലെ പെൺ പടകളായ ഐശ്വര്യ റായ്, തൃഷ, ഐശ്വര്യ ലക്ഷമി, ശോഭിത തുടങ്ങിയവർ അതിഗംഭീരമായ ലുക്കിലാണ് വേദികളിൽ എത്തിയിരിക്കുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പെന്നിയൻ സെൽവൻ 2. വമ്പൻ താരനിരയിൽ മണിരത്നം സംവിധാനം ചെയ്ത ചിത്രത്തിൻ്റെ പ്രൊമോഷൻ പരിപാടികളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറയുന്നത്.  പൊന്നിയൻ സെൽവത്തിലെ നന്ദിനി എന്ന കഥാപാത്രത്തെ അതിഗംഭീരമായി അവതരിപ്പിച്ച നടിയുടെ പി എസ് 2ലെ പ്രകടനം കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ.




    സിനിമയിലെ നന്ദിനി എന്ന കഥാപാത്രത്തെ അതിഗംഭീരമായാണ് താരം അവതരിപ്പിച്ചിരിക്കുന്നത്.സൗന്ദര്യത്തിൻ്റെ കാര്യത്തിൽ കൈയെത്തി പിടിക്കാൻ കഴിയുന്ന എല്ലാ ഉയരങ്ങളും കീഴടക്കിയ നടിയാണ് ഐശ്വര്യ റായ്. മുംബൈയിൽ നടന്ന ചടങ്ങിൽ വെള്ള എംബ്രോയ്ഡറി ചെയ്ത അനാർക്കലി ആയിരുന്നു താര സുന്ദരിയുടെ വേഷം. വളരെ മിനിമൽ മേക്കപ്പും അതുപോലെ അഴിച്ചിട്ട മുടിയുമായിരുന്നു താരത്തിൻ്റെ ലുക്ക്. കടും പച്ച നിറത്തിലുള്ള ലെയർ മാലകൾ കൂടിയായിപ്പോൾ താരത്തിൻ്റെ ലുക്ക് പ്രേക്ഷകർ ഏറ്റെടുത്തു.മറ്റൊരു നടിയെ ഈ സ്ഥാനത്ത് ചിന്തിക്കാൻ പോലും കഴിയില്ലെന്നാണ് പലരും പറയുന്നത്. സാരിയിലും അനാർക്കലിയിലുമായിരുന്നു താരം പ്രൊമോഷൻ പരിപാടികളിൽ എത്തിയിരുന്നത്. പൊന്നിയൻ സെൽവത്തിൻ്റെ ആദ്യ ഭാഗം ഇറങ്ങിയപ്പോൾ തന്നെ പ്രേക്ഷക ഹൃദയത്തിൽ ഇടം പിടിച്ച താരമാണ് തൃഷ. സാരി, അനാർക്കലി വേഷങ്ങളിലാണ് താരവും പ്രൊമോഷൻ പരിപാടികൾക്ക് എത്തിയത്. മുംബൈയിൽ നടന്ന ചടങ്ങിൽ പൂനിത ബലാനയുടെ സൂർക്ക് ലാൽ സാരിയിലായിരുന്നു താരം എത്തിയത്.ഫ്ലോറൽ പ്രിൻ്റുള്ള അതിമനോഹരമായ സാറ്റേൺ സാരിയ്ക്ക് 42,500 രൂപയാണ് വില വരുന്നത്. കൊച്ചിയിൽ നടന്ന ചടങ്ങിലും ഒരു പിങ്ക് ഓർഗൻസ സാരിയിലും അതുപോലെ മലയാള തനിമയിൽ കേരള സാരിയിലുമാണ് താരം എത്തിയത്.





തമിഴകത്തിൻ്റെ മാത്രമല്ല മലയാള കരയിലെയും പ്രിയ നായികയുടെ സൗന്ദര്യത്തെയാണ് സൈബർ ലോകം വാഴ്ത്തുന്നത്. ഈ പ്രായത്തിലും ഇവളോ അഴക എപ്പടി ‍ഡാ ഇറുക്ക് എന്നാണ് പലരുടെയും സംശയം. അതിമനോഹരമായ വേഷത്തിലാണ് താരം പ്രൊമോഷന് എത്തിയത്. സാരിയിലും വെസ്റ്റേൺ വേഷത്തിലുമെത്തിയ താരത്തിൻ്റെ സൗന്ദര്യ കണ്ട് ആരാധകർ ഞെട്ടിയെന്ന് തന്നെ പറയാം. മുംബൈയിൽ നടന്ന ചടങ്ങിൽ സാരിയിലാണ് താരം എത്തിയത്. വെള്ളയിൽ ഡോഡൻ വർക്ക് ചെയ്ത സാരിയിൽ കുന്ദവൈ ദേവി അതി സുന്ദരിയായി മാറിയെന്ന് തന്നെ പറയാം. മിനിമൽ മേക്കപ്പും അഴിച്ചിട്ട മുടിയുമായി സിമ്പിൾ ലുക്കായിരുന്നു താരത്തിന്.





അതേസമയം മുൻപ് നടന്ന ഓഡിയോ ലോഞ്ചിൽ നീല നിറത്തിലുള്ള സാരി അണിഞ്ഞ എത്തിയ താരത്തിൻ്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സിൽവർ നിറത്തിലുള്ള സാരിയിലെ വർക്കുകളും കഴുത്തിനോട് ചേർന്ന് കിടന്ന ചോക്കറും താരത്തിൻ്റെ ഭംഗി ഇരട്ടിയാക്കി. നീല നിറത്തിലുള്ള ഒരു അനാർക്കലി വേഷത്തിലും താരം ഒരു വേദിയിലെത്തിയിരുന്നു. പൊന്നിയൻ സെൽവം പ്രൊമോഷൻ ചിത്രങ്ങളെല്ലാം താരം ഇൻസ്റ്റഗ്രാമിലൂടെ പങ്ക് വയ്ക്കാറുണ്ട്. സാരിയും മോഡേൺ വേഷങ്ങളും ഒരുപോലെ ഇണങ്ങുന്ന താരത്തിൻ്റെ ലുക്കുകളെല്ലാം ആരാധകരുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ്.മലയാള കരയിൽ നിന്ന് തമിഴകത്തിൻ്റെ ഹൃദയം കീഴടക്കിയ ഐശ്വര്യ ലക്ഷമിയാണ് പൊന്നിയൻ സെൽവത്തിലെ മറ്റൊരു പെൺ കരുത്ത്.

Find Out More:

Related Articles: