ഞാൻ ങ്ങളെ സിനിമേല് അഭിനയിക്കണോ? സത്യൻ അന്തിക്കാടിനോട് മാമുക്കോയ ചോദിച്ച ചോദ്യം!

Divya John
 ഞാൻ ങ്ങളെ സിനിമേല് അഭിനയിക്കണോ? സത്യൻ അന്തിക്കാടിനോട് മാമുക്കോയ ചോദിച്ച ചോദ്യം! ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റിൻ്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് കോഴിക്കോട് മഹാറാണി ഹോട്ടലിലായിരുന്നു സത്യൻ അന്തിക്കാടും ശ്രീനിവാസനും. ഒരു ദിവസം ഷൂട്ടിങ് സ്ഥലത്ത് സത്യനെ കാണാൻ ഒരാളെത്തി. മെലിഞ്ഞുണങ്ങി, പല്ലുന്തി, വിയർത്തു കുളിച്ചു ഒട്ടും ആകർഷണീയതയില്ലാത്ത ഒരാൾ. അയാളെ കണ്ടതോടെ സത്യൻ്റെ പ്രതീക്ഷ മാഞ്ഞു. തെല്ലു ധാർഷ്ട്യത്തോടെ അയാൾ സത്യൻ അന്തിക്കാടിനോട്, ചൊടിപ്പിച്ചു. ഈ ചിത്രത്തിൽ റോളില്ല എന്ന് പറഞ്ഞു അദ്ദേഹം പുതുമുഖത്തെ മടക്കി. നാടക അഭിനയവും കല്ലായിലെ മില്ലിലെ ജോലിയുമായി ജീവിച്ച മാമു തൊണ്ടിക്കാട് എന്നായിരുന്നു സത്യൻ അന്തിക്കാടിൻെ അന്വേഷിച്ചു വന്ന കലാകാരൻ്റെ പേര്. മാമുക്കോയ സിനിമയിൽ വന്നതിനെപ്പറ്റി രസകരമായ ഒരു കഥയുണ്ട്. സത്യൻ അന്തിക്കാട് തൻ്റെ ഓർമ്മക്കുറിപ്പുകളിൽ അത് രസകരമായി വിവരിച്ചിട്ടുണ്ട്. ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റിൻ്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് കോഴിക്കോട് മഹാറാണി ഹോട്ടലിലായിരുന്നു സത്യൻ അന്തിക്കാടും ശ്രീനിവാസനും.



മാമു പോയി അഞ്ചു മിനിറ്റു കഴിയുന്നതിനു മുമ്പ് ശ്രീനിവാസൻ എവിടെ നിന്നോ പ്രത്യക്ഷപ്പെട്ടു. നിങ്ങളുടെ സൗന്ദര്യ സങ്കല്പങ്ങൾക്കൊത്ത ഒരാളല്ലാത്തതു കൊണ്ടല്ലേ മാമുവിനെ പറഞ്ഞു വിട്ടത് എന്ന് പറഞ്ഞു ശ്രീനിവാസൻ ദേഷ്യപ്പെട്ടു. വെളുത്തു ചുവന്ന മുഖങ്ങളെ മാത്രം പ്രോത്സാഹിപ്പിക്കുന്നതിനെ എന്നും എതിർത്തിരുന്ന ഒരു വിപ്ലവകാരിയായിരുന്നു ശ്രീനിവാസൻ. കുറെ വാദ പ്രതിവാദങ്ങൾക്കു ശേഷം മാമുവിനെ ഒന്ന് പരീക്ഷിക്കാൻ സത്യൻ തീരുമാനിച്ചു. സിബി മലയിൽ സംവിധാനം ചെയ്ത ദൂരെദൂരെ ഒരു കൂടു കൂട്ടാം എന്ന സിനിമയിൽ അതിനു മുമ്പ് മാമുക്കോയ അഭിനയിച്ചിരുന്നു. അറബി മുൻഷിയെ അവതരിപ്പിച്ചിട്ടുള്ള അനുഭവങ്ങളുമായിട്ടാണ് സത്യൻ അന്തികാടിൻ്റെ അടുത്തേക്ക് എത്തുന്നത്. അതൊരു തുടക്കമായിരുന്നു.



പിന്നീട് സത്യൻ അന്തിക്കാടിൻ്റെ സിനിമയിൽ സജീവ മുഖമായി മാമു തൊണ്ടിക്കാട് എന്ന മാമുക്കോയ മാറുകയായിരുന്നു. പൊൻമുട്ടയിടുന്ന താറാവിലെ ചാടക്കടക്കാരനും മഴവിൽക്കാവടിയിലെ ബാർബർ കുഞ്ഞിക്കാദറും നാടോടിക്കാറ്റിലെ ഗഫൂർക്കായും തുടങ്ങി സത്യൻ അന്തിക്കാട് മാമുക്കോയയിലൂടെ സൃഷ്ടിച്ചത് കുറച്ചേറെ പച്ചയായ കഥാപാത്രങ്ങളെയാണ്. സന്മനസുള്ളവർക്ക് സമാധാനം, തൂവൽകൊട്ടാരം, വീണ്ടും ചില വീട്ടുകാര്യങ്ങൾ, മനസിനക്കരെ, രസതന്ത്രം, വിനോദയാത്ര, ഭാഗ്യദേവത ഇന്നത്തെ ചിന്താവിഷയം എന്നിങ്ങനെ ഒരുപിടി സത്യൻ അന്തിക്കാട് ചിത്രങ്ങളിലൂടെ മികച്ച കഥാപാത്രങ്ങളുമായി മാമുക്കോയ തെളിഞ്ഞു നിന്നു. പ്രിയദർശൻ, രാജസേനൻ, കമൽ തുടങ്ങിയ സംവിധായകരുടെ സിനിമകളിലെ സജീവ മുഖമായി മാറുകയായിരുന്നു മാമുക്കോയ.അങ്ങനെ ഗാന്ധിലഗർ സെക്കൻഡ് സ്ട്രീറ്റിൽ മോഹൻലാലിനൊപ്പമുള്ള ആദ്യ ഷോട്ടിന് മാമു തയാറായി. 



ഇയാൾ ഇത് കുളമാക്കും, കുറെ ഫിലിം ഇന്ന് തിന്നും എന്നൊക്കെ പ്രതീക്ഷിച്ചു മൊത്തം യൂണിറ്റും കാത്തിരുന്നു. പക്ഷെ അവരെയൊക്കെ അമ്പരപ്പിച്ചുകൊണ്ട് ഒരു പുതുമുഖത്തിൻ്റെ ഒരു വിറയലുമില്ലാതെ ആ പുതുമുഖം വളറെ ഈസിയായി ആ സീൻ അഭിനയിച്ചു. അതും അന്ന് തിളങ്ങി നിന്നിരുന്ന ഒരു താരത്തിൻ്റെയും അഭിനയരീതികളുടെ ഒരു ലാഞ്ചന പോലുമില്ലാതെ. പരീക്ഷണത്തിന് ഒന്നു രണ്ടും ചെറിയ ഡയലോഗ് കൊടുത്തിടത്തു നിന്നും ആ കഥാപാത്രത്തെ സത്യൻ അന്തിക്കാട് കുറച്ചു കൂടി വലുതാക്കി സിനിമയിൽ അവതരിപ്പിച്ചു.മാമുക്കോയയിലൂടെ അദ്ദേഹത്തിൻ്റെ ചുറ്റുവട്ടവും സിനിമയിലേക്കു കടന്നുവനെന്നും നടന്നുതീർത്ത വഴികൾതന്നെയാണ് അദ്ദേഹം സിനിമയിൽ അഭിനയിച്ചു തീർത്തതെന്നും സത്യൻ അന്തിക്കാട് തന്നെ മാമുക്കോയയെപ്പറ്റി കുറിച്ചിടുന്നു. കോഴിക്കോട്ടെ മഹാന്മാരായ കലാകാരന്മാരുടെ ഒപ്പമായിരുന്നു അദ്ദേഹത്തിൻ്റെ യൌവനം. കല്ലായിലെ ഒരു തടിയളവുകാരനായിരുന്ന തോണ്ടിയാട് മാമു എന്ന സാധാരണക്കാരൻ മാമുക്കോയ എന്ന താരമായത് തറയിലൂടെ നടന്നു വന്നാണ്. വൈക്കം മുഹമ്മദ് ബഷീർ , ജോൺ എബ്രഹാം , വാസു പ്രദീപ് തുടങ്ങിയവരുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു അദ്ദേഹത്തിന്. സാമ്പത്തിക ബുദ്ധിമുട്ടുകൾ വരുമ്പോൾ ബഷീറിൻ്റെ പക്കൽ നിന്ന് പണം കടം വാങ്ങാൻ പോയിരുന്നതിനെ പറ്റി അദ്ദേഹം പറഞ്ഞിട്ടുണ്ട്.

Find Out More:

Related Articles: