ഇതൊരു പുതിയ ജീവിതത്തിന്റെ ആരംഭം; വിശേഷവുമായി ശരത്- നന്ദു! ടിക് ടോക് വീഡിയോസിലൂടെയും പിന്നാലെ ഇൻസ്റ്റാഗ്രാം റീൽസുകളിലൂടെയും പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായി മാറിയ ഇരുവരുടെയും മാസ്റ്റർ പീസ് കോമഡി റിമി ടോമിയെ അനുകരിക്കൽ ആയിരുന്നു. ഒന്നും ഒന്നും മൂന്നിലെ റിമിയുടെ അവതരണം ഇരുവരും അനുകരിക്കാൻ തുടങ്ങിയതോടെയാണ് മാമനും മോനും റീൽസിൽ ശ്രദ്ധിക്കപ്പെട്ടത്. ശരത് - നന്ദ കിഷോർ എന്ന പേരിനേക്കാളും പ്രേക്ഷകർക്ക് പരിചയം മാമനും മോനും എന്ന പേരാകും. ശരത് - നന്ദ കിഷോർ എന്ന പേരിനേക്കാളും പ്രേക്ഷകർക്ക് പരിചയം മാമനും മോനും എന്ന പേരാകും. എത്ര ഡെസ്പ് ആയിരിക്കുന്ന ഒരാൾ ആണെങ്കിൽ കൂടി ഇവരുടെ വീഡിയോസ് കാണുന്ന ഒരാൾക്ക് മനസ്സിന് ഒരു ഉണർവ് നൽകും എന്ന് പറയുന്നതിൽ തെറ്റില്ല. ഏകദേശം അഞ്ചുലക്ഷത്തോട് അടുക്കുന്നു ഇൻസ്റ്റയിൽ മാത്രം ഇവരുടെ ആരാധകരുടെ എണ്ണം. മലപ്പുറം ജില്ലയിലെ ചുങ്കത്തറ സ്വദേശിയാണ് ശ്യാമും നന്ദുവും.
വള്ളിക്കുന്ന് പഞ്ചായത്തിൽ ക്ലർക്ക് ആയി ജോലി നോക്കുകയാണ് ശ്യാം.പോലീസിലും ഫയര്ഫോഴ്സിലും ആയിരുന്നു ആദ്യ സമയങ്ങളിൽ ശരത്തിന് ജോലി. ജോലി ചെയ്യാതെ ജീവിക്കണം എന്ന ആഗ്രഹത്തോടെ ആയിരുന്നു താൻ നടന്നത് എന്ന് മുൻപൊരിക്കൽ ശരത് തന്നെ ഒരു ചാനൽ പരിപാടിക്കിടെ പറഞ്ഞിട്ടുണ്ട്. പോലീസിൽ ട്രെയിനിങ് സമയത്താണ് ശരത്തിന് ഫയർ ഫോഴ്സിലെ ജോലി കിട്ടുന്നത്. വീഡിയോ ചെയ്തിരുന്നത് ജോലി സമയങ്ങളിൽ കിട്ടുന്ന ഒഴിവ് സമയങ്ങളിൽ ആയിരുന്നു-ഇതിനിടയിലാണ് ശരത് പങ്കിട്ട ഒരു പോസ്റ്റ് ഇപ്പോൾ വൈറലാകുന്നത്.ഇഷ്ടമില്ലാത്ത ജീവിതം നയിക്കുന്നതിനേക്കാൾ നല്ലത് അതിൽ നിന്നും മാറി നിൽക്കുന്നത് തന്നെയാണ്.
മോന്റെ അച്ഛനെക്കുറിച്ചു പലരും ചോദിച്ചിട്ടും... പറയാതിരുന്നതും വീഡിയോസിൽ കാണാതിരുന്നതിനും കാരണം ഇതാണ്. ഇതൊരു പുതിയ ജീവിതത്തിന്റെ ആരംഭം ആണ്- എന്നും ശരത് അറിയിച്ചു. നിരവധി താരങ്ങളും, ആരാധകരും ആണ് ആശംസകൾ നേർന്നുകൊണ്ട് രംഗത്ത് എത്തുന്നത്.അതെ വിവാഹ നിശ്ചയം ആണ്. സെക്കൻഡ് മാര്യേജ് ആണോ...? അതെ....രണ്ടാം വിവാഹം ആണ്. ഇതാണ് മാമനും മോനിലെ മോന്റെ അമ്മ (നന്ദ കിഷോർ)... പേര് ഗീത. അതായത് മാമനും മോനിലെ മാമന്റെ സഹോദരി( ശരത്തിന്റെ സഹോദരി) ആൾടെ ആദ്യ വിവാഹം പരാജയമായിരുന്നു.
തുടർന്ന് പോകാൻ സാധിക്കാത്തതിനാൽഡിവോഴ്സ് ആയി- എന്നാണ് ശരത് കുറിച്ചത്. സ്വന്തം വിവാഹം നടക്കാത്തതിൽ തനിക്ക് യാതൊരു സങ്കടവും ഇല്ലെന്നാണ് ശരത്തിന്റെ പക്ഷം. എന്തെടാ എന്ന് ചോദിച്ചാൽ ഏതേടാ എന്ന് ചോദിയ്ക്കാൻ ധൈര്യം ഉള്ള ഒരാൾ ആണ് വരുന്നത് എങ്കിൽ ഞങ്ങളുടെ ജീവിതം സെറ്റ് എന്നാണ് ശരത് വിശ്വസിക്കുന്നത്. ചില വെബ് സീരീസുകളിലും അഭിനയിച്ച ശരത്തിനു അൽപ്പ സ്വൽപ്പം സിനിമ മോഹങ്ങളും ഉണ്ട്.