നീ തന്ന വാക്കു നീ പാലിച്ചു: കൂട്ടുകാരന്റെ സിനിമയെക്കുറിച്ച് നവാസ് മനസ്സ് തുറക്കുന്നു!
മുഹഷിനുമായുള്ള ബന്ധം സുഡാനിയുടെ ഷൂട്ടിംഗ് സമയം മുതലുള്ളതാണ്, മറ്റൊരു രീതിയിൽ പറഞ്ഞാൽ ഞാൻ സിനിമ സെറ്റിൽ എത്തിയ ദിവസം മുതലുള്ള സൗഹൃദം. മുഹഷിൻ്റെ അർപ്പണ മനോഭാവവും ' ഹർഷദ്' ക്കാ എന്ന വലിയൊരു കലാകാരൻ്റെ കഥയുടെ പിൻബലവും കൂടെയുള്ളപ്പോൾ ഈ സിനിമ വലിയൊരു വിജയമാകും എന്നതിൽ സംശയമില്ല. വിജയാശംസകൾ എന്നായിരുന്നു നവാസിന്റെ കുറിപ്പ്. നിരവധി പേരായിരുന്നു പോസ്റ്റിന് താഴെയായി സ്‌നേഹം അറിയിച്ചെത്തിയത്. മുഹഷിൻ എന്ന സംവിധായകൻ്റെ കഠിനാദ്ധ്വാനത്തിൻ്റെ ഫലമായ "കഠിന കഠോരമീ അണ്ഢ കടാഹം" എന്ന നല്ലൊരു സിനിമ നാളെ തീയ്യറ്ററുകളിൽ എത്തുകയാണ്.
പ്രിയ സുഹൃത്തേ, ഏറെ ശ്രദ്ധേയമായ വേഷം തന്ന് അന്നെനിക്ക് തന്ന വാക്ക് മറക്കാതെ നീ പാലിച്ചു, എങ്കിലും ചിത്രീകരണം തുടങ്ങിയിരുന്ന മറ്റൊരു സിനിമ തുടർന്നു പോയതിനാൽ നിർഭാഗ്യവശാൽ എനിക്ക് ഈ സിനിമയുടെ ഭാഗമാകാൻ സാധിച്ചില്ല. മുഹഷിൻ്റെ അർപ്പണ മനോഭാവവും ' ഹർഷദ്' ക്കാ എന്ന വലിയൊരു കലാകാരൻ്റെ കഥയുടെ പിൻബലവും കൂടെയുള്ളപ്പോൾ ഈ സിനിമ വലിയൊരു വിജയമാകും എന്നതിൽ സംശയമില്ല. വിജയാശംസകൾ എന്നായിരുന്നു നവാസിന്റെ കുറിപ്പ്. നിരവധി പേരായിരുന്നു പോസ്റ്റിന് താഴെയായി സ്‌നേഹം അറിയിച്ചെത്തിയത്.
സുഡാനി ഫ്രം നൈജീരിയയിലെ ലത്തീഫിനെ അവതരിപ്പിച്ചാണ് നവാസ് കൈയ്യടി നേടിയത്. നിരവഝി അവസരങ്ങളായിരുന്നു പിന്നീട് അദ്ദേഹത്തിന് ലഭിച്ചത്. തന്റെ കൂട്ടുകാരന്റെ സിനിമ റിലീസ് ചെയ്യുന്നതിനെക്കുറിച്ചും, അവസരം കിട്ടിയിട്ടും ആ സിനിമ വേണ്ടെന്ന് വെച്ചതിനെക്കുറിച്ചും പറഞ്ഞെത്തിയിരിക്കുകയാണ് അദ്ദേഹം.
നവാസേ, ഞാൻ എന്നെങ്കിലും ഒരു സിനിമ സംവിധാനം ചെയ്യുന്നുണ്ടെങ്കിൽ അതിൽ നിനക്ക് നല്ലൊരു വേഷം ഉറപ്പായും നൽകിയിരിക്കും. സിനിമയിൽ എൻ്റെ കാലുറയ്ക്കും മുമ്പേ സുഹൃത്ത് 'മുഹഷിൻ' എനിക്ക് നൽകിയ വാക്ക്.