ആഡംബരം കാണിക്കാനായി പൈസ മുടക്കുന്ന ശീലമില്ല; മല്ലിക സുകുമാരൻ!

Divya John
 ആഡംബരം കാണിക്കാനായി പൈസ മുടക്കുന്ന ശീലമില്ല; മല്ലിക സുകുമാരൻ! തിരക്കുകളെല്ലാം ആസ്വദിച്ച് മുന്നേറുകയാണ് നടി മല്ലിക സുകുമാരൻ. മകൻ സംവിധാനം ചെയ്ത സിനിമയിൽ മകനൊപ്പം അഭിനയിക്കാനുള്ള അവസരവും മല്ലികയ്ക്ക് ലഭിച്ചിരുന്നു. പൊതുവെ ആഡംബരം കാണിച്ച് പൈസ ചെലവാക്കുന്ന പ്രകൃതമല്ല തന്റേതെന്ന് അവർ പറയുന്നു. ബിഹൈൻഡ് വുഡ്‌സിന് നൽകിയ അഭിമുഖത്തിലായിരുന്നു അവർ വിശേഷങ്ങൾ പങ്കുവെച്ചത്.ആഡംബരം കാണിക്കാനായി പൈസ മുടക്കുന്ന ശീലമില്ല. അൻപതിനായിരം രൂപയുടെ ബാഗൊക്കെ എടുത്ത് പോവുമ്പോൾ എനിക്ക് വിറയൽ വരും. ഈശ്വരാ രണ്ട് സെന്റ് തറ മേടിക്കാമായിരുന്നു എന്നൊക്കെ തോന്നും എനിക്ക്. സുകുവേട്ടൻ ദുബായിലേക്കൊക്കെ പോവുമ്പോൾ എന്നോട് വരുന്നോ എന്ന് ചോദിക്കാറുണ്ടായിരുന്നു. 



  അഞ്ച് ദിവസം കഴിഞ്ഞേ ഞാൻ വരൂ, കൂടെപ്പോര് എന്ന് പറയും അദ്ദേഹം. ഫ്‌ളൈറ്റ് ടിക്കറ്റ് ഓർത്ത് ഞാൻ പോവില്ല. കഴക്കൂട്ടം ബൈപ്പാസിനടുത്തുള്ള സ്ഥലങ്ങൾക്കൊക്കെ അന്ന് കുറഞ്ഞ വിലയായിരുന്നു. അതൊക്കെ ചിലരുടെ ബിസിനസ് ബുദ്ധിയാണ്. ആരോഗ്യമുള്ളിടത്തോളം ജോലി ചെയ്യണമെന്ന് ആഗ്രഹിക്കുന്നയാളാണ് ഞാൻ. നമ്മളെ അഭിനയയിക്കാൻ വിളിക്കുമ്പോൾ പോയി അഭിനയിക്കാലോ. ഒന്നുമില്ലെങ്കിലും ആരേയും ആശ്രയിക്കാതെ കൊച്ചുമക്കൾക്ക് എന്തെങ്കിലും വാങ്ങിച്ച് കൊടുക്കാലോ. ഞാൻ എന്ത് പറഞ്ഞാലും സാധിപ്പിച്ച് തരുന്നവരാണ് എന്റെ മക്കൾ. അവരെക്കൊണ്ട് പൈസ കൊടുപ്പിച്ച് വണ്ടി എടുക്കേണ്ടതായ സാഹചര്യം ഇപ്പോഴില്ല. അങ്ങനെയൊരു സാഹചര്യം വരുമ്പോൾ അത് നോക്കാം. 



  കൊച്ചുമക്കളിൽ മൂത്തയാളായ പ്രാർത്ഥന ലണ്ടനിലാണ്. സംഗീതത്തിൽ ഉപരിപഠനം നടത്താനുള്ള ആഗ്രഹം അവൾ തന്നെയാണ് യാഥാർത്ഥ്യമാക്കിയത്. അഡ്മിഷനെക്കുറിച്ചെല്ലാം അവൾ തന്നെ നെറ്റിൽ നോക്കി മനസിലാക്കിയിരുന്നു. രണ്ടാമത്തെയാളായ നച്ചുവിനാണ് തന്നോട് ഏറ്റവും സ്‌നേഹം. അത് അവരുടെ മുന്നിൽ വെച്ചും പറയാറുണ്ട്. എപ്പോഴും അച്ഛമ്മാ എന്ന് പറഞ്ഞ് പുറകെ നടക്കും അവൾ. അച്ഛമ്മയ്ക്ക് ഇടയ്ക്കിടയ്ക്ക് ഇങ്ങോട്ട് വന്നൂടേയെന്നാണ് കാണുമ്പോഴെല്ലാം അലംകൃത ചോദിക്കാറുള്ളത്. മക്കളും മരുമക്കളും മാത്രമല്ല കൊച്ചുമക്കളും അവരവരുടേതായ തിരക്കുകളിലാണ്. അവരെപ്പോലും കാണാൻ കിട്ടുന്നില്ലെന്ന പരാതി ഇപ്പോഴമുണ്ടെന്നും മല്ലിക സുകുമാരൻ പറഞ്ഞിരുന്നു.


ആഡംബരം കാണിക്കാനായി പൈസ മുടക്കുന്ന ശീലമില്ല. അൻപതിനായിരം രൂപയുടെ ബാഗൊക്കെ എടുത്ത് പോവുമ്പോൾ എനിക്ക് വിറയൽ വരും. ഈശ്വരാ രണ്ട് സെന്റ് തറ മേടിക്കാമായിരുന്നു എന്നൊക്കെ തോന്നും എനിക്ക്. സുകുവേട്ടൻ ദുബായിലേക്കൊക്കെ പോവുമ്പോൾ എന്നോട് വരുന്നോ എന്ന് ചോദിക്കാറുണ്ടായിരുന്നു. അഞ്ച് ദിവസം കഴിഞ്ഞേ ഞാൻ വരൂ, കൂടെപ്പോര് എന്ന് പറയും അദ്ദേഹം. ഫ്‌ളൈറ്റ് ടിക്കറ്റ് ഓർത്ത് ഞാൻ പോവില്ല. കഴക്കൂട്ടം ബൈപ്പാസിനടുത്തുള്ള സ്ഥലങ്ങൾക്കൊക്കെ അന്ന് കുറഞ്ഞ വിലയായിരുന്നു. അതൊക്കെ ചിലരുടെ ബിസിനസ് ബുദ്ധിയാണ്. ആരോഗ്യമുള്ളിടത്തോളം ജോലി ചെയ്യണമെന്ന് ആഗ്രഹിക്കുന്നയാളാണ് ഞാൻ. നമ്മളെ അഭിനയയിക്കാൻ വിളിക്കുമ്പോൾ പോയി അഭിനയിക്കാലോ. ഒന്നുമില്ലെങ്കിലും ആരേയും ആശ്രയിക്കാതെ കൊച്ചുമക്കൾക്ക് എന്തെങ്കിലും വാങ്ങിച്ച് കൊടുക്കാലോ. ഞാൻ എന്ത് പറഞ്ഞാലും സാധിപ്പിച്ച് തരുന്നവരാണ് എന്റെ മക്കൾ. അവരെക്കൊണ്ട് പൈസ കൊടുപ്പിച്ച് വണ്ടി എടുക്കേണ്ടതായ സാഹചര്യം ഇപ്പോഴില്ല.   

Find Out More:

Related Articles: