ആരെന്ത് പറഞ്ഞാലും പടച്ചവന്റെ പുസ്തകത്തിൽ സ്ഥാനം ഉയരത്തിൽ; ഫിറോസിന് ആശംസകൾ അറിയിച്ചു ആരാധകർ!

Divya John
 ആരെന്ത് പറഞ്ഞാലും പടച്ചവന്റെ പുസ്തകത്തിൽ സ്ഥാനം ഉയരത്തിൽ; ഫിറോസിന് ആശംസകൾ അറിയിച്ചു ആരാധകർ! കുറച്ചുകാലമായി ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു നടി മോളി കണ്ണമാലി. ഹൃദയാഘാതം വന്നതോടെ നില ഗുരുതരമാവുകയായിരുന്നു.എന്നാൽ വീട്ടിലെ ബുദ്ധിമുട്ടുകൾ കാരണം ആധാരം പണയം വയ്‌ക്കേണ്ട അവസ്ഥ മോളിക്ക് ഉണ്ടായിരുന്നു. അതിനായി താരം സഹായം അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ നടിയുടെ വീടിന്റെ ആധാരം തിരിച്ചെടുത്ത് നൽകിയിരിക്കുകയാണ് ചാരിറ്റി പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ. ജപ്തിയുടെ വക്കിലെത്തി നിൽക്കുമ്പോഴാണ് ഫിറോസിന്റെ ഇടപെടൽ. ബിഗ് സ്ക്രീനിലും- മിനി സ്ക്രീനിലും ആരാധകരെ നേടിയെടുത്ത നടിയാണ് മോളി കണ്ണമാലി. എന്നാൽ കുറച്ചുകാലമായി ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു മോളി. വീടിന്റെ ആധാരം മോളിയുടെ വീട്ടിലെത്തിയാണ് അദ്ദേഹം നൽകിയത്.





 

 പ്രശ്‌നം മുഴുവനായും നമ്മൾ പരിഹരിച്ചിട്ടുണ്ടെന്നും ഇതിന്റെ പേരിൽ ഇനി ആരും ഒരു രൂപ പോലും മോളിച്ചേച്ചിക്ക് കൊടുക്കരുതെന്നും വീഡിയോയ്ക്ക് താഴെ ഫിറോസ് പറഞ്ഞു. ഇതിന്റെ പേരിൽ ഇനിയാരും ഒരു രൂപ പോലും മോളികണ്ണമാലി ചേച്ചിക്ക് കൊടുക്കരുത്......
ഈ പ്രശ്നം മുഴുവനായും നമ്മൾ പരിഹരിച്ചിട്ടുണ്ട്......നിങ്ങളുടെ തെറ്റിദ്ധാരണകളെ തിരുത്തൻ ഈ കണ്ടുമുട്ടൽ കൊണ്ട് സാധിക്കും . ശ്വാസകോശ രോഗം ബാധിച്ച് മൂന്നാഴ്ച മുൻപ് അത്യാസന്ന നിലയിൽ മോളിചേച്ചി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു തുടർചികിത്സക്കും ഹോസ്പിറ്റൽ ബില്ലടക്കാനും വഴിയില്ലാതെ നമ്മളെ ബന്ധപ്പെട്ടപ്പോൾ ചികിത്സക്ക് 2 ലക്ഷത്തി 50,000/-രൂപ നൽകിയിരുന്നു.

 



പിന്നീട് സുഖം പ്രാപിച്ചു വീട്ടിൽ എത്തിയപ്പോൾ ഞാൻ കാണാൻ ചെന്നിരുന്നു അന്ന് കരഞ്ഞുകൊണ്ട് എന്റെ കൈപിടിച്ച് പറഞ്ഞത് വീട് ജപ്തി ആവാൻ പോവുകയാണ് ഞാനും മക്കളും മരുമക്കളും പേരക്കുട്ടികളും അടങ്ങുന്ന 10 പേരാണ് എന്റെ കുടുംബം ഈ മാസം 20ന് ലാസ്റ്റ് ഡേറ്റ് ആണ് ഈ മക്കളെയും കൊണ്ട് ഞാൻ എങ്ങോട്ടുപോവും എന്നതായിരുന്നു അന്നെന്റെ കൈ പിടിച്ചു കരഞ്ഞു പറഞ്ഞത്. അല്ലാഹുവിന്റെ അപാരമായ അനുഗ്രഹം. ഈ കുടുംബത്തെയും അവരുടെ പ്രയാസവും നമുക്ക് തീർക്കാൻ സാധിച്ചു. ഇന്ന് മോളിചേച്ചിയുടെ സന്തോഷം കണ്ടില്ലേ. ആ വാക്കുകൾ നിങ്ങൾ കേട്ടില്ലേ, ഇതൊക്കെയാണ് ഈ പ്രവർത്തനത്തിലെ നമ്മുടെ ലാഭം- ഫോറോസ് കുറിച്ചു, 







ഒരു നല്ല മനസ്സിന് ഉടമ ആയിട്ട് ഉള്ളവർക്ക്.മാത്രമേ ഇത്തരത്തിലുള്ള സൽപ്രവർത്തികൾ ചെയ്യുവാൻ കഴിയൂ അതൊരു ഈശ്വര അനുഗ്രഹമാണ് ഇനിയും.ഇതുപോലെ പാവങ്ങളെ സഹായികുവാനുള്ള നല്ല മനസ്സിന് ആയുസും ആരോഗ്യവും സമ്പത്തും ഈശ്വരൻ നൽകട്ടെ. ആരെന്ത് പറഞ്ഞാലും പടച്ചവന്റെ പുസ്തകത്തിൽ സ്ഥാനം ഉയരത്തിൽ ആയിരിക്കും. മലയാളം സിനിമ താരങ്ങൾ കോടികൾ സമ്പാദിക്കുമ്പോൾ അവരിൽ ഒരാളുടെ കണ്ണീരൊപ്പാൻ പോലും ആരുമില്ല, അമ്മ എന്ന സംഘടന ഒരമ്മയുടെ കണ്ണീരൊപ്പാൻ കഴിയാത്ത നിങ്ങളുടെ സംഘടനയുടെ പേര് അമ്മ എന്നല്ല വേണ്ടത്.. എന്ന് തുടങ്ങി നിറയെ അഭിപ്രായങ്ങൾ ആണ് വീഡിയോയ്ക്ക് താഴെ ലഭിക്കുന്നത്.

Find Out More:

Related Articles: