"കട്ടിൽ" നാല് ഭാഷകളിലായി എത്തും!
കേരള ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഗണേഷ് ബാബു നായകനായി അഭിനയിച്ച ഒരുത്തീ എന്ന ചിതത്തിന് പുരസ്ക്കാരം ലഭിച്ചിരുന്നു. കട്ടിൽ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്കു കടന്നുവരുന്ന ഗണേഷ് ബാബു ഏറെ പുതുമയുള്ള ഇതിവൃത്തമാണ് അവതരിപ്പിക്കുന്നത്. തമിഴ് സിനിമകളിലൂടെ ശ്രദ്ധേയനായ നടനാണ് ഗണേഷ് ബാബു. ഓട്ടോഗ്രാഫ്, വിജയ് നായകനായ ശിവകാശി, ഫ്രണ്ട്സ്, ഭഗവതി തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.ഗണേഷ് ബാബു സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് കട്ടിൽ. യുമന എന്ന ചിത്രമാണ് ഗണേഷ് ബാബു മുമ്പ് സംവിധാനം ചെയ്തിരുന്നത്. യമുനയിൽ ക്യാരക്ടർ റോളിൽ മാത്രമാണ് ഗണേഷ് ബാബു അഭിനയിച്ചതെങ്കിൽ കട്ടിലിൽ ഗണേഷ് ബാബു നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ചിത്രത്തിന്റെ തിരക്കഥയും എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നത് ബി. ലെനിൻ ആണ്. ഒരു വടക്കൻ വീരഗാഥ, വൈശാലി തുടങ്ങി മലയാളത്തിലെ ക്ലാസിക് ചിത്രങ്ങൾക്ക് കലാസംവിധാനം നിർവഹിച്ചിട്ടുള്ള കൃഷ്ണമൂർത്തിയാണ് കട്ടിലിലും പ്രവർത്തിക്കുന്നത്. ഗണേഷ് ബാബു നിർമിച്ച് സംവിധാനം ചെയ്യുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലായാണ് തിയറ്ററിലെത്തുന്നത്. നാൽപ്പത്തിരണ്ടോളം ചിത്രങ്ങളിൽ അഭിനയിച്ചതിൻ്റെ അനുഭവജ്ഞാനവുമായിട്ടാണ് ഗണേഷ് ബാബു സംവിധായകനാകുന്നത്.
സംഗീതം ശ്രീകാന്ത് ദേവയും ഛായാഗ്രഹണം വൈഡ് ആംഗിൾ രവി ശങ്കരനും നിർവഹിക്കുന്നു. പിആർഒ: വാഴൂർ ജോസി. മേപ്പിൽ ലീഫ് പ്രൊഡക്ഷൻ സെൻറർ ബാനറിലാണ് ചിത്രം നിർമിക്കുന്നത്. മാർച്ച് മാസ ത്തിൽ ചിത്രം തിയറ്ററിലെത്തും.ശ്രുതി ഡാങ് ആണ് ചിത്രത്തിൽ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിദ്ധാർത്ഥ്, മാസ്റ്റർ നിതീഷ്, .ഗീതാ കൈലാസം, ഇന്ദിര സൗന്ദർ രാജൻ തുടങ്ങിയ വലിയ നിരയാണ് ചിത്രത്തിൽ ഭാഗമാകുന്നത്. മങ്കൊമ്പ് ഗോപാലകൃഷ്ണൻ്റെതാണ് തിരക്കഥയും സംഭാഷണവും.