പയ്യാ 2 വിൽ നായകനായി കാർത്തിയും, ജാൻവി കപൂർ നായികയായേക്കും!

Divya John
 പയ്യാ 2 വിൽ നായകനായി കാർത്തിയും, ജാൻവി കപൂർ നായികയായേക്കും! ഒന്നാം ഭാഗത്തിൽ നിന്നും വിഭിന്നമായി പുതിയ താരനിരയെ അണിനിരത്തിയാണ് രണ്ടാം ഭാഗം അണിയിച്ചൊരുക്കുന്നത്. പയ്യാ സംവിധാനം ചെയ്ത എൻ. ലിങ്കുസ്വാമിയാണ് രണ്ടാം ഭാഗവും ഒരുക്കുന്നത്. ചിത്രത്തിൻ്റെ താരനിർണം പൂർത്തിയായി വരുന്നു.സൂപ്പർ ഹിറ്റ് തമിഴ് ചിത്രം പയ്യായ്ക്കു രണ്ടാം ഭാഗം ഒരുങ്ങുന്നു. കാർത്തി നായകനായെത്തി 2010 ൽ സൂപ്പർ ഹിറ്റ് വിജയം നേടിയ ചിത്രത്തിനാണ് സീക്വലാണ് ഒരുങ്ങുന്നത്. 2012 ൽ ലിങ്കുസ്വാമി സംവിധാനം ചെയ്ത വേട്ടൈ എന്ന ചിത്രത്തിൽ ആര്യയും മാധവനുമായിരുന്നു നായകന്മാർ. 2010 ൽ പയ്യായിലെ പാട്ടുകൾ എല്ലാം ഹിറ്റ് ചാർട്ടിലിടം നേടിയിരുന്നു. യുവൻ ശങ്കർ രാജാണ് പയ്യായ്ക്കു സംഗീതം ഒരുക്കിയത്. പയ്യാ രണ്ടിനും യുവൻ ശങ്കർ രാജ തന്നെയാണ് സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത്. ആക്ഷൻ ത്രില്ലർ മൂഡിലാണ് പയ്യാ രണ്ടും ഒരുക്കുന്നത്.



   തമിഴ്നാട്ടിൽ നിന്നും മുംബൈവരെ കാറിലൂടെയുള്ള രണ്ടു പേരുടെ യാത്രയായിരുന്നു പയ്യായുടെ കഥ. കാർത്തിയും തമ്മന്നയും ആദ്യമായി ജോഡികളായെത്തിയ ചിത്രമായിരുന്നു അത്. ഇപ്പോൾ പയ്യാ രണ്ടാം ഭാഗത്തിലേക്ക് സംവിധായകൻ നായികയെ കണ്ടെത്തിയിരിക്കുന്നത് ബോളിവുഡിൽ നിന്നുമാണ്. പയ്യാ രണ്ടിൽ കാർത്തിക്കു പകരം ആര്യയാണ് നായികനാകുന്നത്. പുതിയ പശ്ചാത്തലത്തിൽ പുതിയ നാരനിരയെ അണിനിരത്തി മറ്റൊരു റോഡ് മൂവിയായിട്ടാണ് പുതിയ ചിത്രം ലിങ്കുസ്വാമി ഒരുക്കുന്നത്. ആര്യയും സംവിധായകൻ ലിങ്കുസ്വാമിയും രണ്ടാം തവണയാണ് ഒന്നിക്കുന്നത്. നേരത്തെ സൗത്തിന്ത്യൻ സിനിമ ചെയ്യുന്നതിനുള്ള ജാൻവിയുടെ ഡിമാൻഡ് ഏറെ ചർച്ച സൃഷ്ടിച്ചിരുന്നു. ജൂനിയർ എൻടിആറിനു നായികയായി തെലുങ്കു സിനിമയിലേക്ക് ജാൻവിയെ സമീപിച്ചപ്പോഴാണ് താരം ഡിമാൻഡ് വെച്ചത്.



   സൗത്ത് ഇന്ത്യൻ സിനിമയിലേക്ക് വരണമെങ്കിൽ ഇന്നു സൗത്തിന്ത്യയിലെ ഉയർന്ന താരമൂല്യമുള്ള രാഷ്മികയേക്കാൾ പ്രതിഫലം വേണമെന്നതായിരുന്നു ആവശ്യം. ഡിമാൻഡ് അംഗീകരിച്ച് ജൂനിയർ എൻടിആറിൻ്റെ ചിത്രത്തിലേക്ക് താരം കരാറായെന്നു നേരത്തെ ടോളിവുഡിൽ നിന്നും വാർത്തയുണ്ടായിരുന്നു. മലയാളം, തമിഴ്, തെലുങ്ക് സിനിമകളിൽ ഒരുകാലത്ത് താരമായിരുന്ന ശ്രീദേവിയുടെ മകളെയും സൗത്തിന്ത്യൻ സിനിമയിലൂടെ കാണാൻ കാത്തിരിക്കുകയാണ് ആരാധകരും. ബാവൽ, മിസ്റ്റർ ആൻഡ് മിസിസ് മഹി എന്നീ ഹിന്ദി ചിത്രങ്ങളാണ് ഇനി ജാൻവിയുടേതായി ഇനി റിലീസിനെത്തുന്നത്.
ബോളിവുഡിലെ പുതിയ നായികമാരിലെ ശ്രദ്ധേയ താരം ജാൻവി കപൂറിൻ്റെ സൗത്തിന്ത്യയിലേക്കുള്ള അരങ്ങേറ്റം കൂടിയാകും പയ്യാ രണ്ടിലൂടെ സാധ്യമാകുന്നത്.



   ഇന്നലെകളിലെ സൂപ്പർ ഹിറ്റ് നായിക ശ്രീദേവിയുടെ മകൾ മികച്ച സിനിമകളുടെ തെരഞ്ഞെടുപ്പു കൊണ്ടു ബോളിവുഡിൽ മുൻനിര നായികയായി മാറിയിരിക്കുന്നു. സൗത്തിന്ത്യയിൽ നിന്നും നിരവധി ഓഫർ‍ വന്നിരുന്നെങ്കിലും ജാൻവി സ്വീകരിച്ചിരുന്നില്ല. പയ്യാ 2 വിൽ ജാൻവി നായികയാകുമെന്നാണ് കോളിവുഡിൽ നിന്നുള്ള റിപ്പോർട്ട്. മികച്ചൊരു ബോക്സോഫീസ് വിജയത്തിനായി കാത്തിരിക്കുകയാണ് നടൻ ആര്യയ്ക്കും വളരെ പ്രതീക്ഷയാണ് പയ്യാ 2 നൽകുന്നത്. കതർ ഭാഷ എൻട്ര മുത്തുരാമലിംഗമാണ് 2023 ൽ ആര്യ നായകനായി എത്തുന്ന അടുത്ത ചിത്രം.

Find Out More:

Related Articles: