'സ്ഫടികം' പശ്ചാത്തല സംഗീതത്തേക്കുറിച്ച് ഭദ്രൻ പറയുന്നതിങ്ങനെ!
ഈ സിനിമയിലെ സംഘർഷങ്ങൾക്ക് ഏറ്റവും അനുയോജ്യമായ രീതിയിൽ അന്ന് കമ്പോസ് ചെയ്യപ്പെട്ടിട്ടുള്ള ബാക്ക്ഗ്രൗണ്ട് സ്കോർ ഒരു പരിക്കും ഏൽപ്പിക്കാതെ പുനർ സൃഷ്ടിക്കണം എന്നത് തന്നെ ആയിരുന്നു എസ്പി വെങ്കിടേഷിനോട് എൻ്റെ ആദ്യത്തെ ഡിമാൻഡ്. കാരണം, അത് അത്ര മാത്രം മനുഷ്യ ഹൃദയങ്ങളിൽ അലകൾ സൃഷ്ടിച്ചിട്ടുള്ളതാണ്. അത് അദ്ദേഹം പൂർണ അർത്ഥത്തിൽ നിർവഹിച്ചിട്ടുണ്ടെന്നും ഭദ്രൻ കുറിക്കുന്നു. മോഹൻലാൽ, തിലകൻ, കെപിഎസി ലളിത, ഉർവശി, നെടുമുടി വേണു തുടങ്ങിയവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. മികച്ച നടനുള്ള സംസ്ഥാന അവാർഡും മോഹൻലാലിനെ തേടിയെത്തിയിരുന്നു. തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്തിരുന്നു. ആടുതോമ എന്ന കഥാപാത്രം എക്കാലവും മലയാളികളുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ്.
2020 ലാണ് ചിത്രം റീമാസ്റ്ററിംഗ് ചെയ്ത് വീണ്ടും റിലീസിനെത്തുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചത്. 1995 ൽ പുറത്തിറങ്ങിയ ചിത്രം ആ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള സിനിമകളിൽ ഒന്നു കൂടിയായിരുന്നു. പ്രിയപ്പെട്ടവരേ, ഫെബ്രുവരി 9ന് സ്ഫടികം തീയേറ്ററുകളിൽ കാണാൻ പ്രതീക്ഷിച്ച് ഇരിക്കുന്നവർക്ക് എൻ്റെ പ്രണാമം. സ്ഫടികത്തെയും എന്നെയും സ്നേഹിക്കുന്ന ഒരു സഹോദരൻ ടീസറിനെ പറ്റി വാചാലനായി ഇട്ട കുറിപ്പ് കണ്ടപ്പോൾ എനിക്ക് പ്രയാസം തോന്നി. ആ വ്യക്തിയോടും നിങ്ങളോടും ഹൃദയം നിറഞ്ഞ സ്നേഹത്തോടെ ഒന്ന് പറയട്ടെ, ടീസറിനെ സിനിമയുടെ പ്രധാന ബാക്ക്ഗ്രൗണ്ട് സ്കോറും ആയി ബന്ധപ്പെടുത്തി ഒരിക്കലും കാണരുത്. ടീസർ കൊണ്ട് ഉദ്ദേശിക്കുന്നത്, അതിൽ സമന്വയിപ്പിച്ചിരിക്കുന്ന ശബ്ദ വ്യതിയാനങ്ങൾ ഇത്രയും എഫക്ടീവ് ആയി ഉണ്ടാകണം എന്ന ബോധ്യത്തിൽ നിന്ന് ആണ്.
അത് കാണുമ്പോൾ അത് അർഹിക്കുന്ന ആസ്വാദന തലത്തിൽ മാത്രമേ എടുക്കാവൂ. ഈ സിനിമയിലെ സംഘർഷങ്ങൾക്ക് ഏറ്റവും അനുയോജ്യമായ രീതിയിൽ അന്ന് കമ്പോസ് ചെയ്യപ്പെട്ടിട്ടുള്ള ബാക്ക്ഗ്രൗണ്ട് സ്കോർ ഒരു പരിക്കും ഏൽപ്പിക്കാതെ പുനർ സൃഷ്ടിക്കണം എന്നത് തന്നെ ആയിരുന്നു എസ്പി വെങ്കിടേഷിനോട് എൻ്റെ ആദ്യത്തെ ഡിമാൻഡ്. കാരണം, അത് അത്ര മാത്രം മനുഷ്യ ഹൃദയങ്ങളിൽ അലകൾ സൃഷ്ടിച്ചിട്ടുള്ളതാണ്. അത് അദ്ദേഹം പൂർണ അർത്ഥത്തിൽ നിർവഹിച്ചിട്ടുണ്ട്. Don't worry. ഞാൻ നിങ്ങളോടൊപ്പം ഇല്ലേ?? നിങ്ങൾ തരുന്ന സപ്പോർട്ടും കരുതലുമാണ് എന്നെ നിലനിർത്തുന്നത് എന്നുള്ള ഉറച്ച വിശ്വാസം എനിക്കുണ്ട്.